A person presenting in meeting

ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്റർവ്യൂ ചോദ്യങ്ങൾ

ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്റർവ്യൂവിൽ നിങ്ങൾ പങ്കെടുക്കുമ്പോൾ ഒരുപാട് പേർക്ക് വളരെ ടെൻഷനും പേടിയും അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ സാധിച്ചില്ലങ്കിലോ എന്ന പേടി കൊണ്ടായിരിക്കും പലർക്കും. ഇതൊരു വലിയ കടമ്പയായി കാണാതെ ഇതിനെ വളരെ ലാഘവത്തോടു കൂടി സമീപിച്ചാൽ ഓരോ ഇന്റർവ്യൂവിലും വളരെ ധൈര്യത്തിൽ പങ്കെടുക്കാം.

ഡിജിറ്റൽ മാർക്കറ്റിങ് ഇന്റർവ്യൂ എന്നത് നിങ്ങളുടെ കഴിവിനെ അളക്കുന്നതായിരിക്കണം, ഒരു ലോഡ് ചോദ്യങ്ങൾ ചോദിച്ച് എല്ലാത്തിനും ഉത്തരം പറയുന്ന മിടുക്കരെ അല്ല ഇവിടെ ആവശ്യം, പകരം ഒരു ബ്രാൻഡിന് ഡിജിറ്റൽ മാർക്കറ്റിങ് സ്‌ട്രാറ്റജികൾ നിർമ്മിക്കുവാനും അത് എക്സിക്യുട് ചെയ്യുവാനും കഴിവുള്ളവരെയാണ് ഇതിന് ആവശ്യം. നിങ്ങളുടെ വർക്ക് എക്സ്പീരിയൻസ് കാണിക്കുവാൻ വേണ്ട പ്രൊഫൈൽ ബിൽഡ് ചെയ്യുകയും, ചെയ്ത ക്യാമ്പയിനുകളുടെ റിസൾട്ട് കാണിക്കുകയും ചെയ്ത് ഇന്റർവ്യൂ ചെയ്യുന്ന ആളുകളെ നമ്മൾ ആരാണ് എന്ന് അറിയിക്കുകയാണ് ആദ്യം വേണ്ടത്. പറഞ്ഞുവന്നത് നമ്മൾ നമ്മളെ തന്നെ ആദ്യം മാർക്കറ്റ് ചെയ്യാൻ പഠിക്കണം എന്നാണ്.

എന്നാലും ഡിജിറ്റൽ മാർക്കറ്റിങ് എന്ന പ്രൊഫഷണൽ ജോലിയിൽ കയറുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ ഇവിടെ ചോദ്യങ്ങളിലൂടെ പങ്കുവെക്കാം. ഒന്ന് ഓടിച്ച് നോക്കി പോകാവുന്നതാണ്. ഓർക്കുക ഇതിന്റെ ഉത്തരങ്ങൾ നിങ്ങൾ തന്നെ എവിടുന്നേലും കണ്ടുപിടിക്കണം.

 

google analytics
google analytics

ഇന്റർവ്യൂ ചോദ്യങ്ങൾ

• സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്നാൽ എന്താണ്?

• ഓഫ് പേജ് എസ് ഈ ഓ എന്താണ്?

• ഓൺ പേജ് എസ് ഈ ഓ എന്താണ്?

• ഫേസ്ബുക് ആഡ്സ് , ഗൂഗിൾ ആഡ്സ് ഇതിൽ ഏതാണ് താങ്കൾക്ക് മികച്ചതായി തോന്നിയത്?

• ഡിജിറ്റൽ മാർക്കറ്റിങ് എന്നത് താങ്കളുടെ പോയന്റ് ഓഫ് വ്യൂവിൽ എന്താണ്? (ഒരു മണ്ടൻ ചോദ്യമാണ് എന്നാലും ചില ആളുകൾ ഇത് ചോദിക്കുന്നുണ്ട്?

• എസ് ഈ ഓ, എസ് ഈ എം – ഇത് തമ്മിലുള്ള വത്യാസം എന്താണ്?

• ബാക്ക് ലിങ്കിംഗ് എന്തുകൊണ്ടാണ് ആളുകൾ പ്രാധാന്യം കൊടുക്കുന്നത്?

• കോസ്റ്റ് പെർ ഇമ്പ്രഷൻ എന്നാൽ എന്താണ്?

• താങ്കളുടെ ഓഫ്‌ലൈൻ മാർക്കറ്റിങ് എക്സ്പീരിയൻസ് പറയാമോ?

• ഡിജിറ്റൽ പരസ്യങ്ങൾ താങ്കൾ എങ്ങനെയാണ് നിർമ്മിക്കുന്നത്? (ഗ്രാഫിക് ഡിസൈനറുമായി നല്ല സിങ്കിൽ വർക്ക് ചെയ്യാൻ സാധിക്കുമോ എന്നറിയാനാണ്)

Note: ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന ആളുകളെ കൊണ്ട് ഗ്രാഫിക് ഡിസൈൻ ചെയ്യിപ്പിക്കുന്ന ചില ബ്രാൻഡുകൾ പലയിടത്തുമുണ്ട്, വർക്ക് ചെയ്യുവാൻ നിങ്ങൾ ഓക്കേ ആണെങ്കിൽ ടീമിൽ ഗ്രാഫിക് ഡിസൈനർ ഉണ്ടോ എന്ന് ചോദിക്കുക, അല്ലെങ്കിൽ ഡിസൈൻ ചെയ്യുവാൻ മാത്രമേ നേരം കാണു.

• ഡിജിറ്റൽ മാർക്കറ്റിങ് എന്തുകൊണ്ട് തിരഞ്ഞെടുത്തു? (ഫീൽഡ് വളരെ നന്നായി ഗ്രോ ചെയ്യുന്നത് കണ്ടിട്ടാണ് എന്ന് മാത്രം പറയരുത്)

• താങ്കൾക്ക് വേർഡ്പ്രസ്സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പരിചയമുണ്ടോ? (ഉണ്ടെങ്കിൽ മാത്രം പറയുക, 2 പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞു തള്ളരുത്)

• ഗൂഗിൾ അനലിറ്റിക്‌സ്, മൈക്രോസോഫ്റ്റ് ക്ലാരിറ്റി എന്നിവ താങ്കൾക്ക് അനലൈസ് ചെയ്യുവാൻ അറിയാമോ? ( അനാലിറ്റിക് സ്കിൽ)

• എത്ര ബ്രാന്ഡുകളുമായി താങ്കൾ വർക്ക് ചെയ്തിട്ടുണ്ട് ഇത് വരെ?

• നിങ്ങൾ ചെയ്ത ക്യാമ്പയിനിൽ ഏറ്റവും മികച്ചതായി തോന്നിയത് ഏത് ക്യാമ്പയിനാണ്?

• താങ്കൾ ബിൽഡ് ചെയ്തിട്ടുള്ള കസ്റ്റമർ റീട്ടെൻഷൻ സ്ട്രാറ്റജിസ് ഏതൊക്കെയാണ്?

• താങ്കൾ മാർക്കറ്റിങ് ഫണൽ ബിൽഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ മികച്ച റിസൾട്ട് കിട്ടിയ മാർക്കറ്റിങ് ഫണൽ സ്ട്രാറ്റജി പറയു?

• ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാവി എന്താണ്?

• ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കുറിച്ച് പറയു?

• ഡിജിറ്റൽ മാർക്കറ്റിങ്ങിൽ താങ്കൾ പുതിയ അറിവുകൾ നേടാൻ ഉപയോഗിക്കുന്ന സോഴ്‌സുകൾ ഏതാണ്?

• ഒരു ഫേസ്ബുക് ക്യാമ്പയിൻ ഡിസ്അപ്പ്രൂവ് ആയാൽ താങ്കളുടെ അടുത്ത സ്റ്റെപ്പ് എന്തായിരിക്കും?

• മെറ്റാവേർസ് പോലുള്ള കാര്യങ്ങൾ വരുമ്പോൾ ഡിജിറ്റൽ മാർക്കറ്റിങ് എങ്ങനെ ഉപയോഗപ്പെടുത്തുവാൻ സാധിക്കും?

• റീമാർക്കറ്റിങ് റീടാർഗെറ്റിങ് ഇത് തമ്മിലുള്ള വത്യാസം എന്താണ്?

• താങ്കൾ ഡിജിറ്റൽ മാർക്കറ്റിങ് എളുപ്പമാക്കുവാൻ ഉപയോഗിക്കുന്ന ചില ടൂളുകൾ എന്തൊക്കെയാണ്?

• ഡിസൈനിങ് ടൂളുകളിലുള്ള പരിജ്ഞാനം എങ്ങനെയാണ്‌?

• വേർഡ്പ്രെസ്സിൽ എസ് ഈ ഓ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ചെയ്ത രീതി എങ്ങനെയാണ്?

• കണ്ടന്റ് റൈറ്റിങ്ങിൽ താങ്കൾക്കുള്ള പരിജ്ഞാനം എങ്ങനെയാണ്?

• കോപ്പിറൈറ്റിങ് കണ്ടന്റ് റൈറ്റിങ് തമ്മിലുള്ള വത്യാസം എന്താണ്?

• എന്താണ് ബ്രാൻഡിംഗ്?

• പരസ്യങ്ങൾ നിർമ്മിക്കുവാൻ താങ്കൾ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ്?

• ബേസിക് html, css താങ്കൾക്ക് അറിയാമോ? (പഠിക്കേണ്ടി വരും)

• ഡിജിറ്റൽ മാർക്കറ്റിങ്ങിൽ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ കൊണ്ടുള്ള ഉപയോഗങ്ങൾ എന്താണ്? അതിന് ഉപയോഗിക്കുന്ന ടൂളുകൾ ഏതാണ്?( ചില കമ്പനികൾ ചോദിക്കും)

• ഇൻ ബൗണ്ട് മാർക്കറ്റിങ് ഒരു ബൗണ്ട് മാർക്കറ്റിങ് തമ്മിലുള്ള വിത്യാസം ഏതാണ്?

• സോഷ്യൽ ബുക്ക് മാർക്കിങ് എങ്ങനെയാണ് ചെയ്യുന്നത്?

 

ഇതൊക്കെ തന്നെ ചോദിക്കണം എന്നില്ല, കൂടുതലും നമ്മുടെ പ്രസന്റേഷൻ പോലെ ഇരിക്കും. ഓവർ ആറ്റിട്യൂട് ഇട്ട് ചളമാക്കരുത്.

നിങ്ങൾ നേരിട്ട ചോദ്യങ്ങൾ കമന്റ് ചെയ്യുക

3.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ