instagram Tiktok Influencer Girls

ഇനി ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന്റെ കാലം

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്ന പദം അടുത്തിടയാണ് എല്ലാവരും കേൾക്കുവാൻ തുടങ്ങിയത്. അടുത്തിടെ എന്ന് പറഞ്ഞത് ഒരു 2010ന് ശേഷമുള്ള കാലഘട്ടം. ഇന്ന് പലതരം മാർക്കറ്റിങ് സ്ട്രാറ്റജികൾ ഡിജിറ്റൽ മാർക്കട്ടർമാർ കസ്റ്റമേഴ്‌സിനെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുവാനും ഉപയോഗിപ്പിക്കുവാനും വീണ്ടും വാങ്ങിപ്പിക്കുവാനും ഉപയോഗിക്കുന്നുണ്ട്. എത്ര സ്ട്രാറ്റജികളുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ എണ്ണം പറയുവാൻ പറ്റാത്ത അവസ്ഥയാണ്.

എന്താണ് ശരിക്കും ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്?

സമൂഹത്തിലോ സാമൂഹിക മാധ്യമങ്ങളിലോ ഒരു കൂട്ടം ആളുകളെ സ്വാധീനിക്കുവാൻ കഴിവുള്ള ഒരു ആളെയോ ഒരു കൂട്ടായ്മയേയോ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്നതിലേക്ക് പരിഗണിക്കാം. ഒരു കമ്പനിയുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് ഒരു ഇൻഫ്ലുവെൻസർക്ക് അവരുടെ കമ്മ്യൂണിറ്റിയിൽ അവതരിപ്പിച്ച് അതിനെ മാർക്കറ്റ് ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങിന്റെ പ്രത്യേകത. ഇങ്ങനെ ചെയ്യുന്ന വ്യക്തികളെ നമ്മൾ ഇൻഫ്ലുവെൻസർ എന്ന് വിളിക്കാം. പല വലിയ കമ്പനികൾ ഒരുപാട് ഇൻഫ്ലുവെൻസർമാരെ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മാർക്കറ്റ് ചെയ്യുന്നത് കാണുവാൻ സാധിക്കും. കേരളത്തിൽ തന്നെ നമുക്ക് ഒട്ടനവധി യൂട്യൂബർമാരെ അറിയാവുന്നതാണ്. വളരെ വലിയ ക്വാളിറ്റിയിൽ ചെയ്യുന്ന ആളുകൾ മുതൽ ലോ ക്വാളിറ്റി വീഡിയോ വഴി ഒരു സമൂഹത്തെ ഇൻഫ്ലുവെൻസ് ചെയ്യുവാൻ കഴിവുള്ള ഒട്ടനവധി പേരെ ദിവസവും നമ്മൾ കാണുന്നതല്ലേ?

എന്തുകൊണ്ടാണ് വലിയ കമ്പനികൾ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് ചെയ്യുന്നത്?

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്ന ഈ പുതിയ മാർക്കറ്റിങ് തന്ത്രത്തിന് ചെറിയ കമ്പനികൾ മുതൽ വലിയ കോർപറേറ്റുകൾ വരെയും വലിയ പിന്തുണയാണ് നൽകുന്നത്. പല ബ്രാൻഡുകളും അവർക്ക് സ്ഥിരമായി അവരുടെ പ്രൊഡക്റ്റുകൾ മാർക്കറ്റ് ചെയ്യുവാൻ ഇൻഫ്ലുവെൻസർമാരെ ഉപയോഗിക്കുന്നു. പ്രധാനമായും വളരെ കുറഞ്ഞ ചിലവിൽ ഒരു സമൂഹത്തെ സ്വാധീനിക്കുവാനാണ് കമ്പനികൾ ഈ മാർക്കറ്റിങ് തന്ത്രം പ്രയോജനപ്പെടുത്തുന്നത്. ടെലിവിഷൻ പരസ്യത്തിലൂടെ സെലിബ്രിട്ടികളെ ലക്ഷങ്ങളും കോടികളും മുടക്കി ചെയ്യുന്ന പരസ്യങ്ങളെകാലും ചെറിയ ബഡ്ജറ്റി കൂടുതൽ ലാഭം ഇവരിലൂടെ ഉണ്ടാക്കുവാൻ സാധിക്കും. ആരെകൊണ്ട് എന്ത് എങ്ങനെ എപ്പോൾ മാർക്കറ്റ് ചെയ്യിപ്പിക്കണം എന്ന ഒരു പ്ലാനാണ് കമ്പനികൾക്ക് ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് ചെയ്യുവാൻ വേണ്ടി ഉണ്ടായിരിക്കേണ്ടത്. ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെങ്കിൽ ഒരു വിജയകരമായ ഇൻഫ്ലുവെൻസിംഗ് ക്യാമ്പയിൻ പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളു.

എങ്ങനെ ഒരു ഇൻഫ്ലുവെൻസറാകാം?

ആർക്ക് വേണമെങ്കിലും ഒരു ഇൻഫ്ലുവെൻസറാകാം എന്ന് പറഞ്ഞാൽ തെറ്റില്ല എന്ന് വേണമെങ്കിൽ പറയാം. നമ്മൾ ഒരു ഫോൺ എടുക്കുന്ന സമയത്ത് നമ്മുടെ അടുത്ത് പരിചയമുള്ളവരോടായിരിക്കും ആദ്യം അഭിപ്രായം ചോദിക്കുന്നത്. അവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും മനസിലാക്കിയറിയിരിക്കും ഒരു സ്മാർട്ട്ഫോൺ മോഡൽ വേണമോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കുന്നത്. ധൈര്യമായി ഈ മോഡൽ ഫോൺ എടുത്തോ എന്ന് ഒരു സുഹൃത്ത് പറയുകയാണേൽ അവരോടുള്ള വിശ്വാസത്തിൽ വേറെ ഒന്നും നോക്കാതെ തന്നെ നമ്മൾ പർച്ചേസ് ചെയ്യും. അപ്പോൾ നമ്മുടെ ഇടയിൽ ആ ഫോൺ നിർദ്ദേശിച്ച സുഹൃത്ത് തന്നെയല്ലേ ഇൻഫ്ലുവെൻസർ?. ഇതുപോലെ ഒരു വ്യക്തി പറയുന്നത് ഒരുപാട് പേര് വിശ്വാസപൂർവ്വം കേൾക്കുകയാണ് എങ്കിൽ അവരെ ഒരു സോഷ്യൽ ഇൻഫ്ലുവെൻസർ എന്ന് വിളിക്കാം. 100 പേര് മാത്രം ഫോളോവേർസ് ഉള്ള ഒരു വ്യക്തിക്ക് അവന്റെ ഇടയിലുള്ള ഒരാളെ ഇൻഫ്ലുവെൻസ് ചെയ്യുവാൻ കഴിയുന്നതും എല്ലാം ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് തന്നെയാണ്.

വിശ്വാസമാണ് മുഖ്യം

നേരത്ത പറഞ്ഞത് പോലെ എല്ലാ സുഹൃത്തുക്കളും പറയുന്നത് നമ്മൾ കേൾക്കാറില്ല. നമ്മൾ ചോദിക്കുന്ന വിഷയത്തെ പറ്റി പരിജ്ഞാനം ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്ന ആളുകളോട് മാത്രമേ നമ്മൾ ചോദിക്കുകയുള്ളൂ. ഇതുപോലെ ഒരു സമൂഹം ഒരു വ്യക്തിയെ വിശ്വസിക്കുന്നുണ്ട് എങ്കിൽ അവർ പറയുന്നത് കേൾക്കുകയും എന്നാൽ തെറ്റായ ഒരു ഉപദേശം അവർ തരുന്നത് എങ്കിൽ പിന്നീട് അവർ പറയുന്നതിന് വില ഇല്ലാതാവുകയും ആ വ്യക്തിയുടെ ഇൻഫ്ലുവെൻസിങ് പവർ കുറയുകയും ചെയ്യും. കമ്പനികൾ നൽകുന്ന ഭീമൻ തുകകൾ കണ്ട് അവരെ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് നിർദ്ദേശങ്ങൾ നൽകാതിരിക്കുന്നവരാണ് യഥാർത്ത ഇൻഫ്ലുവെൻസർ. പറഞ്ഞു വന്നത് നിങ്ങളിലുള്ള വിശ്വാസം നഷ്ടപെടുത്തതിരിക്കുക.

Food Influencer creating video

കണ്ടന്റ് ക്വാളിറ്റി വളരെ പ്രധാനം

ക്വാളിറ്റി ഇല്ലാത്ത കുറെ യൂട്യൂബ് ചാനലുകൾ ഒരുപാട് ഉണ്ട്, അവരുടെ സബ്സ്ക്രൈബേഴ്സിന്റെ നമ്പർ കണ്ടാൽ കണ്ണാടിച്ച് പോകുന്ന അത്രെയും ഉണ്ട്, എന്നാലും ബ്രാൻഡുകൾ അവരെ ഇൻഫ്ലുവെസ് മാർക്കറ്റിങ്ങിനായി സമീപിക്കുകയില്ല, കണ്ടന്റ് ക്വാളിറ്റി തന്നെ കാരണം. ഒരു ബ്രാൻഡിന് അവരുടെ ബ്രാൻഡ് ക്വാളിറ്റി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടു തന്നെയാണ് 5 ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള ഒരു ചാനലിന് കിട്ടാത്ത വാല്യൂ 1 ലക്ഷം മാത്രമുള്ള ഒരു യൂട്യൂബ് ചാനലിന് കിട്ടുന്നത്. കമ്മ്യൂണിറ്റിയുടെ വാല്യൂവിനുള്ള വില തന്നെയാണ് ബ്രാൻഡും കണക്കിലെടുക്കുന്നത്.

ഇൻഫ്ലുവെൻസിങ് പ്ലാറ്റ്‌ഫോമുകൾ

പലരും വിചാരിക്കുന്നത് യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ കുറച്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഇൻഫ്ലുവെൻസിങ് മാർക്കറ്റിങ്ങിന് ഉപയോഗിക്കുവാൻ സാധ്യതയുള്ളൂ എന്നാണ്. പക്ഷെ ഒന്ന് അന്വേഷിച്ചാൽ ഒറ്റവധി പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്. കമ്മ്യൂണിറ്റികൾ ഏറ്റവും കൂടുതൽ സമയം പങ്കുവെക്കുന്ന ഓരോ സ്ഥലവും നമുക്ക് ഇൻഫ്ലുവെൻസിങ് മാർക്കറ്റ് ചെയ്യുവാൻ സാധിക്കും.

ഇൻഫ്ലുവെൻസിങ് മാർക്കറ്റിങ്ങിന്റെ ഭാവി

ഇൻഫ്ലുവെൻസിങ് മാർക്കറ്റിങ് ഇനി വളരാൻ മാത്രമേ സാധ്യതയുള്ളൂ, നമ്മുടെ ഭാവിയിലുള്ള ഓരോ പർച്ചേസിലും ഒരു ഇൻഫ്ലുവെസറുടെ പങ്ക് കാണും. ആമസോണിൽ നിന്നും വാങ്ങിയ ഒരു പ്രോഡക്റ്റിന് റിവ്യൂ ചെയ്യുന്നത് പോലും അവരുടെ സെയിൽസ് വളരാൻ സഹായിക്കുന്ന ഒന്നാണ്. ഭാവിയിൽ ഇതിന്റെ വളർച്ചയും മാറ്റങ്ങളും നമുക്ക് ഏവർക്കും നിരീക്ഷിക്കാം.

 

ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ചുള്ള ചില കൗതുകമുണർത്തുന്ന കാര്യങ്ങൾ

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

 

4.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ