കിസാൻ ക്രെഡിറ്റ് കാർഡ് ഡിജിറ്റൽ പൈലറ്റ് പദ്ധതിയുമായി ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്

കർഷകർക്ക് ഉടനടി ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പ്രകിയ ഡിജിറ്റൽ ആക്കുന്ന പദ്ധതിക്ക് ഫെഡറൽ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും  തുടക്കം കുറിച്ചു.
നേരിട്ട് ബാങ്ക് ശാഖ സന്ദർശിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമർപ്പിക്കൽ, കെസിസി ലഭിക്കുന്നതിനുള്ള ദീർഘമായ കാലയളവ് തുടങ്ങി കർഷകർ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗനിർദേശപ്രകാരം റിസർവ് ബാങ്ക് ഇന്നവേഷൻ ഹബ്ബുമായി (ആർബിഐഎച്ച്) സഹകരിച്ചാണ് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നത്.
യൂണിയൻ ബാങ്ക് മധ്യപ്രദേശിലെ ഹർദ ജില്ലയിലും ഫെഡറൽ ബാങ്ക് തമിഴ്നാട്ടിലുമാണ് പൈലറ്റ് പദ്ധതി തുടങ്ങിയത്. ചെറുകിട കർഷകർക്കും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്കും ചെറിയ തുകയുടെ വായ്പകളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുകയെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. മൊബൈൽ ഹാൻഡ്സെറ്റിലൂടെ നേരിട്ട് വായ്പാ സംബന്ധമായ നടപടികൾ ആരംഭിക്കാമെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. രേഖ സമർപ്പിക്കേണ്ടതില്ല. കൃഷിഭൂമി പരിശോധന ഓൺലൈനായി നടത്തും. 2 മണിക്കൂറിനുള്ളിൽ മുഴുവൻ അനുമതിയും വിതരണവും പൂർത്തിയാകുമെന്നും അറിയിച്ചു.
Kissan Credit Card Federal Bank
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali