eth-merge-google-search-clock

ഇഥീറിയം മെർജ് കൗണ്ട്ഡൗൺ ക്ലോക്ക് സേർച്ചിൽ ചേർത്ത് ഗൂഗിൾ

ഇഥീറിയം മെർജ് (Ethereum merge) അടുത്തുവരുന്ന സാഹചര്യത്തിൽ ഗൂഗിൾ തങ്ങളുടെ സേർച്ച് എഞ്ചിനിൽ ഒരു കൗണ്ട്ഡൗൺ ക്ലോക്ക് ചേർത്തു. ഇഥീറിയം മെർജിനെക്കുറിച്ച് ഇന്റർനെറ്റിൽ  വളരെ പ്രചാരം നേടിയ കരടികളുടെ മീമിനെ (meme) ക്ലോക്കിൽ രസകരമായി സൂചിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയും തോറും വഴക്ക് കൂടുന്ന കറുത്ത കരടിയും വെള്ളക്കരടിയും തമ്മിലുള്ള അകലം കുറഞ്ഞുവരും. മെർജ് പൂർത്തിയാകുന്ന ദിവസം അവ രണ്ടും ചേർന്ന് പാണ്ടയാകും.

ഗൂഗിൾ സേർച്ചിൽ ചേർത്ത കൗണ്ട്ഡൗൺ ക്ലോക്ക്
ഗൂഗിൾ സേർച്ചിൽ ചേർത്ത കൗണ്ട്ഡൗൺ ക്ലോക്ക്

കഴിഞ്ഞനാളുകളിൽ മെർജ് സംബന്ധിച്ച് സേർച്ചുകളിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്ന് ഗൂഗിൾ ട്രെൻഡ്സ് സൂചിപ്പിക്കുന്നു. ഇതേതുടർന്നാണ് ക്രിപ്റ്റോയിൽ തത്പരരായവർക്ക് വേണ്ടി ഗൂഗിൾ സേർച്ചിൽ ക്ലോക്ക് ചേർത്തത്.

ഗൂഗിൾ ട്രെൻഡ്സ്
ഗൂഗിൾ ട്രെൻഡ്സ്

ഗൂഗിൾ ക്ലൗഡിൽ വെബ്3 (web3) എഞ്ചിനീയറായി ജോലി ചെയ്യുന്ന സാം പഡില്ലയാണ് ഈ കൗണ്ട്ഡൗൺ ക്ലോക്കിന്റെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇഥീറിയം പ്രൂഫ്-ഓഫ്-വർക്കിൽ (PoW) നിന്ന് പ്രൂഫ്-ഓഫ്-സ്റ്റേക്കിലേക്ക് (PoS) മാറുന്ന സിസ്റ്റം അപ്ഗ്രേഡിനെയാണ് മെർജ് എന്ന് വിളിക്കുന്നത്. ഈ അപ്ഗ്രേഡിലൂടെ ഇഥീറിയത്തിന്റെ ഊർജ്ജ ഉപഭോഗം 99.95% ആയി കുറയുമെന്നും കൂടുതൽ പാരിസ്ഥിതികസൗഹൃദമാകുമെന്നും വിലയിരുത്തപ്പെടുന്നു. അതുവഴി നിക്ഷേപകരുടെ എണ്ണം വർദ്ധിക്കാൻ ഇടയാകുമെന്നും യൂസ് കേസുകൾ കൂടുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. അപ്ഗ്രേഡിനായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കുറച്ചുകൂടി വിവരങ്ങൾ ലഭിക്കുന്ന മറ്റൊരു കൗണ്ട്ഡൗൺ ക്ലോക്ക് Watcher.Guru-വിന്റെ വെബ്സൈറ്റിൽ കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali