insta repost feature

റീപോസ്റ്റ് ഫീച്ചർ കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം

നിലവിൽ ഇൻസ്റ്റഗ്രാമിൽ നമുക്കിഷ്ടപ്പെട്ട പോസ്റ്റുകൾ റീപോസ്റ്റ് ചെയ്യാൻ മറ്റു ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വിവരമനുസരിച്ച് മെറ്റ (Meta) റീപോസ്റ്റ് ഓപ്ഷൻ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റഗ്രാം മേധാവിയായ ആഡം മൊസേറിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് ഇത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

“സ്റ്റോറിയിൽ റീഷെയർ ചെയ്യുന്നത് പോലെ യഥാർത്ഥ ക്രിയേറ്ററിനെ ക്രെഡിറ്റ് ചെയ്തുകൊണ്ട് അവരുടെ പോസ്റ്റുകൾ ഫീഡിൽ ലഭ്യമാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾ പര്യവേഷണം നടത്തുകയാണ്. ആദ്യം കുറച്ച് ആളുകൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഈ ഫീച്ചർ ലഭ്യമാക്കുക”, മെറ്റയുടെ വക്താവ് ടെക്‌ക്രഞ്ചിനോട് (TechCrunch) പറഞ്ഞു. റീപോസ്റ്റ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈലിൽ പ്രത്യേകമായ ഒരു ടാബിൽ ലഭ്യമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali