ഡിസൈനിങ് ആവശ്യങ്ങൾക്ക് പലപ്പോഴും നമ്മൾ ഇന്റർനെറ്റിൽ നിന്നും വെക്റ്റർ (vector) ഫയലുകൾ ഡൗൺലോഡ് ചെയ്യാറുണ്ട്. ചിലപ്പോൾ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ഫയലിൽ നിരവധി ഒബ്ജെറ്റുകൾ ഉണ്ടെങ്കിലും അതെല്ലാം കൂടിച്ചേർന്ന് ഒറ്റ കേർവ്സ് (curves) ലെയറായിട്ടായിരിക്കും ലഭിക്കുക.
ഉദാഹരണത്തിന് ഇംഗ്ലീഷ് അക്ഷരമാലയടങ്ങിയ സിംഗിൾ ലെയറുള്ള ഈ SVG ഫയൽ നോക്കൂ.
അഫിനിറ്റി ഡിസൈനർ (Affinity Designer) ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെയിത് ചെയ്യാമെന്ന് ഒരു ചെറിയ പൊടിക്കൈ ഇവിടെ പങ്കുവെയ്ക്കുകയാണ്.
- ലെയർ സെലക്റ്റ് ചെയ്തശേഷം Layer → Geometry → Separate Curves. എല്ലാ കേർവുകളെയും ഇത് വിവിധ ലെയറുകളിലേക്ക് വിഭജിക്കും.
- ഇപ്പോൾ പല കേർവുകളും ക്ലോസ് ചെയ്തിരിക്കുന്നതായി കാണാം.
ഇതും വേഗത്തിൽ പരിഹരിക്കാവുന്നതാണ്. അതിനായി, ആദ്യം ഒരു ഒബ്ജെക്റ്റിന്റെ (ഇവിടെ ഒരക്ഷരത്തിന്റെ) ലെയറുകളെല്ലാം തിരഞ്ഞെടുക്കണം. സൂം (zoom) ചെയ്തശേഷം ഒബ്ജെക്റ്റിന്റെ ചുറ്റുമായി ക്ലിക്ക് ഡ്രാഗ് ചെയ്ത് എളുപ്പത്തിൽ ലെയറുകളെല്ലാം ഒറ്റയടിക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്.
- ശേഷം, ആദ്യം ചെയ്തപോലെ Layer → Geometry-യിലേക്ക് പോയി അതിൽ നിന്നും Merge Curves തിരഞ്ഞെടുക്കുക. ഇത്രേയൊള്ളു!
ബാക്കിയുള്ള ഒബ്ജെക്റ്റുകളും ഇതുപോലെ തന്നെ വേർതിരിച്ച് എടുക്കുക. ഈ ടിപ്പ് നിങ്ങൾക്കുപകാരപ്പെട്ടെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമന്റായി അറിയുക്കമല്ലോ!
informative