2 People creating podcast episode in studio

മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ?

സ്‌പോട്ടിഫൈ, ഗാനാ പോലുള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർ തീർച്ചയായും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും പോഡ്‌കാസ്റ്റ്. നിരവധി ഇംഗ്ലീഷ് പോഡ്കാസ്റ്റ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ തന്നെ ഒരുപാട് നല്ല പോഡ്‌കാസ്റ്റ് ചാനലുകൾ ലഭ്യമാണ്. മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ എന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങളുടെ മുഖം കാണിക്കാതെ നിങ്ങൾക്ക് പറയാനുള്ളത് സമൂഹത്തോട് വിളിച്ച് പറയുവാൻ ഇതിലും നല്ല ഒരു പ്ലാറ്റ്ഫോം കാണാൻ സാധ്യതയില്ല. മാത്രമല്ല ഒറ്റ പ്ലാറ്റ്‌ഫോമിൽ നിന്നും 50 ൽ അധികം പ്ലാറ്റഫോമിലേക്ക് സൗജന്യമായി എത്തിക്കാൻ വേറെ ഏത് കാര്യത്തിന് ഇന്ന് സാധ്യമാകും.

Pasted 1 മലയാളത്തിൽ ഒരു പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങിയാലോ?

ഒരു പോഡ്‌കാസ്റ്റ് റിലീസ് ചെയ്യുക എന്ന് പറയുന്നതിന്റെ പിറകിൽ നല്ലയൊരു അധ്വാനം ആവശ്യമാണ്. കണ്ടെന്റ് നിർമ്മിക്കുന്നതും റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും ഒരു ഭാരം പിടിച്ച പണി തന്നെയാണ്. എന്നാൽ റിലീസ് ചെയ്ത് കഴിയുമ്പോൾ മനസ്സിനുണ്ടാവുന്ന ഒരു സംതൃപ്തി വേറെ തന്നെയാണ്.

 

എങ്ങനെ ഒരു ചാനൽ തുടങ്ങാം?

പോഡ്‌കാസ്റ്റ് ചാനൽ തുടങ്ങണം എങ്കിൽ ആദ്യമായി ഒരു പോഡ്‌കാസ്റ്റ് ഡിസ്ട്രിബൂഷൻ പ്ലാറ്റഫോമിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. എനിക്ക് വ്യക്തിപരമായി നല്ലത് എന്ന് തോന്നിയ 3 പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താം.

  1. Anchor FM
  2. Hubhopper
  3. Red Circle

 

ഈ 3 പ്ലാറ്റഫോമിലും സൗജന്യമായി നിങ്ങൾക്ക് പോഡ്‌കാസ്റ്റ് റിലീസ് ചെയ്യാവുന്നതാണ്.

 

എങ്ങനെ ഓഡിയോ റെക്കോർഡ് ചെയ്യാം

ഓഡിയോ റെക്കോഡ് ചെയ്യാൻ 350 രൂപയുടെ മൈക്കും 35000 രൂപയുടെ മൈക്കും വാങ്ങാൻ കഴിയും. എന്നാൽ ആദ്യമേ തന്നെ ഇതൊന്നും വാങ്ങിക്കണം എന്നില്ല നല്ലയൊരു ഫോൺ ഉണ്ടെങ്കിൽ വളരെ നല്ല ഓഡിയോ റെക്കോർഡ് ചെയ്യാം. പിന്നെ എനിക്ക് ഇഷ്ടപെട്ട ഒരു സൗജന്യ ആപ്പ് പരിചയപ്പെടുത്താം.

Dolby On: Record Audio & Music വളരെ മികച്ച ക്വാളിറ്റിയിൽ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ ആപ്ലികേഷൻ.

റെക്കോർഡ് ചെയ്ത ശേഷം ഫോണിലോ പിസിയിലോ ഇട്ട് എഡിറ്റ് ചെയ്യുക. നിരവധി സൗജന്യ ഓഡിയോ എഡിറ്റിങ് ടൂളുകൾ നിങ്ങൾക്ക് മൊബൈലിലും പിസിയിലും ലഭ്യമാകും. ശേഷം പോഡ്കാസ്റ്റ് എപ്പിസോഡിന് വേണ്ട ഒരു കവർ ഫോട്ടോയും ഡിസൈനും ചെയ്യുക. ഡിസൈൻ ചെയ്യുവാൻ ക്യാൻവാ പോലുള്ള പ്ലാറ്റുഫോമുകൾ ഉപയോഗിക്കാവുന്നതാണ്.

 

എങ്ങനെ പോഡ്‌കാസ്റ്റ് പബ്ലിഷ് ചെയ്യാം

റെക്കോർഡിങ്, എഡിറ്റിങ് കഴിഞ്ഞ ശേഷം പബ്ലിഷ് ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി നേരത്തെ പറഞ്ഞ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് എടുത്ത ശേഷം പോഡ്‌കാസ്റ്റ് ചാനലിന് ഒരു പേര് കൊടുത്ത് തുടങ്ങുക. ശേഷം ആദ്യത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുക.

അപ്‌ലോഡ് ചെയ്ത ശേഷം നമുക്ക് ഒരു rss feed ലിങ്ക് ലഭിക്കുന്നു. സ്‌പോട്ടിഫൈ പോലുള്ള പ്ലാറ്റ്‌ഫോമിൽ ചില പ്ലാറ്റ്‌ഫോമുകളിൽ ഇവർ തന്നെ ഡിസ്ട്രിബ്യുട്ട് ചെയ്യും ബാക്കിയുള്ള പ്ലാറ്റഫോമിൽ നമ്മൾ തന്നെ റിലീസ് ചെയ്യിക്കേണ്ടി വരും. അതിന് അത്തരം പ്ലാറ്റുഫോമുകൾ കണ്ടുപിടിച്ച് സബ്മിറ്റ് പേജിൽ rss ലിങ്ക് കൊടുക്കുകയോ അവർക്ക് മെയിൽ ചെയ്യുകയോ ചെയ്യാം. 50-ലധികം പോഡ്കാസ്റ്റ് ഡയറക്ടറികളിലേക്ക് എങ്ങനെ നിങ്ങളുടെ പോഡ്കാസ്റ്റ് എത്തിക്കാമെന്നറിയാൻ ഈ പോസ്റ്റ് നോക്കുക. പബ്ലിഷ് ചെയ്യുന്ന സമയത്ത് ഒരു കവർ ഫോട്ടോ ആഡ് ചെയ്യണം, അത് സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ ഒരുപാട് പ്ലാറ്റഫോം ലഭ്യമാണ്.

സൗജന്യ സ്റ്റോക്ക് ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ കിടിലൻ വെബ്സൈറ്റുകൾ
ഹബ്‌സ്‌പോട്ടിൽ അവർ തന്നെ ഒരുപാട് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. എന്നാൽ ഇതിൽ ഷെഡ്യുൾ ചെയ്യുവാനുള്ള ഓപ്‌ഷൻ ഇല്ല.

പോഡ്‌കാസ്റ്റ് ചാനൽ നിങ്ങൾ തുടങ്ങിയിട്ടുണ്ടേൽ അതിന്റെ ലിങ്ക് കമെന്റ് ചെയ്യുക. കേട്ട ശേഷം അഭിപ്രായം പറയുന്നതായിരിക്കും.

5 1 vote
Article Rating
Subscribe
Notify of
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Blueberry
Blueberry

Blueberry Blog Malayalam Podcast

Jose Kolladu
Jose Kolladu
Reply to  Blueberry

പോഡ്കാസ്റ്റ് കൊള്ളാം

trackback

[…] ബെസ്റ്റിനെഴുതിയ ലേഖനത്തിൽ ഒരു പോഡ്കാസ്റ്റ് എങ്ങനെ […]

ഉള്ളടക്കം

ടാഗുകൾ