ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒന്നായ ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു യൂസർ ട്വീറ്റ് ചെയ്താൽ അത് തിരുത്താൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇനി മുതൽ ഈ ഫീച്ചർ ട്വിറ്റർ ഉപഭോക്താക്കൾക്ക് നൽകും. ‘ട്വിറ്റര്‍ ബ്ലൂ’ ഉപയോക്താക്കള്‍ക്കായിരിക്കും എഡിറ്റ് ബട്ടണ്‍ ആദ്യ ഘട്ടത്തിൽ നല്‍കുക.

ട്വിറ്റർ ട്വീറ്റിൽ എഡിറ്റ് ബട്ടൺ ഇല്ലാതിരുന്നു എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. സെലിബ്രിട്ടികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ എന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് വിവാദമായത് അത് പിൻവലിക്കുക എന്നല്ലാതെ എഡിറ്റ് ചെയ്യുവാൻ ഒരു സാധ്യത ഇല്ലായിരുന്നു. അതിനാൽ തന്നെ ഈ ഒരു കാര്യത്തിൽ ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കാലും വേറിട്ട് നിന്നിരുന്നു. ഈ ഒരു വേറിട്ട കാര്യമാണ് ഇനി ഇല്ലാതാവുന്നത്. ഇത് ട്വിറ്ററിനെ എത്ര മാത്രം ബാധിക്കും എന്ന് കണ്ടറിയണം.

ട്വിറ്ററിൽ പോസ്റ്റ് എഡിറ്റ് ബട്ടൺ ഇല്ല എന്ന കാര്യം എഡിറ്റ് ബട്ടൺ വരുന്നുണ്ട് എന്ന വാർത്ത വന്നപ്പോഴാരുന്നു പലരും അറിഞ്ഞത്.

 

eiUWVHV36103 ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali