ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു വെബ്സൈറ്റ്!

അതിനും ഒരു വെബ്സൈറ്റോ എന്ന് ചിന്തിക്കാൻ വരട്ടെ, സംഗതി സത്യമാണ്! ബസിൽ യാത്ര ചെയ്യാൻ കയറുമ്പോൾ പലരുടെയും ഒരു പ്രശ്നമായിരിക്കും, വെയിലടിക്കാത്ത ഭാഗം ഇടതാണോ വലതാണോന്ന്. ഇനി അത് ദിശ നോക്കി ഇരിക്കാമെന്ന് വെച്ചാലും പോകുന്ന വഴിക്കനുസരിച്ച് മാറിയേക്കാം! എന്നാൽ ഇനി അതിനെക്കുറിച്ചോർത്ത് ടെൻഷനാകേണ്ട. Sit In Shade എന്ന വെബ്സൈറ്റ് ഓർത്തിരുന്നാൽ മതി.

മലയാളിയായ അമിത് എന്ന ബിടെക് വിദ്യാർത്ഥിയാണ് ഈ വെബ്സൈറ്റിന് പിന്നിൽ. വെബ്സൈറ്റിൽ കയറി എവിടുന്ന് എങ്ങോട്ട് എപ്പോഴാണ് പോകുന്നതെന്ന് എന്റർ ചെയ്താൽ വെയിൽ കുറവുള്ളത് ഇടതുവശത്താണോ വലതുവശത്താണോന്ന് സൈറ്റിൽ കാണിക്കും! ഇത് കേരളത്തിൽ മാത്രമല്ല, ലോകത്തെവിടെ ബസിൽ സഞ്ചരിക്കണമെങ്കിലും ഈ വെബ്സൈറ്റ് ഉപയോഗിക്കാം.

sit in shade ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു വെബ്സൈറ്റ്!

സൂര്യന്റെ അസിമുത്ത്, അവനമനം തുടങ്ങിയ ജ്യോതിശാസ്ത്രപരമായ അളവുകൾ സമാവാക്യങ്ങളിലൂടെ കണ്ടെത്തിയാണ് ഏത് വശത്ത് ഇരുന്നാലാണ് വെയിലേൽക്കുന്നത് കുറവെന്ന് കണ്ടെത്തുന്നത്.

ഈ ബ്ലോഗ് പോസ്റ്റ് പൂർണ്ണരൂപത്തിൽ വായിക്കാൻ digitalmalayali.in സന്ദർശിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ