ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് – NanoFlowcell Car

രാവിലെ ഒരു ബക്കറ്റിൽ ഉപ്പ് വെള്ളം കലക്കി വണ്ടിയിൽ ഒഴിച്ച് മുന്നാറിലേക്കോ വാഗമണ്ണിലേക്കോ ഒരു ട്രിപ്പ് പോവുന്നത് ആലോചിച്ച് നോക്കിക്കേ, ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് പറയാൻ വരട്ടെ!
ഈ പറയുന്നത് ഒന്ന് നോക്ക്…
QUANTiNO twentyfive
nanoFlowcell എന്ന കമ്പനിയുടെ ഒരു കാറിനെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഈ അടുത്ത് 2014-ലെ ബാലരമ വായിച്ചപ്പോ അതിലെ ഒരു പേജിൽ ഇങ്ങനെ ഒരു ടൈറ്റിൽ “ഉപ്പുവെള്ളം ഒഴിച്ച് കാർ ഓടിക്കാം” എന്ന് – 2014-ൽ തള്ളാകും എന്ന് കരുതി ഒന്ന് ഗൂഗിളിൽ നോക്കി അപ്പൊ ദേ ഒരു വെബ്സൈറ്റ് – https://www.nanoflowcell.com/ – കേറി നോക്കിയപ്പോ കൊറേ കാര്യങ്ങൾ പറയുന്നു. ഈ കമ്പനി വികസിപ്പിച്ചെടുത്ത ഒരു ബാറ്ററിയാണ് ഈ കാറിനെ പവർ ചെയ്യുന്നത്. നൂറ് ശതമാനം ഇലക്ട്രിക്ക്, സിറോ ബാറ്ററി എന്നൊക്കെയാണ് ഇവരുടെ വെബ്സൈറ്റിൽ കണ്ടത്. Powered by nanoFlowcell flow cell technology – high performance without batteries. – ചാർജ് ചെയ്യാതെ തന്നെ Flow Cell എന്ന ടെക്‌നോളജി വഴി വികസിപ്പിച്ചെടുത്ത ഒരു ബാറ്ററി. ഇത് കാറിൽ ഘടിപ്പിച്ചാൽ 500 കിലോ മീറ്റർ മൈലേജ് കിട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഒരു തരം redox flow ബാറ്ററിയാണ് ഈ nanoFlowcell ഉപയോഗിക്കുന്നത്. ഹൈ എനർജി ഡെൻസിറ്റിയുള്ള electrolytes ഉപയോഗിച്ച് redox flow battery process വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. electrolytes ആയി ഉപ്പുവെള്ളം ഉപയോഗിക്കുന്നു.
ഉപ്പുവെള്ളം കൊണ്ട് ഓടുന്ന കാർ 500 കിലോ മീറ്റർ മൈലേജ് - NanoFlowcell Car
(എന്താണ് electrolytes? – 10-ആം ക്‌ളാസിൽ കെമിസ്ട്രി ക്‌ളാസിൽ ശ്രദ്ധിച്ചിരുന്നവർക്ക് ഇത് എന്താണ് എന്ന് മനസിലാവും, ഞാൻ ശ്രദ്ധിച്ചിരുന്നതുകൊണ്ട് എനിക്ക് മനസ്സിലായി. നിങ്ങൾക്ക് മനസിലായില്ല എങ്കിൽ യൂട്യൂബിൽ കൊറേ വീഡിയോ നോക്കി പഠിക്ക്.)
കൂടുതൽ ശാസ്ത്രീയമായ കാര്യങ്ങൾ പറയാതെ മറ്റ് ഫീച്ചറുകൾ പറയാം.
Higher energy density ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ബാറ്ററിക്ക് Longer cycle life ലഭിക്കും. എവിടെയും കുത്തിയിട്ട് ചാർജ് ചെയ്യാതെ ഉപ്പുവെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ സമയ ലാഭം. ആലപ്പുഴ കൊല്ലം ഭാഗത്ത് കൂടി പോയാൽ കടലിൽ നിന്നും കോരി ഒഴിച്ചാൽ മതിയായിരിക്കും.
ഉപ്പുവെള്ളം പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്തതിനാൽ ഒരു ഇക്കോ ഫ്രണ്ട്‌ലി വേണ്ടിയാകും ഇത്. പ്രകൃതിക്ക് നന്മ ചെയ്യണം എന്ന് ആലോചിച്ച് നടക്കുന്ന നന്മ മരങ്ങൾക്ക് ഇത് കൊള്ളാം.
കാശ് ലാഭം, ഒരുക്കലും വറ്റാത്ത കടലിൽ ഉപ്പു കെടക്കുമ്പോ കാശ് കൊടുക്കാതെ ഓടിക്കാം.

ഇത് എവിടെ മേടിക്കാൻ കിട്ടും?

2014-ൽ ബാലരമയിൽ പറഞ്ഞത് ഉടനടി നിരത്തുകളിൽ ഇറങ്ങും എന്നാണ്. 2023 ആയിട്ടും നിരത്തുകളിൽ എത്തീട്ടില്ലങ്കിൽ ഇത് എത്തുമോ എന്ന് സംശയമാണ്. ഗൂഗിളിൽ നോക്കിയപ്പോ 2024-ലിലോ അല്ലെങ്കിൽ അത് കഴിഞ്ഞോ എത്താൻ സാധ്യതയുണ്ട് എന്നാണ് പറച്ചിൽ. ഇല്ലുമിനാട്ടികൾക്ക് ഓയിൽ വഴി ലാഭം കിട്ടുമ്പോൾ ഇവർ ഇത് നിരത്തിലിറക്കാൻ സമ്മതിക്കുമോ എന്തോ!
ഇനി വന്നാലും കണ്ടോണ്ടിരിക്കാം എന്ന് മാത്രം – കാരണം $100,000 to $200,000 വരേയ്ക്കും ഇതിന്റെ വില വരാം. അതായത് 8324000/- രൂപ മുതൽ 16648490/- ഇന്ത്യൻ രൂപ വരെ – എന്തായാലും ഈ പോസ്റ്റ് വായിക്കുന്നവർ ഒന്നും ഇത് വാങ്ങാൻ പോവുന്നില്ല എന്ന് എനിക്ക് അറിയാം (പറയാൻ പറ്റൂല). ഇങ്ങനെ ഒരു ടെക്നോളജി ഭാവിയിൽ സുലഭമാവും. നിലവിൽ redox flow battery technology ഉപയോഗിച്ച് വിപണിയിൽ വണ്ടിയില്ല എന്നാണ് അറിയാൻ സാധിച്ചത്.
കൂടുതൽ വിവരങ്ങൾ ലഭ്യമാണെൽ കമന്റിൽ പറയണേ!
ഇതിൽ ഞാൻ പറഞ്ഞ വിവരങ്ങൾ പലയിടത്തും തപ്പി കണ്ടുപിടിച്ചതാണ്, ഇനി 10 കൊല്ലം കഴിഞ്ഞിട്ടും ഇത് ഇറങ്ങിയില്ല എങ്കിൽ ഇല്ലുമിനാട്ടി ഉണ്ടായത് കൊണ്ടാവും.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ