Telegram App Logo 3D

ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ചുള്ള ചില കൗതുകമുണർത്തുന്ന കാര്യങ്ങൾ

ടെലിഗ്രാം മെസഞ്ചറിനെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാത്ത ചില കൗതുകകരമായ വിവരങ്ങൾ പങ്കുവെക്കുന്നു.

  • ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം. 2020-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 50 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ ആൻഡ്രോയ്ഡ് വഴിയും ~100,000 പേർ ഐ.ഓ.എസ്. വഴിയും ടെലിഗ്രാമിൽ ചേരുന്നു.
  • വാട്സാപ്പിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ടെലിഗ്രാമിൻ്റെ സ്ഥാപകൻ പവേൽ ഡുറോവ്. വാട്സാപ്പ് ഇടയ്ക്ക് പണിമുടക്കുമ്പോൾ ഏറ്റവുമധികം ഗുണകരമാവുന്നത് ടെലിഗ്രാമിനാണ്. 2016-ൽ ബ്രസീലിൽ വാട്സാപ്പിന് നിരോധനം വന്നപ്പോൾ, 24 മണിക്കൂർ കൊണ്ട് 70 ലക്ഷം ഉപയോക്താക്കളെ നേടിയതായി ടെലിഗ്രാം അവകാശപ്പെട്ടു!
  • 2019-ൽ ഫേസ്ബുക്ക് ലോകമെമ്പാടുമായി പ്രവർത്തനരഹിതമായപ്പോൾ 30 ലക്ഷം ഉപയോക്താക്കളെയും 2021-ലെ ഫേസ്ബുക്ക് ഔട്ടേജിൽ 7 കോടി ഉപയോക്താക്കളെയും ടെലിഗ്രാം ഒരു ദിവസം കൊണ്ട് നേടിയിരുന്നു.
  • ടെലിഗ്രാമിൻ്റെ മാതൃരാജ്യമായി കണക്കാക്കപ്പെടുന്ന റഷ്യയിൽ ടെലിഗ്രാമിന് നിരോധനമുണ്ട്.
  • ടെലിഗ്രാമിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങൾ ഉസ്ബെക്കിസ്ഥാനും എത്യോപ്യയുമാണ്. ടെലിഗ്രാമിന് നിയന്ത്രണമുള്ള ഇറാനാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ള മറ്റൊരു രാജ്യം. ഉസ്ബെക്കിസ്ഥാനിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ഐ.ഓ.എസ്. ആപ്പ് ടെലിഗ്രാമാണ്.
  • ടെലിഗ്രാമിന് സ്ഥിരമായ ഒരു ഓഫീസില്ല! റഷ്യയിൽ നിയന്ത്രണമുണ്ടായതിന് ശേഷം ഡുറോവ്, ടെലിഗ്രാം എഞ്ചിനീയർമാരുടെ ഒരു സംഘത്തോടൊപ്പം, വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. 2018-ലെ ഒരു ട്വീറ്റ് പ്രകാരം അവർ ഇപ്പോൾ ദുബായിലാണുള്ളത്.
  • 2019-ൽ ടെലിഗ്രാം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന 2 ലക്ഷം ഉപയോക്താക്കളുള്ള ടെലിഗ്രാസ് എന്നൊരു ആപ്പിൻ്റെ തലവനെയും സംഘത്തെയും ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണെന്നോ? അനധികൃത മയക്കുമരുന്ന് വിതരണത്തിനുള്ള ഒരു ശൃംഖലയായിരുന്നു ടെലിഗ്രാസ്!
  • സ്വകാര്യതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാൽ ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരസംഘടനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ടെലിഗ്രാമാണ്. ചില മാദ്ധ്യമങ്ങൾ ടെലിഗ്രാമിനെ ജിഹാദി മെസേജിങ് ആപ്പ് എന്ന് വിളിക്കുവാൻ ഇതിടയാക്കി.
  • 2014-ൽ ടെലിഗ്രാം ഗൂഢാലേഖനവിദ്യയിൽ (cryptography) അധിഷ്ഠിതമായി $200,000, $300,000  എന്നിങ്ങനെ സമ്മാനത്തുകയുള്ള രണ്ട് മത്സരങ്ങൾ നടത്തുകയും വിജയികളില്ലാതെ മത്സരങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സിഗ്നൽ മെസഞ്ചറിന്റെ സ്ഥാപകനും ക്രിപ്റ്റോഗ്രാഫറുമായ മാക്സി മാർലിൻസ്പൈക് ഈ മത്സരരീതിക്കെതിരെ വിമർശനമുയർത്തിയിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

5 1 vote
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
trackback

[…] നിയമപരമായി കാണുന്നവരും ടൊറന്റ്, ടെലിഗ്രാം ചാനലുകൾ തുടങ്ങിയവ വഴി […]

Aswin
Aswin

ടെലിഗ്രാമിൽ ഉപയോഗിക്കുന്ന കുറച്ച് നല്ല ബോട്ടുകളെ കൂടി പരിചയപ്പെടുത്തമോ ?

ബെസ്റ്റിൻ ജേക്കബ്
Admin
Reply to  Aswin

തീർച്ചയായും, ഉടൻ തന്നെ ചെയ്ത് ഇടുന്നതായിരിക്കും

ഉള്ളടക്കം

ടാഗുകൾ