Keyman Keyboard App in playstore

മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്:

ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്.

കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

  1. കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ വെർഷൻ. വിൻഡോസ്മാക്ക് ഓ എസ്ലിനക്സ്ഐ ഓ എസ്ആൻഡ്രോയ്ഡ് എന്നിങ്ങനെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ കീമാൻ ലഭ്യമാണ്.
  2. ഇനി ഒരു മലയാളം കീബോഡ് ഇൻസ്റ്റാൾ ചെയ്യണം. മലയാളത്തിൽ നിരവധി കീബോഡുകൾ ഔദ്യോഗികമായി ലഭ്യമായിട്ടുണ്ട്. ഞാൻ ഉപയോഗിക്കുന്നത് മൊഴിയാണ്. എത്ര കീബോഡുകൾ വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
മൊഴി കീബോഡ്
മൊഴി കീബോഡ്

സവിശേഷതകളും ഉപയോഗിക്കുന്ന വിധവും

  • കീമാൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൽ auto-correctionword suggestions എന്നിവ ഉണ്ടാവില്ല എന്നുള്ളതാണ്. നമ്മൾ ടൈപ്പ് ചെയ്യുന്നതെന്താണോ അത് തന്നെയാണ് ലഭിക്കുക. ഇംഗ്ലീഷ് ടൈപ്പിങ് വശമുള്ളവർക്ക് വളരെ അനായാസം ടൈപ്പ് ചെയ്യാൻ സാധിക്കും. വിവിധ കീബോഡുകൾക്ക് ലേയൗട്ട് അല്ലെങ്കിൽ മാപ്പിങിൽ വ്യത്യാസങ്ങളുണ്ടാവും. മൊഴിയുടെ മാപ്പിങ് മനസ്സിലാക്കാൻ: Mozhi 2.0 — Mapping
  • മലയാളത്തിൽ നിലവിൽ ഉപയോഗത്തിലില്ലാത്ത പ്രാചീന അക്ഷരങ്ങൾ മൊഴി ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും.
  • ഓഫ്‌ലൈനിലും ഓൺലൈനിലും ടൈപ്പ് ചെയ്യാം.
  • വിൻഡോസ് 10-ൽ വിവിധ ഇൻപുട് സംവിധാനങ്ങൾ (ഇംഗ്ലീഷ് ⇄ മലയാളം) തമ്മിൽ സ്വിച്ച് ചെയ്യാൻ Win + Space key അമർത്തിയാൽ മതി.
മലയാളവും ഇംഗ്ലീഷും തമ്മിൽ സ്വിച്ച് ചെയ്യാനുള്ള വിൻഡോസ് സംവിധാനം
മലയാളവും ഇംഗ്ലീഷും തമ്മിൽ സ്വിച്ച് ചെയ്യാനുള്ള വിൻഡോസ് സംവിധാനം
5 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Reena Mathew
Reena Mathew

മൊബൈൽ ഇൽ ഉപയോഗിച്ചിട്ട് എങ്ങനെ തോന്നുന്നു

ബെസ്റ്റിൻ ജേക്കബ്
Admin
Reply to  Reena Mathew

എനിക്ക് വളരെ മികച്ചതായി തോന്നുന്നുണ്ട്

ഉള്ളടക്കം

ടാഗുകൾ