മുമ്പ് ബെസ്റ്റിനെഴുതിയ ലേഖനത്തിൽ ഒരു പോഡ്കാസ്റ്റ് എങ്ങനെ തുടങ്ങാമെന്നും സൗജന്യമായി ഹോസ്റ്റ് ചെയ്യാമെന്നും നമ്മൾ മനസ്സിലാക്കി. പോഡ്കാസ്റ്റ് തുടങ്ങുന്നതിന്റെയൊപ്പം തന്നെ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് അതിന്റെ വിതരണവും (podcast distribution). പോഡ്കാസ്റ്റ് സൗജന്യമായി വിതരണം ചെയ്യാൻ നിരവധി പ്ലാറ്റ്‌ഫോമുകളാണ് അല്ലെങ്കിൽ ഡയറക്ടറികളാണ് ഇപ്പോഴുള്ളത്. പരമാവധി പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ പോഡ്കാസ്റ്റ് എത്തിക്കുമ്പോൾ ഒരുപാട് ആളുകളിലേക്ക് നിങ്ങൾക്ക് പോഡ്കാസ്റ്റ് എത്തിക്കാൻ സാധിക്കും.
ഏതാണ്ട് അമ്പതിലധികം പ്ലാറ്റ്‌ഫോമുകളിലേക്ക് എങ്ങനെ നിങ്ങളുടെ പോഡ്കാസ്റ്റ് വിതരണം ചെയ്യാമെന്ന് നമുക്ക് നോക്കാം. സ്വല്പം സമയമെടുക്കുന്ന പ്രക്രിയയാണിത്. ഈ പ്ലാറ്റ്‌ഫോമുകളെല്ലാം നിങ്ങളുടെ പോഡ്കാസ്റ്റിന്റെ ആർ.എസ്.എസ്. (RSS) ഫീഡാണ് ആവശ്യപ്പെടുക. അവയിൽ ചിലത് ആർ.എസ്.എസ്. ഫീഡിന്റെയൊപ്പം ഫോം പൂരിപ്പിക്കാനും ഇമെയിലയക്കാനും ആവശ്യപ്പെട്ടേക്കാം. പല പോഡ്കാസ്റ്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളും ഓട്ടോമാറ്റിക്കായി നിങ്ങളുടെ പോഡ്കാസ്റ്റ് ചില ഡയറക്ടറികളിലേക്ക് വിതരണം ചെയ്യാറുണ്ട്. അതിനാൽ താഴെ നൽകിയിരിക്കുന്നവയിൽ നിങ്ങളുടെ പോഡ്കാസ്റ്റ് ഇതിനോടകം ഉണ്ടോയെന്ന് പരിശോധിക്കുക.
അന്തർദേശീയ പ്ലാറ്റ്‌ഫോമുകൾ
ഗൂഗിൾ പോഡ്കാസ്റ്റ്സ് (Google Podcasts)
പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും പ്രചാരത്തിലുള്ളവയിൽ ഒന്നാണ് ഗൂഗിൾ പോഡ്കാസ്റ്റ്സ്. 2018-ലായിരുന്നു ഇതിന്റെ ലോഞ്ചിങ്. ക്ലീൻ ആയിട്ടുള്ള യൂസർ ഇന്റർഫേസും ഡിസൈനും ഗൂഗിൾ പോഡ്കാസ്റ്റിനെ ജനപ്രിയമാക്കുന്നു.
പബ്ലിഷ് ചെയ്യാൻ: https://podcastsmanager.google.com/
സഹായങ്ങൾക്ക്: google-podcasts-support@google.com
ആപ്പിൾ പോഡ്കാസ്റ്റ്സ് (Apple Podcasts)
പോഡ്കാസ്റ്റിന്റെ ആദ്യകാല പ്രചാരകരിൽ ഒരാളാണ് ആപ്പിൾ കമ്പനി. 2005 മുതൽക്കേ ഐട്യൂൺസിൽ (iTunes) പോഡ്കാസ്റ്റുകൾ ലഭ്യമായിരുന്നു. പിന്നീട് 2012-ൽ പോഡ്കാസ്റ്റിനായി പ്രത്യേകം ആപ്പ് പുറത്തിറക്കി.
പബ്ലിഷ് ചെയ്യാൻ: https://podcastsconnect.apple.com/
സഹായങ്ങൾക്ക്: podcastsupport@apple.com
സ്പോട്ടിഫൈ (Spotify)
പ്രശസ്ത മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈ 2018 മുതൽക്കാണ് പോഡ്കാസ്റ്റുകൾക്ക് കൂടുതൽ പ്രചാരണം നൽകി തുടങ്ങിയത്. സൗജന്യമായി പോഡ്കാസ്റ്റ് ഹോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ആങ്കർ (Anchor) എന്ന കമ്പനി ഇവരുടേതാണ്.
പബ്ലിഷ് ചെയ്യാൻ: https://podcasters.spotify.com/submit
സഹായങ്ങൾക്ക്: podcaster-support@spotify.com
ആമസോൺ മ്യൂസിക് (Amazon Music)
യു. എസ്., യു. കെ. പോലുള്ള രാജ്യങ്ങളിൽ 2020 മുതൽ തന്നെ ആമസോൺ മ്യൂസിക്കിൽ പോഡ്കാസ്റ്റുകൾ ലഭ്യമായിരുന്നെങ്കിലും 2021-ലാണ് ഇന്ത്യയിലത് ലോഞ്ച് ചെയ്തത്. ആമസോൺ മ്യൂസിക്കിൽ പോഡ്കാസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ അത് ആമസോണിന്റെ തന്നെ ഓഡിയോബുക്ക് സേവനമായ ഓഡിബിളിലും (Audible) ലഭ്യമാകുന്നു.
പബ്ലിഷ് ചെയ്യാൻ: https://podcasters.amazon.com/
സഹായങ്ങൾക്ക്: podcasters@amazon.com
ഓവർകാസ്റ്റ് (Overcast)
അമേരിക്കൻ ഡെവലപ്പർ മാർക്കോ അർമെന്റ് ഐഫോൺ ഉപയോക്താക്കൾക്കായി തുടങ്ങിയ ഒരു പോഡ്കാസ്റ്റ് പ്ലെയറാണിത്. ആപ്പിൾ പോഡ്കാസ്റ്റ്സിൽ നിങ്ങളുടെ പോഡ്കാസ്റ്റ് ലഭ്യമാണെങ്കിൽ ഓവർകാസ്റ്റിലും യാന്ത്രികമായി ലഭ്യമാകും. അഥവാ വന്നിട്ടില്ലെങ്കിൽ താഴെ നൽകിയിട്ടുള്ള കണ്ണി വഴി മാനുവലായി സമർപ്പിക്കാം.
പബ്ലിഷ് ചെയ്യാൻ: https://overcast.fm/add
സഹായങ്ങൾക്ക്: feedback@overcast.fm
കാസ്റ്റ്ബോക്സ് (Castbox)
2015-ൽ ഹോങ്കോങ് ആസ്ഥാനമായി തുടങ്ങിയ പോഡ്കാസ്റ്റിങ് കമ്പനിയാണ് കാസ്റ്റ്ബോക്സ്. 5 കോടി പോഡ്കാസ്റ്റുകളെ അത് പിന്തുണയ്ക്കുന്നു.
പബ്ലിഷ് ചെയ്യാൻ: https://castbox.fm/podcasters-tools/
സഹായങ്ങൾക്ക്: podcaster@castbox.fm
പോക്കറ്റ്കാസ്റ്റ്സ് (Pocketcasts)
WordPress.com-ന്റെ മാതൃകമ്പനിയായ ഓട്ടോമാറ്റിക്കിന്റെ (Automattic) കീഴിലുള്ള പോഡ്കാസ്റ്റ് ആപ്പാണിത്. അമേരിക്കയിൽ മാത്രം ഏതാണ്ട് 8 കോടി ഉപയോക്താക്കളുണ്ട്.
പബ്ലിഷ് ചെയ്യാൻ: https://www.pocketcasts.com/submit/
സഹായങ്ങൾക്ക്: support@pocketcasts.com
എകാസ്റ്റ് (Acast)
2013-ൽ പോഡ്കാസ്റ്റുകൾ ഹോസ്റ്റ് ചെയ്യാനും, മോണിറ്റൈസ് ചെയ്യാനും സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമായിട്ടാണ് സ്വീഡിഷ് കമ്പനിയായ് എകാസ്റ്റ് സ്ഥാപിക്കപ്പെട്ടത്.
പബ്ലിഷ് ചെയ്യാൻ: മുൻപ് RSS feed സൈറ്റിലൂടെ തന്നെ നൽകാൻ പറ്റിയിരുന്നു. എന്നാലിപ്പോൾ, അവരെ ചാറ്റ് അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെട്ട് RSS feed നൽകണം. https://open.acast.com/
സഹായങ്ങൾക്ക്: support@acast.com
റേഡിയോ പബ്ലിക്ക് (Radio Public)
എകാസ്റ്റിന്റെ കീഴിലുള്ളതാണ് റേഡിയോ പബ്ലിക്ക്.
പബ്ലിഷ് ചെയ്യാൻ: https://podcasters.radiopublic.com/signup
സഹായങ്ങൾക്ക്: help@radiopublic.com
സ്റ്റിച്ചർ (Stitcher)
2008-ൽ സ്ഥാപിക്കപ്പെട്ട പോഡ്കാസ്റ്റിങ് ആപ്പാണ് സ്റ്റിച്ചർ. ഏറെ പ്രശസ്തമായ പോഡ്കാസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സ്റ്റിച്ചർ.
പബ്ലിഷ് ചെയ്യാൻ: https://partners.stitcher.com/join
സഹായങ്ങൾക്ക്: support@stitcher.com
ട്യൂണിൻ (Tunein)
2002-ൽ റേഡിയോടൈം എന്ന പേരിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇന്റർനെറ്റ് റേഡിയോകൾ ഹോസ്റ്റ് ചെയ്യാനും ശ്രവിക്കാനുമാണ് ഈ പ്ലാറ്റ്‌ഫോം പ്രധാനമായും ആദ്യകാലത്ത് ഉപയോഗിച്ചുവന്നിരുന്നത്. പിന്നീട് പോഡ്കാസ്റ്റുകളും, സംഗീതവും ലഭ്യമായിത്തുടങ്ങി.
പബ്ലിഷ് ചെയ്യാൻ: https://help.tunein.com/contact/add-podcast-S19TR3Sdf
സഹായങ്ങൾക്ക്: support@tunein.com
ഡീസർ (Deezer)
ഫ്രഞ്ച് മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് ഡീസർ. 2006-ലാണ് സ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് 70 ലക്ഷം ഉപയോക്താക്കൾ ഡീസറിനുണ്ട്.
പബ്ലിഷ് ചെയ്യാൻ: https://podcasters.deezer.com/submission
സഹായങ്ങൾക്ക്: support@deezer.com
ഐഹാർട്ട്റേഡിയോ (iHeartRadio)
2008-ൽ ലോഞ്ച് ചെയ്ത അമേരിക്കൻ ഇന്റർനെറ്റ് റേഡിയോ, പോഡ്കാസ്റ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് ഐഹാർട്ട്റേഡിയോ.
പബ്ലിഷ് ചെയ്യാൻ: https://podcasters.iheart.com/
സഹായങ്ങൾക്ക്: https://help.iheart.com/
ഓഡസി (Audacy)
2010-ൽ റേഡിയോ.കോം (Radio.com) എന്ന പേരിൽ ലോഞ്ച് ചെയ്ത അമേരിക്കൻ ഇന്റർനെറ്റ് റേഡിയോ, ബ്രോഡ്കാസ്റ്റിങ് പ്ലാറ്റ്‌ഫോമാണിത്. 2021-ലാണ് ഓഡസി എന്ന പേരിലേക്ക് മാറ്റിയത്.
പബ്ലിഷ് ചെയ്യാൻ: https://www.audacy.com/podcast-submission
സഹായങ്ങൾക്ക്: https://support.audacy.com/
പോഡ്ബീൻ (Podbean)
2006-ൽ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട പോഡ്കാസ്റ്റിങ് കമ്പനിയാണ് പോഡ്ബീൻ.
പബ്ലിഷ് ചെയ്യാൻ: https://www.podbean.com/site/submitPodcast
സഹായങ്ങൾക്ക്: https://help.podbean.com/
അൻഗാമി (Anghami)
അറബിനാട്ടിൽ നിന്നുള്ള ആദ്യത്തെ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് അൻഗാമി. 2011-ൽ ലെബനനിലാണ് സ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് 5 കോടിക്ക് മുകളിൽ ഉപയോക്താക്കൾ അവർക്കുണ്ട്.
പബ്ലിഷ് ചെയ്യാൻ: https://www.anghami.com/addpodcast
സഹായങ്ങൾക്ക്: https://support.anghami.com/
മിക്സ്ക്ലൗഡ് (Mixcloud)
ഡിജെ (DJ) മിക്സ് ചെയ്യുന്നവർക്കും സംഗീതപ്രേമികൾക്കുമുള്ള ബ്രിട്ടീഷ് സ്ട്രീമിങ് സൈറ്റാണ് 2008-ൽ തുടങ്ങിയ മിക്സ്ക്ലൗഡ്. അവരുടെ വെബ്സൈറ്റിൽ പോഡ്കാസ്റ്റും വിതരണം ചെയ്യാൻ സാധിക്കും.
പബ്ലിഷ് ചെയ്യാൻ: https://digitalmalayali.in/mixcloud
സഹായങ്ങൾക്ക്: https://help.mixcloud.com/
ചാർട്ടബിൾ (Chartable)
പോഡ്കാസ്റ്റുകളുടെ സ്ഥിതിവിവരകണക്കുകളും വിശകലനവും നൽകുന്ന വെബ്സൈറ്റായിട്ടാണ് ചാർട്ടബിൾ 2017-ൽ സ്ഥാപിക്കപ്പെട്ടത്. 2022-ൽ സ്പോട്ടിഫൈ ഇവരെ എറ്റെടുത്തു.
പബ്ലിഷ് ചെയ്യാൻ: https://chartable.com/podcasts/submit
സഹായങ്ങൾക്ക്: info@chartable.com
ലിസൺനോട്സ് (Listennotes)
2017-ൽ ആരംഭിച്ച ഒരു അമേരിക്കൻ പോഡ്കാസ്റ്റ് സേർച്ച് എഞ്ചിൻ & ഡാറ്റാബേസ് ആണ് ലിസൺനോട്സ്.
പബ്ലിഷ് ചെയ്യാൻ: https://www.listennotes.com/submit/
സഹായങ്ങൾക്ക്: hello@listennotes.com
ഔൾടെയിൽ (Owltail)
ഐഓഎസിനു വേണ്ടിയുള്ള പോഡ്കാസ്റ്റ് പ്ലെയറാണിത്. നിങ്ങളുടെ പോഡ്കാസ്റ്റ് ആപ്പിൾ പോഡ്കാസ്റ്റ്സിൽ വന്നിട്ടുണ്ടെങ്കിൽ ഔൾടെയിലിൽ ഉണ്ടായിരിക്കാൻ 99.99% സാധ്യതയുണ്ട്. എന്തെങ്കിലും കാരണവശാൽ, അതിലില്ലെങ്കിൽ താഴെ നൽകിയിട്ടുള്ള മെയിലിൽ ബന്ധപ്പെടുക.
പബ്ലിഷ് ചെയ്യാനും സഹായങ്ങൾക്കും: curation@owltail.com
ബ്ലൂബെറി (Bluebrry)
2005-ൽ ആരംഭിച്ച ഒരു ആദ്യകാല അമേരിക്കൻ പോഡ്കാസ്റ്റ് ഹോസ്റ്റിങ് സേവനമാണ് ബ്ലൂബെറി.
പബ്ലിഷ് ചെയ്യാൻ: https://publish.blubrry.com/start/dir/
സഹായങ്ങൾക്ക്: https://blubrry.com/support/
സെനോ എഫ്.എം. (Zeno FM)
ഏറ്റുവുമധികം ഉപയോക്താക്കളുള്ള 10 റേഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് സെനോ എഫ്.എം. 2011-ൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനി കോൾ-റ്റു-ലിസൺ സേവനമൊരുക്കുന്നവയിൽ മുൻപന്തിയിലാണ്.
പബ്ലിഷ് ചെയ്യാനും സഹായങ്ങൾക്കും: RSS ഫീഡും പോഡ്കാസ്റ്റ് ലോഗോ/കവറും സഹിതം മെയിലിൽ ബന്ധപ്പെടുക – support@zenomedia.com
ഹിമാലയ (Himalaya)
2015-ൽ ആരംഭിച്ച, സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പോഡ്കാസ്റ്റ് & ഓഡിയോ സേവനമാണ് ഹിമാലയ.
പബ്ലിഷ് ചെയ്യാനും സഹായങ്ങൾക്കും: ആപ്പിൾ പോഡ്കാസ്റ്റ്സിൽ നിങ്ങളുടെ പോഡ്കാസ്റ്റ് വന്നിട്ടുണ്ടെങ്കിൽ ഇതിൽ വന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ RSS ഫീഡ് സഹിതം മെയിലിൽ ബന്ധപ്പെടുക – support@himalaya.com
പോഡ്ബേ (Podbay)
2012-ൽ മുതൽക്കേയുള്ള ഒരു പ്രശസ്ത പോഡ്കാസ്റ്റ് പ്ലെയർ ആപ്പാണ് പോഡ്ബേ.
പബ്ലിഷ് ചെയ്യാനും സഹായങ്ങൾക്കും: ആപ്പിൾ പോഡ്കാസ്റ്റ്സിൽ നിങ്ങളുടെ പോഡ്കാസ്റ്റ് വന്നിട്ടുണ്ടെങ്കിൽ ഇതിൽ വന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ RSS ഫീഡ് സഹിതം ബന്ധപ്പെടുക – https://podbay.fm/feedback
പോഡ്ടെയിൽ (Podtail)
പോഡ്കാസ്റ്റുകൾ കേൾക്കാൻ ശ്രോതാക്കളെ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റാണിത്.
പബ്ലിഷ് ചെയ്യാൻ: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ, ഈ FAQ കണ്ണിയിൽ കയറി Can I add my podcast to the Podtail library? എന്നതിന് താഴെ നൽകിയിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് ചേർക്കാം – https://podtail.com/about/faq/
സഹായങ്ങൾക്ക്: contact@podtail.com
പ്ലെയർ എഫ്.എം. (Player FM)
2011-ൽ മൈക്കിൾ മഹേമോഫ് എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ തുടങ്ങിയ പോഡ്കാസ്റ്റ് ഡയറക്ടറിയാണിത്. പിന്നീട് മേപ്പിൾ മീഡിയ ഇവരെ ഏറ്റെടുത്തു.
പബ്ലിഷ് ചെയ്യാൻ: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട് – https://player.fm/importer/feed
സഹായങ്ങൾക്ക്: https://player.fm/contact
പോഡ്കാസ്റ്റ് ഇൻഡക്സ് (Podcast Index)
പ്രശസ്തമായ ഒരു പോഡ്കാസ്റ്റ് ഡയറക്ടറിയാണ് പോഡ്കാസ്റ്റ് ഇൻഡക്സ്. പോഡ്കാസ്റ്റേഴ്സിനു വേണ്ടി വിവിധ ഓപ്പൺ സോഴ്സ് ടൂളുകൾ ഇവർ പബ്ലിഷ് ചെയ്യാറുണ്ട്.
പബ്ലിഷ് ചെയ്യാൻ: https://podcastindex.org/add
സഹായങ്ങൾക്ക്: info@podcastindex.org
പോഡ്‌വേഴ്സ് (Podverse)
ഓപ്പൺ സോഴ്സ് പോഡ്കാസ്റ്റ് മാനേജർ ആപ്പാണ് പോഡ്‌വേഴ്സ്. പ്രീമിയം ഉപയോക്താക്കൾക്കായി ചില പ്രത്യേക സവിശേഷതകൾ ഇവരുടെ ആപ്പിലുണ്ട്.
പബ്ലിഷ് ചെയ്യാൻ: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട് – contact@podverse.fm
സഹായങ്ങൾക്ക്: https://podverse.fm/contact
പോഡ്‌ഫ്രണ്ട് (Podfriend)
2020-ൽ ലോഞ്ച് ചെയ്ത ഒരു ഓപ്പൺ സോഴ്സ് പോഡ്കാസ്റ്റ് പ്ലെയർ ആപ്പാണ് പോഡ്‌ഫ്രണ്ട്.
പബ്ലിഷ് ചെയ്യാനും സഹായങ്ങൾക്കും: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട് – https://web.podfriend.com/contact/
പോഡ്‌ഡോഗ് (Poddog)
ജാപ്പനീസ് പോഡ്കാസ്റ്റ് പ്ലെയർ ആപ്പാണിത്. വെബ്സൈറ്റ് തന്നെയും ജാപ്പനീസിൽ ആയതിനാൽ ഏതെങ്കിലും ട്രാൻസ്‌ലേറ്റർ എക്സ്റ്റൻഷൻ ഉപയോഗിക്കേണ്ടി വരും.
പബ്ലിഷ് ചെയ്യാൻ: https://www.digitalmalayali.in/poddog
സഹായങ്ങൾക്ക്: support@poddog.jp
പണ്ടോറ (Pandora)
2000-ത്തിൽ ആരംഭിച്ച പ്രശസ്ത അമേരിക്കൻ മ്യൂസിക് സ്ട്രീമിങ് വെബ്സൈറ്റാണിത്. ഇന്റർനെറ്റ് റേഡിയോയ്ക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമായിട്ടാണ് ആരംഭിച്ചതെങ്കിലും നിലവിൽ പോഡ്കാസ്റ്റുകളുമുണ്ട്. അമേരിക്കയിൽ മാത്രമേ ലഭ്യതയുള്ളൂ.
പബ്ലിഷ് ചെയ്യാൻ: https://www.ampplaybook.com/podcasts/
സഹായങ്ങൾക്ക്: https://www.ampplaybook.com/help
പോഡിസി (Podyssey)
2018-ൽ കാനഡയിൽ ആരംഭിച്ച ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്.
പബ്ലിഷ് ചെയ്യാൻ: https://podyssey.fm/podcast-creators
സഹായങ്ങൾക്ക്: info@podyssey.fm
ഡിജിറ്റൽ പോഡ്കാസ്റ്റ് (Digital Podcast)
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്.
പബ്ലിഷ് ചെയ്യാൻ: https://www.digitalpodcast.com/feeds/new
സഹായങ്ങൾക്ക്: https://www.digitalpodcast.com/podcastnews/contact
ഐവൂക്സ് (iVoox)
2010-ൽ സ്പെയിനിൽ ആരംഭിച്ച ഒരു സ്പാനിഷ് പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്. സ്പാനിഷ് ഭാഷയിലാണ് വെബ്സൈറ്റെങ്കിലും ഏത് ഭാഷയിലുള്ള പോഡ്കാസ്റ്റുകളും ഇതിൽ പബ്ലിഷ് ചെയ്യാവുന്നതാണ്.
പബ്ലിഷ് ചെയ്യാൻ: https://www.ivoox.com/en/upload-feed_uq.html
സഹായങ്ങൾക്ക്: https://ivoox.zendesk.com/hc/es-es
പോഡിമോ (Podimo)
2019-ൽ ഡെന്മാർക്ക് ആസ്ഥാനമായി ആരംഭിച്ച ഒരു പുതിയ പ്ലാറ്റ്‌ഫോമാണിത്. പോഡ്കാസ്റ്റുകളും ഹ്രസ്വ ഓഡിയോ ക്ലിപ്പുകളും ഓഡിയോബുക്കുകളുമാണ് ഇവരുടെ പ്ലാറ്റ്‌ഫോമിൽ പ്രധാനമായുമുള്ളത്.
പബ്ലിഷ് ചെയ്യാൻ: https://studio.podimo.com/
സഹായങ്ങൾക്ക്: podcast@podimo.com
ലൂമിനറി (Luminary)
2018-ൽ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ഒരു ഓഡിയോവിനോദ പ്ലാറ്റ്‌ഫോമാണിത്. പ്രീമിയം ഉപയോക്താക്കൾക്കായി ഒറിജിനൽ പോഡ്കാസ്റ്റുകളും അവർ പുറത്തിറക്കുന്നു.
പബ്ലിഷ് ചെയ്യാൻ: https://digitalmalayali.in/luminary
സഹായങ്ങൾക്ക്: https://luminary.zendesk.com/hc/en-us/requests/new
വെർബൽ (Vurbl)
40-ലധികം വിഭാഗങ്ങളിലായ ഓഡിയോ കണ്ടന്റുകൾക്കുള്ള പ്ലാറ്റ്‌ഫോമാണിത്. 2020-ൽ അമേരിക്കയിലാണ് സ്ഥാപിക്കപ്പെട്ടത്.
പബ്ലിഷ് ചെയ്യാൻ: https://vurbl.com/claim-your-podcast-station/
സഹായങ്ങൾക്ക്: https://vurbl.com/contact/
ഫീഡ് (fyyd)
ജർമ്മൻ പോഡ്കാസ്റ്റ് സേർച്ച് എഞ്ചിനാണിത്.
പബ്ലിഷ് ചെയ്യാൻ: https://fyyd.de/add-feed
സഹായങ്ങൾക്ക്: eazy@eazy-living.de
പോഡ്എൽപി (PodLP)
ഫീച്ചർ ഫോണുകൾക്ക് വേണ്ടിയുള്ള കായ്ഓഎസിനായി (KaiOS) നിർമ്മിക്കപ്പെട്ട പോഡ്കാസ്റ്റ് ആപ്പാണിത്. ജിയോഫോണിലും മറ്റും ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായതിനാൽ ഈ ആപ്പിൽ നിങ്ങളുടെ പോഡ്കാസ്റ്റ് ചേർക്കുന്നത് വഴി സ്മാർട്ട്ഫോണില്ലാത്തവരിലും നിങ്ങളുടെ പോഡ്കാസ്റ്റ് എത്തിക്കാം.
പബ്ലിഷ് ചെയ്യാൻ: https://podlp.com/submit.html
സഹായങ്ങൾക്ക്: support@podlp.com
റീസൺ (Reason)
ബ്രിട്ടണിൽ നിന്നുള്ള ഒരു പോഡ്കാസ്റ്റ് ആപ്പാണിത്. സൗജന്യമായി പോഡ്കാസ്റ്റ് ഹോസ്റ്റ് ചെയ്യാനും ഇതിലും സൗകര്യമൗണ്ട്.
പബ്ലിഷ് ചെയ്യാൻ: https://reason.fm/submit
സഹായങ്ങൾക്ക്: https://reason.fm/contact
മൂൺ (Moon)
ബെയ്‌ജിങ്ങിൽ നിന്നുള്ള ഈ പോഡ്കാസ്റ്റ് പ്ലെയർ ആപ്പ് ഒട്ടനവധി ഓഎസുകളിൽ ലഭ്യമാണ്.
പബ്ലിഷ് ചെയ്യാൻ: https://moon.fm/submit
സഹായങ്ങൾക്ക്: hi@moon.fm
മൂൺബീം (Moonbeam)
പുതിയ പോഡ്കാസ്റ്റുകൾ കണ്ടുപിടിക്കാനും ക്ലിപ്പുകൾ പങ്കുവെയ്ക്കാനുമുള്ള ഒരു വെബ്സൈറ്റാണിത്.
പബ്ലിഷ് ചെയ്യാൻ: https://console.moonbeam.fm/claim
സഹായങ്ങൾക്ക്: https://www.moonbeam.fm/contact
പോഡ്കാസ്റ്റ് അഡിക്റ്റ് (Podcast Addict)
ആൻഡ്രോയ്ഡിനു വേണ്ടിയുള്ള ഒരു പോഡ്കാസ്റ്റ് പ്ലെയർ ആപ്പാണിത്.
പബ്ലിഷ് ചെയ്യാൻ: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട് – https://podcastaddict.com/submit
സഹായങ്ങൾക്ക്: https://podcastaddict.com/contact
ബുൾഹോൺ (Bullhorn)
2018-ൽ കാലിഫോർണിയയിൽ ആരംഭിച്ച ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്. ബുൾഹോൺ സ്റ്റുഡിയോ എന്ന പേരിൽ പോഡ്കാസ്റ്റേഴ്സിനായി പ്രത്യേക ടൂളുകളും ഇവർ ലഭ്യമാക്കുന്നു.
പബ്ലിഷ് ചെയ്യാൻ: https://podcasters.bullhorn.fm/app/creators/submit-podcast
സഹായങ്ങൾക്ക്: https://www.bullhorn.fm/contact-us
ലിസൺ ആപ്പ് (Listen App)
2018-ൽ അമേരിക്കയിൽ ആരംഭിച്ച ഒരു പോഡ്കാസ്റ്റ് & ഓഡിയോ ഇവന്റ് പ്ലാറ്റ്‌ഫോമാണിത്. ക്ലബ്ഹൗസ് ആപ്പ് പോലെ ക്ലബ്ബുകൾ സൃഷ്ടിച്ച് അവയിലൂടെ ശ്രോതാക്കളുമായി സംവദിക്കാൻ പോഡ്കാസ്റ്റേഴ്സിനു ഈ ആപ്പ് സൗകര്യമൊരുക്കുന്നു.
പബ്ലിഷ് ചെയ്യാൻ: https://listenapp.co/add-podcast
സഹായങ്ങൾക്ക്: contact@listenapp.co
പോഡ്നൈഫ് (Podknife)
പോഡ്കാസ്റ്റുകൾ കേൾക്കാനും നിരൂപണങ്ങൾ എഴുതാനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്.
പബ്ലിഷ് ചെയ്യാൻ: അക്കൗണ്ട് ഉണ്ടാക്കിയതിനു ശേഷം, മെനുവിൽ നിന്നും Suggest a Podcast ഓപ്ഷനുപയോഗിക്കുക – https://podknife.com/users/sign_up
സഹായങ്ങൾക്ക്: https://podknife.com/feedbacks/new
ഇന്ത്യൻ പ്ലാറ്റ്‌ഫോമുകൾ
ഗാനാ (Gaana)
20 കോടി ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഗാനാ.
പബ്ലിഷ് ചെയ്യാൻ: https://podcasts.gaana.com/
സഹായങ്ങൾക്ക്: https://podcasts.gaana.com/feedback/create
ഹബ്ഹോപ്പർ (Hubhopper)
2015-ൽ ഒരു സാമൂഹ്യമാധ്യമമായി ആരംഭിച്ച ഹബ്ഹോപ്പർ പിന്നീട് ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായി മാറുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പോഡ്കാസ്റ്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണിത്.
പബ്ലിഷ് ചെയ്യാൻ: https://add.hubhopper.com/
സഹായങ്ങൾക്ക്: podcasters@hubhopper.in
ജിയോസാവൻ (JioSaavn)
ജിയോമ്യൂസിക് എന്ന പേരിൽ ജിയോ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് സേവനം പിന്നീട് 2018-ൽ സാവൻ എന്ന കമ്പനിയുമായി ലയിച്ച് ജിയോസാവൻ എന്ന പേരിൽ റീബ്രാൻഡ് ചെയ്യുകയായിരുന്നു.
പബ്ലിഷ് ചെയ്യാൻ: https://yourcast.jiosaavn.com/
സഹായങ്ങൾക്ക്: podcastsupport@jiosaavn.com
ഓറിയൽ (Aureal)
ഇന്ത്യൻ പോഡ്കാസ്റ്റ് ഹോസ്റ്റിങ് സേവനങ്ങളിൽ ആദ്യത്തെ ഡീസെൻട്രലൈസ്ഡ് (decentralized) പ്ലാറ്റ്‌ഫോമാണ് 2021-ൽ ലോഞ്ച് ചെയ്ത ഓറിയൽ. പരസ്യങ്ങൾ ഒന്നും കൂടാതെ തന്നെ പോഡ്കാസ്റ്റ് ക്രിയേറ്ററിന് പോഡ്കാസ്റ്റിൽ നിന്ന് പണമുണ്ടാക്കാൻ സാധിക്കും. താഴെ നൽകിയിരിക്കുന്ന കണ്ണി കാണുമ്പോൾ നിലവിലുള്ള നിങ്ങളുടെ പോഡ്കാസ്റ്റ് ഹോസ്റ്റിങിൽ നിന്ന് മൈഗ്രേറ്റ് ചെയ്യാനുള്ളതാണോയെന്ന് സംശയം തോന്നിയേക്കാം. പക്ഷേ, അത് ഒരു ഓപ്ഷൻ മാത്രമാണ്. നിങ്ങൾക്ക് നിലവിലുള്ള ഹോസ്റ്റിങിൽ തന്നെ തുടരാവുന്നതാണ്.
പബ്ലിഷ് ചെയ്യാൻ: https://aureal.one/hosting/import
സഹായങ്ങൾക്ക്: https://discord.gg/wMEsxnXBZk
പ്രതിലിപി (Pratilipi)
എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമായി 2014-ൽ ആരംഭിച്ചതാണ് പ്രതിലിപി. കഥകളോ, കവിതകളോ അങ്ങനെ സാഹിത്യത്തിൽ തത്പരരായവർക്ക് അതൊക്കെ സൗജന്യമായി പ്രതിലിപിയിൽ എഴുതാനും വായിക്കാനും സാധിക്കും. അവർ പോഡ്കാസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. നിങ്ങളുടെ പോഡ്കാസ്റ്റ് പ്രതിലിപിയിൽ ലഭ്യമാക്കാൻ RSS ഫീഡ് സഹിതം മെയിലയച്ചാൽ മതി.
പബ്ലിഷ് ചെയ്യാൻ: malayalam@pratilipi.com
സഹായങ്ങൾക്ക്: contact@pratilipi.com
രാഗ (Raaga) & വാർത്ത (Vaarta)
2006-ൽ സ്ഥാപിക്കപ്പെട്ട മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് രാഗ. രാഗയുടെ കീഴിലുള്ള പോഡ്കാസ്റ്റിനായി പ്രത്യേകമുള്ള പ്ലാറ്റ്‌ഫോമാണ് വാർത്ത. വാർത്ത വഴി പോഡ്കാസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ രാഗയിലും ലഭ്യമാകുന്നു.
പബ്ലിഷ് ചെയ്യാൻ: https://studio.vaarta.com/
സഹായങ്ങൾക്ക്: support@vaarta.com
കുകു എഫ്.എം. (Kuku FM)
2018-ൽ മുംബൈയിൽ സ്ഥാപിക്കപ്പെട്ട ഒരു ഓഡിയോബുക്ക്, പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്. ഇവരുടെ ഉള്ളടക്കങ്ങൾ 1 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
പബ്ലിഷ് ചെയ്യാൻ: https://kalakaar.kukufm.com/
സഹായങ്ങൾക്ക്: kalakaar@kukufm.com
സോണെറ്റ് (Sonnet)
ഇന്ത്യക്കാരായ പ്രതീകും ചരഞ്ജിത്തും ചേർന്ന് തുടങ്ങിയ ആൻഡ്രോയ്ഡ് പോഡ്കാസ്റ്റ് പ്ലെയറാണ് സോണെറ്റ്.
പബ്ലിഷ് ചെയ്യാൻ: ആപ്പിൾ പോഡ്കാസ്റ്റ്സിലുണ്ടെങ്കിൽ ഇതിലുണ്ടാവാൻ സാധ്യതയുണ്ട് – https://sonnet.fm/podcasters
സഹായങ്ങൾക്ക്: sonnet@sonnet.fm
ഹെഡ്ഫോൺ (Headfone)
2017-ൽ ബെംഗളൂരു ആസ്ഥാനമായി ആരംഭിച്ച ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണിത്.
പബ്ലിഷ് ചെയ്യാൻ: https://www.headfone.co.in/create-channel/
സഹായങ്ങൾക്ക്: team@headfone.co.in
പുതിയ പോഡ്കാസ്റ്റ് ഡയറക്ടറികളെക്കുറിച്ച് അറിയുന്നപക്ഷം അവ കൂടി ചേർത്ത് ഈ പോസ്റ്റ് പുതുക്കുന്നതാണ്. അതിനാൽ മറക്കാതെ ഈ പേജ് ബുക്ക്മാർക്ക് ചെയ്തിടുക. ഇതിൽ പരാമർശിക്കാത്ത ഏതെങ്കിലും ഡയറക്ടറിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, താഴെ കമന്റ് ചെയ്യുമല്ലോ.