ഐഫോൺ നിർമ്മാണം ഇന്ത്യയിൽ

സ്മാർട്ട്ഫോൺ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ആപ്പിൾ എന്ന കമ്പനിയുടെ പ്രോഡക്റ്റായ ഐഫോൺ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചേക്കും. ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭദ്രതക്ക് ഒരു വലിയ പങ്കാളിത്തം നൽകുന്ന ടാറ്റ എന്ന കമ്പനിയാണ് ഇതിന് പിന്നിൽ. ആപ്പിൾ കമ്പനിക്ക് വേണ്ടി ഐഫോൺ നിർമ്മിക്കുന്ന വിസ്ട്രൺ കോർപെന്ന പ്രമുഖ കമ്പനിയുമായിട്ട് ടാറ്റാ ഇതിനുവേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. അസ്സംബ്ളിങ് ജോലികളായിരിക്കും ഇതിൽ പ്രധാനമായും ടാറ്റ ഏറ്റെടുക്കുന്നത്.
ചൈനയിൽ നിന്നും ആപ്പിൾ പ്രോഡക്റ്റുകളുടെ പ്രൊഡക്ഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൈകോർക്കൽ. ഈ കൈകോർക്കാൻ ഇന്ത്യൻ ബിസിനസ് രംഗത്ത് ഒരു പ്രധാന കുതിപ്പ് കൊണ്ടുവരും എന്നാണ് നിരീക്ഷണം. കൂടുതൽ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഇത്തരം പ്രൊഡക്ഷൻ കമ്പനികൾ തുടങ്ങുവാൻ ഒരു പ്രചോദനം തന്നെയാകും ഈ കരാർ.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali