free-android-video-editing-apps-digital-malayali

വീഡിയോ എഡിറ്റിങിനുള്ള മികച്ച സൗജന്യ ആൻഡ്രോയ്ഡ് ആപ്പുകൾ

സാമൂഹ്യമാധ്യമങ്ങളിൽ ആക്ടീവായിട്ടുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ പലപ്പോഴും ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യേണ്ടി വരാറുണ്ട്. പ്ലേ സ്റ്റോറിൽ ഒരുപാട് ആപ്പുകളുള്ളതിനാൽ ഏതാണ് മികച്ചതെന്ന് ആശയകുഴപ്പം ഉണ്ടാകാം. അതിനാൽ, ഞങ്ങൾ ഉപയോഗിച്ചുനോക്കി ഇഷ്ടപ്പെട്ട കുറച്ച് വീഡിയോ എഡിറ്റിങ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഇവയൊക്കെ 100% മികച്ചതാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. എന്നിരുന്നാലും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമായിരിക്കും. ആൻഡോയ്ഡിൽ ഒരു മികച്ച ഓപ്പൺ സോഴ്സ് വീഡിയോ എഡിറ്റർ ആപ്പില്ലാത്തത് വലിയൊരു പോരായ്മയാണ്.

KineMaster – Video Editor

KineMaster എന്ന ആൻഡ്രോയിഡ് വീഡിയോ എഡിറ്റിങ് ആപ്പ് നമ്മളിൽ പലരും കേട്ടിട്ടുള്ളതായിരിക്കണം. വളരെ മികച്ച ഒരു ഇന്റർഫേസിൽ വളരെ എളുപ്പത്തിൽ വീഡിയോ എഡിറ്റ് ചെയ്യാൻ പറ്റിയ ഒരു അടിപൊളി ആപ്പാണ് KineMaster എന്ന് ഉപയോഗിച്ച ആർക്കും സംശയമില്ലാത്ത കാര്യമാണ്. ആപ്പ് സൗജന്യ വേർഷനും പെയ്ഡ് വേർഷനും ലഭ്യമാണ്. എന്നാൽ ചില ടെലിഗ്രാം ചാനലുകളിൽ ഇതിന്റെ മോഡഡ് എ പി കെ ഫയൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കും. പൈറസി പ്രോഹത്സാഹിപ്പിക്കാത്തതുകൊണ്ട് പെയ്ഡ് വേർഷൻ പറ്റുന്നവർ കാഷ് കൊടുത്ത് മേടിക്കുന്നത് വളരെ നല്ലതായിരിക്കും. വീഡിയോ ലെയർ എഡിറ്റിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബ് ചാനലുകളിൽ ഈ ആപ്പിൽ കിടിലൻ വീഡിയോ എഡിറ്റിങ് ട്യൂട്ടോറിയലുകൾ ലഭ്യമാണ്. ഇതിൽ നൽകിയ ചില ടെംപ്ളേറ്റുകൾ സാമാന്യം നിലവാരമുള്ളതാണ്. അതിനാൽ ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

InShot – Video Editor & Maker

ഇൻസ്റ്റാഗ്രാം റീലുകൾ എഡിറ്റ് ചെയ്യുവാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്പാണ് InShot – Video Editor & Maker. ഏതൊരു കൊച്ചുകുട്ടിക്കും പ്രായമായ ആളുകൾക്കും വളരെ എളുപ്പത്തിൽ ഇതിൽ വീഡിയോ, സ്ലൈഡ് ഷോ തുടങ്ങിയവ എഡിറ്റ് ചെയ്ത് വേഗത്തിൽ ഔട്ട്പുട്ട് എടുക്കാം എന്നത് വളരെ മികച്ച ഒരു സവിശേഷതയാണ്. ട്രിമ്മിംഗ്, കട്ടിംഗ്, ടെക്സ്റ്റ് ഇഫക്ടുകൾ, ഗ്ലിച്ച് ഇഫക്ടുകൾ, ബ്ലർ ഇഫക്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. ഓരോ പ്ലാറ്റ്‌ഫോമിലേക്ക് വേണ്ടുന്ന ആസ്പെക്ട് റേഷ്യോ ഇതിൽ വളരെ എളുപ്പത്തിൽ കൺട്രോൾ ചെയ്യാൻ സാധിക്കുന്നു. പെയ്ഡ് വേർഷൻ ഇതിലുണ്ടെങ്കിലും മോഡ് വേർഷൻ പല ഓൺലൈൻ സൈറ്റുകളിലും ലഭിക്കുന്നു. മോഡ് വേർഷൻ ഉപയോഗിക്കുമ്പോൾ അതിന്റെ സെക്യൂരിറ്റിയുടെ കാര്യത്തിൽ ഉറപ്പില്ല എന്നതാണ് വസ്തുത.

Adobe Premiere Rush: Video

Adobe Premiere Pro എന്ന പ്രൊഫെഷണൽ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറിനെ പറ്റി പലരും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഈ സോഫ്റ്റ്‌വെയറിന്റെ ബേസിക് ഫീച്ചറുകൾ ഉൾപ്പെടുത്തി Adobe തന്നെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി പുറത്തിറക്കിയ ഒരു സൗജന്യ വീഡിയോ എഡിറ്റിങ് ആപ്പാണ് Adobe Premiere Rush: Video. ലോക്കൽ ഇഫക്ടുകൾ ഇതിൽ കാണുവാൻ സാധിക്കില്ല, എങ്കിലും മികച്ച കുറച്ച് ട്രാൻസിഷനുകളും, സൗണ്ട് ഇഫക്ടുകളും, ഓഡിയോ ഇഫക്ടുകളും ടെക്സ്റ്റ് അനിമേഷനുകളും ഇതിൽ ലഭ്യമാണ്. ഇതെല്ലാം ക്വാളിറ്റി ഔട്ട്പുട്ടിൽ ലഭ്യമാകുന്നു എന്നതാണ് പ്രധാന സവിശേഷത. നോൺ ലീനിയർ എഡിറ്റിങ് തന്നെയാണ് Adobe Premiere Rush എന്ന അപ്പിലും വരുന്നത്.

Canva: Design, Photo & Video

ബാക്കി ഒരു ആപ്പും കേട്ടിട്ടില്ല എങ്കിലും ക്യാൻവാ എന്ന ആപ്പ് ഭൂരിഭാഗം പേരും കേട്ടിട്ടുള്ളത് തന്നെയാണ്. അത്രക്കും പോപ്പുലറായിട്ടുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ക്യാൻവാ. സ്മാർട്ട്ഫോണിലും പിസിയിലും ഇത് ലഭ്യമാകും. സൗജന്യമായി നിർമ്മിക്കുന്ന ഒരു ക്യാൻവാ അക്കൗണ്ടിന് ഒരുവിധം എല്ലാ ഫീച്ചറുകളും ലഭ്യമാകും. മാത്രമല്ല നിങ്ങൾക്ക് സ്ഥിരമായി ഒരു സ്ഥാപനത്തിന് വേണ്ടിയോ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയോ ക്യാൻവാ ഉപയോഗിക്കണം എങ്കിലും പെയ്ഡ് പാക്കേജ് പർച്ചേസ് ചെയുകയാണേൽ ഒട്ടനവധി ഫീച്ചറുകൾ കൂടുതൽ ലഭിക്കും. മാത്രമല്ല പാക്കേജ് വളരെ കുറവുമാണ്.

VN Video Editor

നിങ്ങൾ കമ്പ്യൂട്ടറിൽ വീഡിയോ എഡിറ്റിങ് ചെയ്തിട്ടുണ്ടെങ്കിൽ അറിയാമായിരിക്കും മൾട്ടി ലെയർ എഡിറ്റിങിനെപ്പറ്റിയും അതിന്റെ ഗുണങ്ങളെപ്പറ്റിയും. എന്നാൽ മൊബൈലിലും ഈ സൗകര്യങ്ങൾ നൽകുന്ന ആപ്പാണ് വി എൻ വീഡിയോ എഡിറ്റർ. അടിസ്ഥാനപരമായ എഡിറ്റിങ് സവിശേഷതകൾ കൂടാതെ, ഗ്രീൻ സ്ക്രീൻ, സബ്ടൈറ്റിലിങ് ടൂൾ, വീഡിയോ ഇഫട്സുകൾ തുടങ്ങിയവയും ഇതിൽ ലഭിക്കുന്നു. ഫ്രീ ആപ്പാണെങ്കിലും വാട്ടർമാർക്കോ ശല്യപ്പെടുത്തുന്ന പരസ്യങ്ങളോ ഇല്ല. ഐഓഎസിലും ലഭ്യമാണ്.

Timbre

ഓഡിയോ വീഡിയോ ഫയലുകൾ എഡിറ്റ് ചെയ്യാൻ ഈ സൗജന്യ ആപ്പ് ഉപയോഗിക്കാവുന്നതാണ്. വീഡിയോ/ഓഡിയോയിൽ നിന്ന് കുറച്ച് ഭാഗം ഒഴിവാക്കുക, കൂട്ടിച്ചേർക്കുക, വിഭജിക്കുക, മറ്റൊരു ഫോർമാറ്റിലേക്ക് മാറ്റുക, വീഡിയോ റെസൊലൂഷൻ മാറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ചെയ്യാവുന്നതാണ്. ലെയർ എഡിറ്റിങില്ല എന്നൊരു പരിമിതിയുണ്ട്. വീഡിയോ എഡിറ്റിങ് കൂടാതെ ചിത്രങ്ങളെ ഒരു ഗ്രിഡ് രൂപത്തിൽ ക്രോപ്പ് ചെയ്തെടുക്കാനും (ഇൻസ്റ്റഗ്രാമിലും മറ്റും പലരും പോസ്റ്റ് ചെയ്യുന്നത് പോലെ) ഇതിൽ സൗകര്യമുണ്ട്. പ്രീമിയം പ്ലാനെടുത്താൽ പരസ്യങ്ങൾ ഒഴിവായി കിട്ടും.

Video Editor using FFmpeg

അടിസ്ഥാനപരമായ എഡിറ്റിങ് ആവശ്യങ്ങളേ നിങ്ങൾക്കൊള്ളുവെങ്കിൽ ഈ ആപ്പ് പരിഗണിക്കാവുന്നതാണ്. വീഡിയോ കട്ട് ചെയ്യുക, ഫേഡ് ഇന്നും ഫേഡ് ഔട്ടും നൽകുക, സ്പ്ലിറ്റ് ചെയ്യുക, മറ്റു ഫോർമാറ്റുകളിലേക്ക് മാറ്റുക, സ്പീഡ് നിയന്ത്രിക്കുക, റിവേഴ്സ് വീഡിയോ, കമ്പ്രസ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇത് വെച്ച് ചെയ്യാനാകും. ഫീച്ചർ റിച്ചല്ല, പഴകിയ യുഐ തുടങ്ങിയവ പോരായ്മകളാണ്.

നിങ്ങൾ ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ ഏത് ആപ്പാണ് ഉപയോഗിക്കുന്നത്? താഴെ കമന്റ് ചെയ്യുമല്ലോ.

4.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ