Elegant font written on old book

ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Google Fonts

ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്.

 

Font Space

90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. എവിടെ നോക്കിയാലും കിടിലൻ ഫോണ്ടുകൾ. എല്ലാം നിയമപരമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ബ്രാൻഡുകൾക്കും വെബ്സൈറ്റുകൾക്കും ഒക്കെ ലോഗോ നിർമ്മിക്കാനും പരസ്യം ചെയ്യുമ്പോൾ ഉപയോഗിക്കാനുമൊക്കെ ധൈര്യമായി ഇതിൽ നിന്നും ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാം.

 

Free Fonts.io

130,000 അധികം ഫോണ്ടുകൾ ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. വെഡിങ് കാർഡുകളിൽ കൊടുക്കുന്ന തരം നല്ല അടിപൊളി എലഗന്റ് ഫോണ്ടുകൾ ഇതിൽ സൗജന്യമായി ലഭിക്കും. ചില ഫോണ്ടുകൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രക്കും മികച്ച ഫോണ്ടുകൾ ഇതിൽ ലഭ്യമാണ്. പേഴ്‌സണൽ ഉപയോഗത്തിന് ഇതിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിന് ഒരു കുഴപ്പവും ഇല്ല. ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യുന്ന ഫോണ്ടുകൾ എവിടെയും ഉപയോഗിക്കാവുന്നത് തന്നെയാണ്.

 

Font Get (Personal Favorite)

വെറൈറ്റി ഫോണ്ടുകളുടെ കമനീയ ശേഖരം. അടിപൊളി ഫോണ്ടുകൾ, സിനിമ സ്റ്റൈൽ ഫോണ്ടുകൾ, ഇജ്ജാതി ഫോണ്ടുകൾ.. ഞാൻ ഒരു ബ്രാൻഡിന് വേണ്ടി ലോഗോ ചെയ്യാം എന്ന് പറഞ്ഞു ഈ വെബ്സൈറ്റിലെ ഒരു ഫോണ്ട് ഡൗൺലോഡ് ചെയ്ത് അവരുടെ കമ്പനിയുടെ പേര് ചുമ്മാ എഴുതി കൊടുത്തപ്പോ എനിക്ക് 2500 രൂപ കിട്ടി. എന്നിട്ട് പറയുവാ വെൽഡൺ ഡ്രാഗൺ എന്ന്. അമ്മാതിരി സ്റ്റൈലിലുള്ള ലോഗോകൾ ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

 

BeFonts

ഒരു ഡിസൈനർ ഫ്രണ്ട് സജസ്റ്റ് ചെയ്ത വെബ്സൈറ്റാണിത്. ഒട്ടനവധി ഫോണ്ടുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ഫ്രണ്ട് സ്ഥിരമായി ഉപയോഗിക്കുന്ന സൈറ്റാണിത് എന്ന് പറഞ്ഞാണ് ഇത് തന്നത്. കേറി നോക്കിയപ്പോൾ ഒരുപാടു നല്ല ഫോണ്ടുകൾ ഇതിൽ കാണാൻ സാധിച്ചു. എന്തായാലും ഇത് നല്ലൊരു സൈറ്റ് തന്നെയാണ്.

 

DaFonts

കുറച്ച് മുമ്പ് പറഞ്ഞ സൈറ്റിന് സമാനമായ ഒരു സൈറ്റാണിത്. വ്യത്യസ്തമായ ഒരുപാട് ഫോണ്ടുകൾ ഇതിൽ കാണാൻ സാധിക്കുന്നു. മാത്രമല്ല നിങ്ങൾക്ക് സ്വന്തമായി ഏതെങ്കിലും ഫോണ്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടേൽ അത് ഈ വെബ്സൈറ്റിൽ സബ്‌മിറ്റ് ചെയാവുന്നതുമാണ്. എങ്ങനെ സ്വന്തമായി ഫോണ്ട് നിർമ്മിച്ചെടുക്കാം എന്നത് ഒരു ട്യൂട്ടോറിയലായി ഡിജിറ്റൽ മലയാളി വെബ്സൈറ്റിൽ ഇടുന്നതായിരിക്കും.

 

1001 Fonts

പത്തൊൻപതിനായിരത്തിലധികം ഫോണ്ടുകൾ ഇതിൽ ഉണ്ടായിട്ടും എന്തിനാണ് 1001 ഫോണ്ട് എന്ന് പറഞ്ഞത് ഇത് വരെയും മനസിലായില്ല. എന്തായാലും അത്യാവിശ്യം കുറെ കിടിലൻ ഫോണ്ടുകൾ ഇതിൽ നിന്നും നമുക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നു.

 

My Fonts

ടൈപ്പോഗ്രഫി ഫോണ്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ചുമ്മാ ഒന്ന് ട്രൈ ചെയ്യാവുന്ന ഒരു അടിപൊളി വെബ്സൈറ്റാണ് myfonts.com. പ്രിന്റിങ്ങിനും പരസ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഒരുപാടു ഫോണ്ടുകൾ ഇതിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടാതെ ഏതെങ്കിലും ഇമേജിലുള്ള ഫോണ്ടുകൾ ഏതാണ് എന്ന് കണ്ടുപിടിക്കാനുള്ള WhatTheFont സെറ്റപ്പും ഈ വെബ്സൈറ്റിലുണ്ട് (ശാസ്ത്രത്തിന്റെ വളർച്ചേയ്). പ്രീമിയം ഫോണ്ടുകൾ കാശ് കൊടുത്ത് പർച്ചേസ് ചെയ്യുവാനും ഇതിൽ സാധിക്കും (നമ്മൾ ഇതിൽ ഇല്ല, ഫോണ്ടുകൾ കണ്ടാൽ മാത്രം മതി)

 

ഫോണ്ടുകൾക്ക് പുറമേ സൗജന്യമായി സ്റ്റോക്ക് ഫോട്ടോകൾ ഡൗൺലോഡ് ചെയ്യുവാനുള്ള കുറച്ച് വെബ്സൈറ്റും പരിചയപ്പെടുത്തിട്ടുണ്ട്.

Free Font Download Websites List in Malayalam

3 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ