ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ സഹായകരമാകും

സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കം ഓഹരിയുടമകൾ അംഗീകരിച്ചു. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ഏറ്റെടുക്കലിൽ നിന്ന് മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. മസ്കിന്റെ പിൻമാറ്റത്തിനെതിരെ ട്വിറ്റർ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ)
കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി  ജൂലൈയിൽ പ്രഖ്യാപിച്ചു.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. ഏറ്റവുമൊടുവിൽ ഏതാനും ദിവസങ്ങൾക്കു മുൻപും ട്വിറ്ററിനെതിരെ മസ്ക് ആരോപണം ഉന്നയിച്ചു.
തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്നതിന് തെളിവുസഹിതമാണ് ശതകോടീശ്വരന്റെ വിമർശനം.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali