Bardeen Website Screenshot

ഒരു കിടിലൻ ടാസ്ക് ഓട്ടോമേഷൻ ടൂൾ

ഈ കാലത്ത് മിക്കവരും ഓൺലൈനിൽ ജോലി ചെയ്യുന്നവരും പഠനം ഓൺലൈനിൽ തുടരുന്നവരുമാണ്. ദിവസവും നിരവധി ഓൺലൈൻ ടൂളുകൾ നമ്മൾ ഉപയോഗിക്കുന്നു, അതുമായി പൊരുത്തപ്പെട്ട് നമ്മുടെ ഒരുവിധം വർക്കുകൾ വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കുവാൻ സഹായിക്കുന്നു. എന്റെ കാര്യമാണെങ്കിൽ, രാവിലെ മുതൽ ട്രെല്ലോ, ലിങ്ക്ഡ്ഇൻ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഷീറ്റ്, ഗൂഗിൾ സ്ലൈഡ്, ജി മെയിൽ, നോഷൻ തുടങ്ങിയ സർവീസുകളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സർവീസുകൾ ഒന്ന് ഓട്ടോമേറ്റ് ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോളാണ് Zapier, IFTTT പോലുള്ള പ്ലാറ്റ്‌ഫോമുകൾ കിട്ടിയത്. എന്നാൽ ഇത് പെയ്ഡ് സർവീസാണ് എന്ന ഒരു കാര്യമൊഴിച്ച് വളരെ നന്നായി പ്രവർത്തിക്കുന്ന നല്ല ടൂളുകളാണ്.

Bardeen

സൗജന്യമായി ഒരു കിടിലൻ ടൂൾ ഈ അടുത്ത് എനിക്ക് കിട്ടുകയുണ്ടായി. അപ്പോഴാണ് പ്രോഡക്റ്റ് ഹണ്ട് വെബ്സൈറ്റ് എനിക്ക് https://www.bardeen.ai/ റെക്കമെന്റ് ചെയ്തത്.  നിരവധി ഓട്ടോമേഷൻ  സർവീസുകൾ ഈ ടൂൾ സൗജന്യമായി നൽകുന്നു. വെബ്സൈറ്റിൽ ചെന്ന് സൗജന്യമായി ബ്രൗസർ എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്ത ഉപയോഗിക്കാം.

ഒന്നും പറയാനില്ല കിടിലൻ ടൂൾ

ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ടൂൾ സന്ദർഭത്തിനനുസരിച്ച് ആവശ്യമായ ഓട്ടോമേഷൻ റെക്കമെന്റ് ചെയ്യുന്നു. ഒരുപാട് ചിന്തിച്ച് കൂട്ടി സമയം കളയണ്ട എന്നർത്ഥം.  100 കണക്കിന് ഓട്ടോമേഷൻ ടാസ്കുകൾ ഇതിൽ വളരെ എളുപ്പത്തിൽ ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. കോഡിങ് ഒന്നും അറിയാതെ തന്നെ ഈ ടൂൾ ഏതൊരു ആൾക്കും ഉപയോഗിക്കാം ( ഇനി നോ കോഡിങ് പ്ലാറ്റ്‌ഫോമുകളുടെ കാലമാണല്ലോ )

എവിടെയൊക്കെ ഉപയോഗിക്കാം?

ദിവസവും നമ്മൾ ഉപയോഗിക്കുന്ന ഒരുപാട് സന്ദർഭങ്ങളിൽ ഈ ടൂൾ വളരെ പ്രയോജനപ്പെടുന്നു.
മീറ്റിങ്ങുകൾ: ഓട്ടോമാറ്റിക്ക് നോട്ടിഫിക്കേഷനും, ജോയിനിങ്ങും, റിമൈൻഡർ സെൻഡിങ്ങും, ഷെഡ്യൂൾ ചെയ്യുവാനും ഈ ടൂൾ ഉപയോഗിക്കാം.
മാർക്കറ്റിങ്: ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് ഉള്ളവർക്ക് ഇതൊരു മികച്ച ടൂൾ തന്നെയാണ്. ഡാറ്റ എക്സ്ട്രക്ഷനും, ലീഡ് ജനറേഷൻ തുടങ്ങിയ കാര്യങ്ങളിൽ വളരെ ഉപകാരപ്പെടും.
ടീം മാനേജ്‌മെന്റ്: നിങ്ങളുടെ ടീമുമായി ചെയ്യുന്ന ജോലികൾ വളരെ എളുപ്പത്തിൽ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രികരിച്ച് കൊണ്ടുവരുവാനും ടാസ്കുകൾ അസൈൻ ചെയ്യുവാനും ഇത് ഉപകാരപ്പെടും.
വർക്ക് ഫ്ലോ ഓട്ടോമേഷൻ: ബോറിങ് ആയിട്ടുള്ള ടാസ്കുകൾ മറ്റാരുടെയും കാൽ പിടിക്കാതെ സ്വന്തമായി ഓട്ടോമേറ്റ് ചെയ്ത് മാസ്സാകാം
ടൂൾ ഉപയോഗിച്ച് നോക്കിയ ശേഷം നിങ്ങൾക്ക് കിട്ടിയ ഐഡിയകൾ താഴെ കമെന്റ് ചെയ്യൂ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ