ചാറ്റ് ജി പി റ്റി എന്ന മഹാത്ഭുതം

ഇതിനൊടകം എല്ലാവരും തന്നെ കേട്ടിട്ടുള്ള ഒരു പേരാണ് ചാറ്റ് ജി പി റ്റി എന്നത്, ഇത് വരെ കേട്ട് കഥകൾ പോലെ മാത്രമായിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകൾ ഇപ്പോൾ ആർക്ക് വേണമെങ്കിലും അനുഭവിച്ചറിയാൻ സാധിച്ചത് ചാറ്റ് ജി പി റ്റിയുടെ വരവോടെയാണ്.

 

ലോകത്തെ മാറ്റിമറിക്കുവാൻ കെല്പുള്ള ഈ അൽഗോരിതം ലോക സമ്പന്നനായ എലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള Open AI എന്ന സംരംഭത്തിൽ നിന്നുമാണ് വന്നിരിക്കുന്നത്. സെൻസിന്റെയും ടെക്നോളോജിയുടെയും തലവര തന്നെ ഇത് മാറ്റി മറിച്ചു. ലോകം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കീഴിലേക്ക് ആകാം എന്ന സംശയത്തിന് കൂടുതൽ ശെരിവെക്കുന്ന ഒരു അത്ഭുത കണ്ടുപിടുത്തം തന്നെയാണ് ഈ ചാറ്റ് ജി പി റ്റി എന്നത്.

 

November 30, 2022 നാണ് ചാറ്റ് ജി പി റ്റി നിലവിൽ വന്നത് ചുരുങ്ങിയ ആഴ്ചകൾ കൊണ്ടുതന്നെ ലക്ഷകണക്കിന് ഉപഭോക്താക്കളാണ് ഈ https://chat.openai.com എന്ന സൈറ്റിൽ കയറിയത്.
Chat Generative Pre-trained Transformer എന്നാണ് ചാറ്റ് ജി പി റ്റി എന്നതിന്റെ മുഴുവൻ നാമം. കോടികണക്കിന് ഡാറ്റയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഹ്യൂമൻ ഇന്റലിജൻസ് ഡാറ്റ ഔട്ട്പുട്ട് ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാന അജണ്ട. ഇനി ഭാവിയിലേക്ക് പോകും തോറും ഇപ്പൊ ഉള്ളതിനേക്കാളും മികച്ച ഒരു സിസ്റ്റം ആയിരിക്കും വരൻ പോവുന്നത്.

 

ഗൂഗിൾ പോലും ഭയക്കുന്ന ഭീമൻ

ചാറ്റ് ജി പി റ്റിയുടെ വരവോട് കൂടി ഭയന്നത് ടെക്ക് ലോകത്തെ ഭീമന്മാരിലൊരാളായ ഗൂഗിൾ തന്നെയാണ്, ഭയന്നതിന്റെ പ്രധാന കാരണം അവരുടെ എതിരാളികളായ മൈക്രോസോഫ്റ്റ് ഇതിനെ ഏറ്റെടുത്തു എന്നത് തന്നെയാണ്. ഏറ്റെടുത്ത ഉടനെ തന്നെ മൈക്രോസോഫ്റ്റ് അവരുടെ Bing.com എന്ന സെർച്ച് എഞ്ചിനിൽ ഇന്റഗ്രെറ്റ് ചെയ്യും എന്ന് പ്രഖ്യാപിച്ചു. ഇതോട് കൂടി ഗൂഗിൾ എന്ന ഭീമന്റെ ഭയം ഇരട്ടിയായി. ചാറ്റ് ജി പി റ്റിയെ പൂട്ടുവാൻ ഗൂഗിൾ ബ്രാഡ് എന്ന AI എൻജിൻ അവതരിപ്പിച്ചിരിക്കുകയാണ്. മുമ്പോട്ട് ആരാവും വിജയിക്കുക എന്നത് കണ്ടറിയണം.

 

ഗൂഗിളിന് മാത്രമല്ല, നമുക്കും കിട്ടും എട്ടിന്റെ പണി.

ലോകം ഇപ്പോൾ 4th ഇൻഡസ്ട്രിയൽ റെവല്യൂഷ്യനിലേക്ക് കടന്നിരിക്കുകയാണ്. മനുഷ്യ ബുദ്ധിയുപയോഗിച്ച് ചെയ്തിരുന്ന കാര്യങ്ങൾക്ക് ഇപ്പോൾ വലിയൊരു പണിയുമായിട്ട് തന്നെയാണ് ചാറ്റ് ജി പി റ്റി യുടെ വരവ്. പ്രോഗ്രാമിങ്, കണ്ടന്റ് റൈറ്റിങ്, കൗൺസിലിംഗ്, ഇൻഫോർമേഷൻ സോഴ്സിങ്, മാർക്കറ്റിങ്, ക്രിയേറ്റിവ് റൈറ്റിങ് തുടങ്ങിയ നിരവധി മേഖലകളിലെ ആളുകൾക്ക് ഒരു ഭീഷണി തന്നെയാണ് ഈ ചാറ്റ് ജി പി റ്റിയുടെ വരവോട് കൂടു ഉദിച്ചത്. നിസാരമായി തള്ളിക്കളയുവാൻ ആകാത്ത വിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു വലിയ കടന്നുകയറ്റമാണ് ഇനി നമ്മൾ കാണുവാൻ പോവുന്നത്. ചിന്തിക്കുന്നതിലും അപ്പുറം എന്തൊക്കെയോ വരൻ പോകുന്നു എന്നാണ് കണക്കുകൂട്ടൽ. ചാറ്റ് ജി പി റ്റി എന്നത് ശെരിക്കും ഒരു ഓലപ്പടക്കമാണ്, ആറ്റംബോംബ് വരാൻ ഇരിക്കുന്നതേയുള്ളു.
0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sudev
Sudev

ഈ ആർട്ടിക്കിൾ chatgpt എഴുതിയതാണെന്ന് ആർക്കൊക്കെ അറിയാം! 😜

ഉള്ളടക്കം

ടാഗുകൾ