ഫോട്ടോഷോപ്പ് ഇല്ലാതെ ഒപ്പ് ഡിജിറ്റലാക്കുന്നത് എങ്ങനെ?

കൈപ്പടയിലുള്ള ഒപ്പ് ഡിജിറ്റലായി ഉപയോഗിക്കേണ്ടത് പലപ്പോഴും ആവശ്യമായി വരാറുണ്ട് നമ്മളിൽ പലർക്കും. ഫോട്ടോഷോപ്പ് പോലുള്ള അപ്ലിക്കേഷനുകളായിരിക്കും നമ്മൾ ഇതിനായി ആശ്രയിക്കുക. എന്നാൽ, അവ ഇല്ലാതെ തന്നെ ഫോട്ടോയിൽ നിന്നും ഒപ്പ് ഡിജിറ്റലാക്കാൻ വഴിയുണ്ട്. ഫോട്ടോപ്പി (photopea.com) എന്ന വെബ്സൈറ്റാണ് നമ്മൾ ഇതിനായി ആശ്രയിക്കുന്നത്. ഒരു ഓൺലൈൻ ഫോട്ടോ എഡിറ്ററാണിത്. ഫോട്ടോഷോപ്പിന് ഒരു ഓൺലൈൻ എതിരാളി! PSD അടക്കം നിരവധി ഫയലുകൾ ഇതിൽ പിന്തുണയ്ക്കും.

വീഡിയോ

ഡിജിറ്റലാക്കുന്ന വിധം

 1. ആദ്യം തന്നെ ഒരു വെള്ളപേപ്പറിൽ ഒപ്പിട്ട് അതിന്റെ ഒരു ഫോട്ടോ എടുക്കുക.
 2. photopea.com-ൽ കയറി, File → Open-ലേക്ക് പോയി ഫോട്ടോ തിരഞ്ഞെടുക്കുക.

  File > Open
  File > Open
 3. Layers panel-ൽ താഴെ നിന്നും Add Raster Mask Levels തിരഞ്ഞെടുക്കുക. അല്ലെങ്കിൽ Layer → New Adjustment Layer → Levels.

  Levels
  Levels
 4. ഇനി ഹൈലൈറ്റ്സ് സ്ലൈഡർ (വെളുത്ത ചതുരം) ഇടത്തേക്ക് നീക്കുക. പേപ്പറിന്റെ വെളുത്ത ഭാഗങ്ങൾ പൂർണ്ണമായ വെള്ളനിറമാകുന്നത് വരെ നീക്കണം. ഒപ്പ് മാത്രമായി പിന്നീട് സെലക്റ്റ് ചെയ്യാൻ വേണ്ടിയാണ് ഇത്.

  ഹൈലൈറ്റ്സ് സ്ലൈഡർ (വെളുത്ത ചതുരം) ഇടത്തേക്ക് നീക്കുക
  ഹൈലൈറ്റ്സ് സ്ലൈഡർ (വെളുത്ത ചതുരം) ഇടത്തേക്ക് നീക്കുക
 5. ശേഷം, Select → Color Range എടുത്ത്, Sampled Colors മാറ്റി Highlights ആക്കുക, OK കൊടുക്കുക. ഇപ്പോൾ പേപ്പറിൽ ഒപ്പൊഴിച്ചുള്ള ഭാഗങ്ങൾ സെലക്റ്റായിരിക്കുകയാണ്.
  Color Range
  Color Range

  Highlights
  Highlights
 6. Layers panel-ൽ നിന്നും ഫോട്ടോയുടെ ലെയർ തിരഞ്ഞെടുക്കുക.

  Layer
  Layer
 7. Edit → Clear അല്ലെങ്കിൽ ഡിലീറ്റ് കീ അമർത്തി ആ ഭാഗം ഡിലീറ്റ് ചെയ്യുക.

  Clear
  Clear

ഇനി File → Export As-ൽ പോയി PNG ആയി സേവ് ചെയ്ത് ഇഷ്ടാനുസരണം ഉപയോഗിക്കാം.

PNG
PNG

ഇത് ബാക്ക്ഗ്രൗണ്ട് റിമൂവർ ഉപയോഗിച്ച് ചെയ്യാവുന്നതല്ലേ?

തീർച്ചയായും! AI ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുന്ന സൈറ്റുകൾ നിരവധിയുണ്ട്. അവ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. എന്നാൽ, ഫോട്ടോപ്പിയുടെ പ്രത്യേകത ഫയലുകൾ എങ്ങോട്ടും അപ്‌ലോഡാകുന്നില്ല എന്നതാണ്! പൂർണ്ണമായും ബ്രൗസറിൽ വെച്ചാണ് അത് പ്രവർത്തിക്കുന്നത്. ഒപ്പ് പോലെ സ്വകാര്യത വേണ്ടുന്ന ഫയലുകൾ അജ്ഞാതമായ ഒരു സെർവറിലേക്ക് അപ്‌ലോഡാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ