Calculator and GST Bill

വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം?

ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. (GST) രജിസ്ട്രേഷൻ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിൽ ജി.എസ്.ടി.ഐ.എൻ. (GSTIN) രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 15 അക്കങ്ങളുള്ള ഒരു തിരിച്ചറിയൽ സംഖ്യയാണിത്. പലപ്പോഴും ബില്ലുകൾ ലഭിക്കുമ്പോൾ ബില്ലിന്റെ മുകൾഭാഗത്തൊക്കെയായിട്ട് ഇത് നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.

GSTIN format
ജി.എസ്.ടി.ഐ.എൻ. ഘടന

ജി.എസ്.ടി. പ്രചാരത്തിലായതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളും കൂടിയതായി വാർത്തകൾ നമ്മൾ കാണുന്നതാണ്. അതിനാൽ ബില്ലുകളും മറ്റും ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നടത്തി അംഗീകാരമുള്ള സ്ഥാപനമാണോ ഉപഭോക്താവായ നമ്മളിൽ നിന്നും ജി.എസ്.ടി. ഈടാക്കുന്നതെന്ന് നമ്മൾ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള എളുപ്പവഴിയാണ് ഇനി പറയുന്നത്.

കണ്ടെത്തുന്ന വിധം

  • ആദ്യം ജി.എസ്.ടിയുടെ ഔദ്യോഗിക വെബസൈറ്റിലെ ഈ കണ്ണിയിലേക്ക് പോവുക.
  • നിങ്ങൾക്ക് സംശയമുള്ള ബില്ലിലെ ജി.എസ്.ടി.ഐ.എൻ. അവിടെ നൽകുക. അതോടൊപ്പം താഴെ നൽകിയിരിക്കുന്ന കോഡും ടൈപ്പ് ചെയ്യുക.
Enter GSTIN
  • ശേഷം Search ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ നിങ്ങൾക്ക് ആ ജി.എസ്.ടി.ഐ.എന്നിന്റെ നിജസ്ഥിതി അറിയാൻ സാധിക്കും
Result
സേർച്ച് റിസൾട്ട്

വീഡിയോ

 

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
trackback

[…] വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച… അടിപൊളി ടെലിഗ്രാം ബോട്ടുകൾ […]

ഉള്ളടക്കം

ടാഗുകൾ