Google analytics dashboard

സൗജന്യമായി സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഓൺലൈനായി എങ്ങനെ പഠിക്കാം?

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഒരു വലിയ കടലാണ്. അതിന്റെ അറ്റത്ത് വിദൂരതയിലേക്ക് നോക്കി നിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എവിടെ ചെന്ന് എങ്ങനെ പഠിച്ചാലും തരാത്ത ഒരു മഹാ സാഗരം. അതിലേക്ക് ഇറങ്ങി ചെല്ലുന്ന ചിലർ ആഴങ്ങളിലേക്ക് പോകുകയും ചിലർ ആഴത്തിലേക്ക് പോകാതെ ഒരു സേഫ് സോണിൽ നിൽക്കുകയും ചെയ്യും.

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ എനിക്ക് അറിയാം എന്ന് പറഞ്ഞു വരുന്നവർ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാത്തവരാണ്. കോമ്പറ്റിഷൻ ഉള്ള ഒരു കീവേഡ് റാങ്ക് ചെയ്യാൻ കൊടുത്താൽ അവന്റെ സകല ഹബ്ബും ഇളകും. റാങ്ക് ചെയ്ത ശേഷം അത് നില നിർത്തുവാനും പെടാ പാട് പെടണം.

പലരും സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ പഠിക്കുന്നത് ഇൻസ്റിറ്റ്യൂട്ടുകളിൽ പോയിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഏജൻസികളിൽ വർക്ക് ചെയ്തിട്ടുമായിരിക്കും. എന്നാൽ ഇത്തരം സാഹചര്യത്തിൽ എത്തൻ സാധിക്കാത്തവർക്ക് ഓൺലൈനായി പഠിക്കുവാൻ സാധിക്കുന്നതാണ്. അതിനായി കുറച്ച് നല്ല സോഴ്സുകൾ പരിചയപ്പെടുത്താം.

 

Google Beginners SEO & Google Advanced SEO

വണ്ടി നിർമ്മിച്ചയാൾ തന്നെ ഡ്രൈവിങ് പഠിപ്പിച്ചാൽ അതിനെ വെല്ലാൻ വേറെ ആരും കാണില്ല. അതേപോലെ തന്നെയാണ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഗൂഗിളിൽ നിന്നും തന്നെ പഠിക്കുവാൻ തുടങ്ങുന്നത്. ഗൂഗിളിൽ എങ്ങനെ റാങ്ക് ചെയ്യാം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും പുതിയ അപ്‌ഡേറ്റുകളും എല്ലാം ഇതിൽ നിന്നും തന്നെ ലഭ്യമാകുമ്പോൾ പിന്നെ വേറെ എവിടെയും തപ്പി പോയി പഠിക്കേണ്ടല്ലോ. ഇവിടെ ആശാൻ പറയാത്ത അടവുകൾ ഇല്ല. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ പഠിക്കുവാൻ ഏറ്റവും മികച്ച സ്ഥലം ഇത് തന്നെ (എത്ര പേർക്ക് അറിയാവോ ആവൊ)

 

Neil Patel

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഫീൽഡിൽ നിൽക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു പേര് തന്നെയിരിക്കും നീൽ പട്ടേൽ. ഈ പട്ടേൽ ഭായ് പുള്ളിടെ യൂട്യൂബിലും ബ്ലോഗിലും തരുന്ന കിടിലൻ കണ്ടന്റുകൾ മാത്രം ഫോളോ ചെയ്താൽ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ നമുക്ക് അറിയുവാൻ സാധിക്കും. മാത്രമല്ല ഈ പട്ടേൽ ഭായ് സ്വന്തം കാശ് മുടക്കി യൂബർ സജസ്റ്റ് എന്ന ഒരു ടൂൾ മേടിച്ച് പാവങ്ങൾക്ക് SEO ഓഡിറ്റ് ചെയ്യാൻ തരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ പെയ്ഡ് പാക്കേജ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാലും നീൽ പട്ടേലിനെ സ്ഥിരമായി ഫോളോ ചെയുന്ന ആർക്കും സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഫീൽഡിലെ ഒരുവിധം എല്ലാ കാര്യങ്ങളും പഠിക്കും.

 

Hubspot Academy SEO Certification Course

മാർക്കറ്ററാണെൽ Hubspot അറിയാതെ പോകില്ല, അത്രക്കും ഉപകാരപ്പെടുന്ന ഒരു വലിയ സംഭവമാണ് ഈ Hubspot. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഉൾപ്പടെ നിരവധി കോഴ്‌സുകൾക്ക് സൗജന്യ സർട്ടിഫിക്കേഷൻ നൽകി ഒരു നല്ല മാർക്കറ്റിങ് സമൂഹത്തെ വാർത്തത്തെടുക്കുന്നു ഈ Hubspot. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ പഠിക്കുവാൻ ഈ സ്ഥലം വളരെ മികച്ചതും മൂല്യവുമുള്ളതാണ്.

 

Simplilearn Advanced Search Engine Optimization (SEO) Program

വീഡിയോ കണ്ടന്റിൽ മികച്ച ക്വാളിറ്റിയിൽ SEO പഠിക്കുവാൻ സാധിക്കുന്ന ഒരിടമാണ് SimpliLearn. ഇവരുടെ മറ്റ് കോഴ്‌സുകൾ മുമ്പ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. വളരെ വ്യക്തമായി പഠിപ്പിച്ചു തരുന്ന ഈ പ്ലാറ്റഫോം ഏവർക്കും ഉപകാരപ്പെടും. യൂട്യൂബിൽ ഇവരുടെ കോഴ്‌സുകൾ സൗജന്യമായി കാണാവുന്നതാണ്. സർട്ടിഫിക്കറ്റ് ആവശ്യമുണ്ടേൽ പൈസ കൊടുത്താൽ കോഴ്സിന് ശേഷം ഒരു സർട്ടിഫിക്കറ്റും കിട്ടും.

 

Rank Math Youtube Channel

വേർഡ്പ്രസ്സ് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ പ്ലഗിനുകളിൽ ഏറ്റവും മികച്ച പ്ലഗിനാണ് Rank Math Pro. ഗൂഗിൾ അപ്‌ഡേറ്റുകൾ അനുസരിച്ച് അവരുടെ പ്ലഗിൻ മോഡിഫൈ ചെയ്ത് അപ്‌ഡേറ്റ് ചെയുന്നു. സൗജന്യ പ്ലഗിൻ തന്നെ ഒരുവിധം എല്ലാ ഫീച്ചറുകളും ഉൾപെടുത്തിയിട്ടുണ്ട്. ഇവർ ഇവരുടെ യൂട്യൂബ് ചാനലിൽ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷന്റെ കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. കൂടുതലും ടെക്‌നിക്കൽ വശങ്ങളാണ്. പക്ഷെ കാണാൻ ഒരു മനുഷ്യനും വരുന്നില്ല എന്നതാണ് പ്രശ്നം.

 

Semrush Youtube Channel

സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഓഡിറ്റിങ്ങിൽ ഏറ്റവും പ്രമുഖ ബ്രാൻഡുകളിൽ ഒരു ബ്രാൻഡാണ് Semrush. ഇവരുടെ യൂട്യൂബ് ചാനലിൽ മികച്ച കണ്ടന്റുകൾ ഉൾപെടുത്തി ഒരുപാട്
സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ സ്പെഷിലിസ്റ്റുകൾക്ക് സുഹൃത്തും വഴികാട്ടിയുമായി നിന്നിട്ടുള്ളവരാണ്. ഇവരുടെ ഓരോ വീഡിയോയും വളരെ പ്രധാനപ്പെട്ട കണ്ടെന്റുകളാണ്. ഇവരുടെ ടൂളിന് തൊട്ടാൽ പൊള്ളുന്ന വിലയും. (ഫ്രീമിയം എങ്കിലും തരാമായിരുന്നു)

 

Ahrefs Youtube Channel

Semrush കേട്ടിട്ടുണ്ടേൽ Ahrefs ഉറപ്പായും കേട്ടിട്ടുണ്ടാവണം. ഇവനാണ് ഈ ഫീൽഡിലെ മറ്റ് പ്രധാന പ്രമുഖൻ. ഇവരുടെ യൂട്യൂബ് ചാലിൽ വരുന്നു ഒട്ടുമിക്ക അപ്‌ഡേറ്റും ഒഴിവാക്കാതെ കാണുകയാണേൽ വളരെ ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇവരുടെ ടൂളും ശെരിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. വലിയ ഐ ടി കമ്പനികളും മാർക്കറ്റിങ് കമ്പനികളുമാണ് ഇത് മേടിക്കാറുള്ളത്. എന്നാലും ഇവർ യൂട്യൂബ് ചാനലിൽ നൽകുന്ന അപ്‌ഡേറ്റ് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

 

Sivakumar N Achari

ഇത്രയും പറഞ്ഞത് മുഴുവനും ഇംഗ്ലീഷ് ഭാഷയിൽ അപ്‌ഡേറ്റുകൾ നൽകുന്ന വെബ്‌സൈറ്റും യൂട്യൂബ് ചാനലുകളുമാണ്. എന്നാൽ നമ്മുടെ മലയാളത്തിൽ സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷനെ കുറച്ച് പറഞ്ഞു കിട്ടിയാൽ വളരെ ഉപകാരപ്പെടില്ലേ?. ഇംഗ്ലീഷ് വായിച്ചും കേട്ടും സമയം കളയേണ്ടാത്തവർക്ക് ഉപകാരപ്പെടുന്ന ഒരു കിടിലൻ മലയാളം യൂട്യൂബ് ചാനലാണ് Sivakumar N Achari. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ബ്ലോഗിങ്, വെബ്സൈറ്റ് ഹോസ്റ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങൾ ഈ ചേട്ടന്റെ ചാനലിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്സ്ടിട്യൂട്ടിൽ പോയി ഒരുപാടു പൈസ കൊടുത്ത് പഠിക്കുന്ന കാര്യങ്ങൾ ഈ ചേട്ടൻ ഒരു യൂട്യൂബ് ചാനലിൽ കൂടി പറഞ്ഞു തരുന്നു. ഞാൻ മിക്ക എപ്പിസോഡും കാണാറുണ്ട്. മലയാളത്തിൽ മികച്ചത് എന്ന് പറയാൻ ഇത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു.

4.5 2 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ikrumon
Ikrumon

പട്ടേലണ്ണൻ കിടുവാണ്!

ഉള്ളടക്കം

ടാഗുകൾ