200 mp smartphone xiaomi Digital Malayali

200 മെഗാ പിക്സൽ ക്യാമറയുമായി Xiaomi വരുമോ?

Xiaomi എന്ന ബ്രാൻഡിന്റെ 108 മെഗാ പിക്സൽ ക്യാമറ ഇപ്പോൾ പല ഫോണുകളിലും കാണുവാൻ സാധിക്കും. എന്നാൽ 200 മെഗാ പിക്സൽ ക്യാമറയുമായി Xiaomi എന്ന ബ്രാൻഡ് വരുന്നു എന്ന വാർത്ത പലയിടത്തുമായി ഓടിക്കൊണ്ടിരിക്കുന്നു. ഉള്ളതാണോ എന്ന് ഉറപ്പില്ല . Xiaomi എന്ന ബ്രാൻഡിന്റെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം എവിടെയും പറഞ്ഞിട്ടില്ല. എന്നിരുന്നാലും Motorola Moto X30 Pro എന്ന സ്മാർട്ട്ഫോൺ ഇത് അവതരിപ്പിച്ച സ്ഥിതിക്ക് Xiaomi എന്ന ബ്രാൻഡും ഇവരുടെ ഇറങ്ങുവാൻ പോകുന്ന എന്തെങ്കിലും ഒരു ഫോണിൽ കൊണ്ടുവരുവാൻ സാധ്യതയില്ലാതില്ല. ഇപ്പൊ ഇറങ്ങിയ Note 11 Pro 5G ഉപയോഗിക്കുന്ന ഒരാൾ എന്ന നിലയിൽ ഇതിൽ ഇവർ നൽകിയിരിക്കുന്ന 108 മെഗാ പിക്സൽ ഒരുമാതിരി അവിഞ്ഞ അവസ്ഥയാണ്.

120Hz display, 5,000 mAh battery, and a Snapdragon 8+ Gen 1 chipset.എന്ന സ്പെക്കിൽ ആയിരിക്കണം ഈ ഫോൺ ഇറങ്ങുന്നത്. Redmi K50S Pro അല്ലെങ്കിൽ Xiaomi 12T Pro എന്ന പേരിലായിരിക്കും ഈ മോഡൽ ഇറങ്ങുന്നത് എന്ന് ഡിജിറ്റൽ മലയാളിയുടെ ചാരന്മാർ പറയുന്നത്. (തമ്പുരാനറിയാം). സാംസങ് എന്ന ബ്രാൻഡിന്റെ സെൻസർ ISOCELL HP1 or ISOCELL HP3 ആകുവാനാണ് സാധ്യത.

200 മെഗാ പിക്സൽ ക്യാമറയിൽ ഒരു സ്മാർട്ട്ഫോൺ ഇറങ്ങിയാൽ എങ്ങനെയാകും എന്ന് കണ്ടറിയണം. മാത്രമല്ല വില വളരെ കൂടുതലാണ് എങ്കിൽ പിന്നെ കാര്യമില്ല. ഒരു മിഡിൽ റേഞ്ച് ഫോണിൽ ഈ ഫീച്ചർ കുത്തികേറ്റുകയാണെകിൽ സാധാരണക്കാർക്ക് ഉപകാരപ്പെടും. എന്നിരുന്നാലും Xiaomi യുടെ ക്യാമറകൾളോട് വ്യക്തിപരമായി താല്പര്യം കുറവാണ്.

 

Also Read

സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali