ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് പണം നല്‍കി ഉപയോഗിക്കാം.

പണം നല്‍കി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നി പ്ലാറ്റ്‌ഫോമുകൾ നല്കാൻ മെറ്റാ കമ്പനി തീരുമാനിക്കുന്നു. സാധാരണ ഉപഭോക്താവിന് ലഭ്യമാകുന്നത്തിലും അധിക ഫീച്ചറുകൾ പണമടച്ച് ഉപയോഗിക്കുന്ന ഉപഭോകതാവിന് ലഭ്യമാകും. മെറ്റയുടെ മുൻ ഗവേഷണ വിഭാഗം മേധാവി പ്രതിതി റേ ചൗധരിയാകും ഈ പ്രോജക്റ്റ് നയിക്കുന്നത്.

സ്‌നാപ്പ്, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ള മറ്റ് എതിരാളികളും സ്‌നാപ്ചാറ്റ്+, ട്വിറ്റർ ബ്ലൂ എന്നിവയും നിരവധി എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ നൽകുന്നുണ്ട്. പെയ്ഡ് വേർഷനിൽ പരസ്യം ഉണ്ടാകുമോ എന്ന് പല ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ആദ്യ വേർഷനിൽ പരസ്യം ഒഴിവാക്കുവാൻ മെറ്റ തീരുമാനിച്ചിട്ടില്ല എന്നാണ് വിവരം. പ്രതിമാസം എത്ര രൂപയാവും എന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. പെയ്ഡ് വേർഷനിൽ ഒരു നല്ല ശതമാനം ആളുകൾ ഉപയോഗിക്കുവാൻ സാധ്യതയുണ്ട് എന്നാണ് കണക്കുകൾ.

പരസ്യദാതാക്കൾക്ക് ഇത് എങ്ങനെയാവും എന്നൊന്നും അറിയില്ല. പെയ്ഡ് പ്ലാറ്റഫോമിൽ പരസ്യം നിർത്തുകയാണെങ്കിൽ ഫേസ്ബുക്ക് ആഡ്‌സ് ചെയുന്ന ഡിജിറ്റൽ മാർക്കറ്റേഴ്സിന്റെ കാര്യം കഷ്ടത്തിലാകുമോ എന്ന് കണ്ടറിയണം.

 

English Summer: Facebook Meta planning to launch paid versions of platform such as facebook, whatsapp, instagram

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali