1000X-Marketing-Marketplace-Digital-Malayali

ക്രിയേറ്റേഴ്സിന് വേണ്ടിയുള്ള ഒരു ലോകം | 1000X

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന്റെ സാധ്യതകളെ പറ്റി ഡിജിറ്റൽ മലയാളിയിലൂടെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന് ഭാവിയിലെ സാദ്ധ്യതകൾ നിരവധിയാണ്. അതിന് ഉത്തമ ഉദാഹരണമാണ് ഇന്ന് നമ്മൾ കാണുന്ന യൂട്യൂബർമാരും മറ്റ് ഇൻഫ്ലുവെൻസിംഗ് ചെയ്യുന്ന ആളുകളും. കൂടാതെ ഒരു ബ്രാൻഡിന്റെ സർവീസ്, പ്രോഡക്റ്റ് തുടങ്ങിയവ പ്രൊമോട്ട് ചെയ്യുവാൻ വേണ്ടുന്ന ഡിസൈൻ നിർമിക്കുവാൻ ഒരു ഡിസൈനറുടെ ആവശ്യം അനിവാര്യമാണ്. ഇന്ന് കാണുന്ന നമുക്ക് മികച്ചത് എന്ന് തോന്നുന്ന ബ്രാൻഡുകളുടെ ബ്രാൻഡിംഗ് രീതികൾ ഒരു ഡിസൈനറുടെയോ ബ്രാൻഡ് മാർക്കറ്ററുടെയോ തലയിൽ നിന്നും ഉദിച്ചതായിരിക്കും.

ബ്രാൻഡ് ബിൽഡ് ചെയ്യുവാനും, ബ്രാൻഡ് പ്രൊമോട്ട് ചെയ്യുവാനും ഡിസൈനർമാരും ഇൻഫ്ലുവെൻസിംഗ് ചെയ്യുന്ന ആളുകളും ഒരുമിച്ചുണ്ട് എങ്കിൽ ആ ബ്രാൻഡിന്റെ കുതിപ്പ് നമ്മൾ ഊഹിക്കുന്നതിനും അപ്പുറമായിരിക്കും. ഇവരെല്ലാം ഒരുമിച്ച് ഒരിടത്ത് എത്തുന്ന ഒരു പ്ലാറ്റ്‌ഫോമാണ് 1000X.

നിങ്ങൾ ഒരു ബ്രാൻഡ് / ബിസിനസ് ആണോ?

ഒരു ബ്രാൻഡ് എന്ന നിലക്ക് ഈ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും പാടുള്ള ഒരു കാര്യമായിരിക്കും ബ്രാൻഡിന് പര്യാപ്തമായ നല്ല ഒരു ഡിസൈനറെ കിട്ടുക എന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു ഡിസൈനറെ അല്ലെങ്കിൽ ഒരു ഇൻഫ്ലുവെൻസറെ 1000X പ്ലാറ്റഫോമിലൂടെ നിങ്ങൾക്ക് കണക്റ്റ് ചെയ്യാം. കൂടാതെ നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് നിങ്ങളുടെ ബ്രാൻഡിനെ ക്രിയേറ്റർക്ക് കണക്റ്റ് ചെയ്യുവാൻ ഇതിൽ അവസരം ഒരുക്കിയിരിക്കുന്നു. ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങളുടെ മാർക്കറ്റിങ് ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നു അതും നിങ്ങൾക്ക് അനുയോജ്യമായ പാക്കേജിൽ.

നിങ്ങൾ ഒരു ഇൻഫ്ലുവെൻസർ/ഡിസൈനർ ആണോ?

പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് ഇൻഫ്ലുവെൻസറാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ പ്ലാറ്റഫോമിൽ ജോയിൻ ചെയ്യണം. നിരവധി ബ്രാൻഡുകളാണ് അവരുടെ ബ്രാൻഡിംഗ് ആവശ്യങ്ങൾക്ക് പ്രൊപോസൽ സൃഷ്ടിച്ച് ഇട്ടിരിക്കുന്നത്. നിങ്ങൾ ആ ബ്രാൻഡിന് അനുയോജ്യമായ ഒരു ഇൻഫ്ലുവെൻസർ ആണ് എങ്കിൽ നിങ്ങളുടെ മൂല്യമനുസരിച്ചുള്ള വിലയിൽ നിങ്ങൾക്ക് ബ്രാൻഡുകളുടെ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് ക്യാമ്പയ്‌നിൽ പങ്കെടുക്കാം.

ഇനി നിങ്ങൾ ഒരു ഡിസൈനറാണ് എങ്കിൽ നിരവധി ബ്രാൻഡുകളുടെ മാർക്കറ്റിങ് ആവശ്യങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകുവാൻ സാധിക്കും. ഇതുവഴി ഒരു ബ്രാൻഡിന്റെ വളർച്ചയിൽ നിങ്ങൾക്കും സംഭാവനചെയ്യാൻ സാധിക്കും.

നിങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയാണോ?

നിങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയാണ് എങ്കിൽ നിങ്ങൾക്ക് ഒരു ബ്രാൻഡ് എന്ന നിലയിൽ 1000X പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. ഇവിടെ നിങ്ങളുടെ ഏജൻസിക്ക് വേണ്ടിവരുന്ന ഒരു വലിയ ഡിസൈനിംഗ് മാർക്കറ്റിങ് കമ്മ്യൂണിറ്റിലേക്ക് നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാം. ഒട്ടനവധി സാധ്യതകളാണ് ഒരു ബ്രാൻഡ് മാർക്കറ്റിങ് ഏജൻസി എന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്നത്.

ഏറ്റവും വേഗതയേറിയ പേയ്മെന്റ് പ്രോസസ്സ്.

ബ്രാൻഡ് നൽകുന്ന പ്രൊപോസലിൽ നിങ്ങൾക്ക് ലഭിക്കുന്ന തുകയുടെ വ്യക്തമായ വിവരം ലഭ്യമാകും. വർക്കിന്‌ ശേഷം ലഭിക്കുന്ന തുക ഏറ്റവും വേഗത്തിൽ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നു.

ഗിഗ് എക്കണോമിയുടെ പുതിയൊരു മുഖം തന്നെയാണ് 1000X എന്ന പ്ലാറ്റ്‌ഫോം എന്ന് നിസ്സംശയം പറയാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും വർക്ക് ചെയ്യാം എന്നത് തന്നെയാണ് ഗിഗ് എക്കണോമിയുടെ പ്രത്യേകത. ഭാവിയിൽ ഗിഗ് എക്കണോമിക്ക് അനന്തമായ സാധ്യതകളാണ് വരാൻ പോകുന്നത്.

നിങ്ങൾക്ക് 1000X എന്ന പ്ലാറ്റ്‌ഫോമിലേക്ക് ബ്രാൻഡ് അല്ലെങ്കിൽ ബ്രാൻഡ് ഏജൻസിയായി ജോയിൻ ചെയ്യുവാൻ brand.1000x.club എന്ന ലിങ്ക് സന്ദർശിക്കുക.

ഒരു ക്രിയേറ്റർ, ഇൻഫ്ലുവെൻസർ അല്ലെങ്കിൽ ഒരു ഡിസൈനറായി ജോയിൻ ചെയ്യുവാൻ creator.1000x.club എന്ന ലിങ്ക് സന്ദർശിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Durga Priya
Durga Priya

Valare nalla articile analallo.

ബെസ്റ്റിൻ ജേക്കബ്
Admin
Reply to  Durga Priya

Thank You For your Review

Muhammed
Muhammed

Didn’t get any work

ഉള്ളടക്കം

ടാഗുകൾ

Digital Malayali