ഫിഗ്മയെ ഏറ്റെടുക്കാൻ അഡോബി

യൂസർ ഇന്റർഫേസ് (UI) ഡിസൈനിങ് രംഗത്തെ ഏറ്റവും പ്രശസ്തമായ സോഫ്റ്റ്‌വെയർ ഫിഗ്മയെ (Figma) അഡോബി (Adobe) ഏറ്റെടുക്കുമെന്ന് ഫിഗ്മ സിഇഒ ഡൈലൻ ഫീൽഡ്, സെപ്റ്റംബർ 15-ന്, ട്വിറ്ററിൽ ഔദ്യോഗികമായി അറിയിച്ചു. 2016-ൽ ലോഞ്ച് ചെയ്ത ഫിഗ്മ പെട്ടെന്ന് തന്നെ ഡിസൈനേഴ്സിന്റെ ഇടയിൽ നല്ല പ്രചാരം നേടിയിരുന്നു. അഡോബിയുടെ തന്നെ UI ഡിസൈനിങ് ടൂളായ എക്സ്ഡി (XD) 2021-ൽ ലോഞ്ച് ചെയ്തെങ്കിലും ഈ മാർക്കറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനൊരു പരിഹാരമായിട്ടാണ് ഈ ഏറ്റെടുക്കൽ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഏതാണ്ട് 2000 കോടി ഡോളറിന്റെ ഇടപാടാണ് ഇതെന്നും ഓഹരിയും പണവും ഉൾപ്പെടുന്നതാണെന്നും അഡോബി അറിയിച്ചു. ഫിഗ്മ സ്വന്തന്ത്രമായി തന്നെ തുടരും, വിദ്യാഭ്യാസത്തിനായിട്ടുള്ള സൗജന്യ പ്ലാൻ, നിലവിലുള്ള പ്ലാൻ പ്രൈസിങുകൾ എന്നിവയും മാറ്റമില്ലാതെ തുടരും.

എന്നാൽ, ഫിഗ്മ അഡോബിയിൽ ചേരാൻ പോകുന്നതിനോട് ഭൂരിഭാഗം ഉപയോക്താക്കൾക്കും വിഭിന്നാഭിപ്രായങ്ങളാണുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali