indian court blocks pirate sites brahmastra

‘ബ്രഹ്മാസ്ത്ര’ അനധികൃതമായി സ്ട്രീം ചെയ്യുന്നത് മുൻകൂട്ടി ഒഴിവാക്കാൻ 18 പൈററ്റ് സൈറ്റുകളെ തടഞ്ഞു

രൺബീർ കപൂറും അലിയാ ഭട്ടും പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ’ (Brahmastra Part One: Siva) റിലീസ് ആകാൻ പോകുന്നതേയുള്ളൂ. എന്നിരുന്നാലും, തീയേറ്ററിൽ എത്തുമ്പോൾ തന്നെ അനധികൃതമായി ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യപ്പെടാനുള്ള സാധ്യത കണ്ട് നിർമ്മാതാക്കളായ സ്റ്റാർ ഇന്ത്യ (Star India) സമർപ്പിച്ച പരാതിയിൽ 18 പൈററ്റ് സൈറ്റുകളെ തടയാൻ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

സിനിമ തീയേറ്ററുകളിൽ എത്തിയതിനു ശേഷം മാത്രമേ ഒടിടിയിൽ സ്ട്രീമിങിന് എത്തുകയൊള്ളുവെന്നും സാമ്പത്തിക ലാഭത്തിന് തീയേറ്റർ റിലീസ് അനിവാര്യമാണെന്നും സ്റ്റാർ ഇന്ത്യ പരാതിയിൽ പറഞ്ഞു. പൈററ്റ് വെബ്സൈറ്റുകൾ ഇതിന് വെല്ലുവിളിയാണ്.

ഇന്റർനെറ്റ് സേവനദാതാക്കൾക്ക് മാത്രമല്ല ഉത്തരവ് ബാധകമാവുക, ഡൊമെയിൻ രജിസ്ട്രാറുകളോടും സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഗോഡാഡി (GoDaddy), നെയിംചീപ് (Namecheap) തുടങ്ങിയ പ്രമുഖ ഡൊമെയിൻ രജിസ്ട്രാറുകളും ഇതിൽ ഉൾപ്പെടുന്നു.

ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ പട്ടിക (സ്രോതസ്സ്):

  1. 7starhd.agency
  2. vegamovies.wtf
  3. extramovies.pics
  4. 9xmovies.yoga
  5. 1tamilmv.pics
  6. cinevood.vip
  7. full4movies.store
  8. hdmovie2.click
  9. yomovies.skin
  10. prmovies.wiki
  11. movierulzhd.lol
  12. torrentcue.co
  13. tamilblasters.cloud
  14. 7movierulz.tc
  15. ssrmovies.kim
  16. tamilblasters.unblockit.ist
  17. mkvmoviespoint.art
  18. uwatchfree.be

n.b. നിയമപരമായും സൗജന്യമായും സിനിമകളും സീരീസുകളും കാണാൻ സാധിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളെപ്പറ്റി അറിയാൻ ഈ ലേഖനം വായിക്കുക: https://www.digitalmalayali.in/ott-websites-apps-to-watch-movies-legally-free/

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali