huawei satellite communication smartphone

ആപ്പിളിന് മുൻപേ ഫോണുകളിൽ സാറ്റ്‌ലൈറ്റ് കണക്ടിവിറ്റി കൊണ്ടുവന്ന് വാവെയ്

ഐഫോൺ 14 ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ, ആപ്പിൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഫീച്ചറാണ് സാറ്റ്‌ലൈറ്റ് കണക്ടിവിറ്റി. എന്നാൽ, ഇന്നലെ, Sep 6-ന്, ലോഞ്ച് ചെയ്ത വാവെയ് മേറ്റ് 50-യിലും മേറ്റ് 50 പ്രോയിലും (Huawei Mate 50 & Mate 50 Pro) ചൈനയുടെ ബെയ്ദോ (BeiDou) ഉപഗ്രഹശൃംഖല അടിസ്ഥാനമാക്കിയുള്ള മെസേജിങ് & നാവിഗേഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഫോണിന്റെ ടീസറിൽ ഈ സവിശേഷതയെപ്പറ്റി വാവെയ് സൂചന നൽകിയിരുന്നു.

ഈ ഫീച്ചർ വഴി ഉപഗ്രഹസംവിധാനം ഉപയോഗിച്ച് ഫോണുകളിലൂടെ വിനിമയം സാധ്യമാവും. വാവെയ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് നിലവിൽ ടെക്സ്റ്റ് മെസേജ് അയക്കാൻ മാത്രമേ സാധിക്കൂ. സ്വീകരിക്കാൻ സാധിക്കില്ല! സിഗ്നൽ കുറവുള്ള സ്ഥലങ്ങളിലായിരിക്കും ആളുകൾക്ക് ഇത് ഏറെ ഉപകാരപ്പെടുക. എന്നിരുന്നാലും, ടെലികോം സേവനദാതാക്കൾ ഈ സവിശേഷതയെ പിന്തുണയ്ക്കുകയും സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ ഫോണിനെ ഉപഗ്രഹവുമായി ബന്ധപ്പിക്കുകയും ചെയ്താലേ ഇതുപയോഗപ്പെടുത്താൻ സാധിക്കൂ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali