Amazon Kindle on a table

മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായി പുസ്തകങ്ങൾ കിട്ടുന്ന കുറച്ചു ലൈബ്രറികളെപ്പറ്റി ഇവിടെ കുറിക്കുന്നു.

  1. വിക്കിഗ്രന്ഥശാല – സ്വതന്ത്രാനുമതിയോട് കൂടി പ്രസിദ്ധീകരിച്ചതോ പകർപ്പവകാശകാലാവധി കഴിഞ്ഞതോ ആയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയാണ് വിക്കിപീഡിയയുടെ നേതൃത്വത്തിലുള്ള വിക്കിഗ്രന്ഥശാല. പുസ്തകം ഓൺലൈനിൽ വായിക്കാനും, ഇഷ്ടപ്പെട്ട ഫോർമാറ്റിൽ (PDF, EPUB, MOBI) ഡൗൺലോഡ് ചെയ്യാനും, പണം കൊടുത്ത് പ്രിൻ്റ് ചെയ്യാനും അതിൽ സൗകര്യവുമുണ്ട്.
  2. സായാഹ്ന ഫൗണ്ടേഷൻ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തിൽ സ്വതന്ത്രാനുമതിയുള്ള പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ടൈപ്സെറ്റ് ചെയ്ത് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. പുസ്തകം PDF ആയോ EPUB ആയോ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. മലയാളം പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഈ കണ്ണി സന്ദർശിക്കുക.
  3. ഗ്രന്ഥപ്പുര – മലയാളിയായ ആർക്കൈവിസ്റ്റ് ഷിജു അലക്സിൻ്റെ വെബ്സൈറ്റാണിത്. പൊതുസഞ്ചയത്തിലുള്ള നിരവധി മലയാളപുസ്തകങ്ങളുടെ സ്കാനുകൾ PDF രൂപത്തിൽ ഇദ്ദേഹത്തിൻ്റെ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
  4. ഇൻ്റർനെറ്റ് ആർക്കൈവ് – ഏറ്റവും വലിയ ആർക്കൈവ് വെബ്സൈറ്റുകളിൽ ഒന്നായ ഇൻ്റർനെറ്റ് ആർക്കൈവിലും നിരവധി മലയാളം പുസ്തകങ്ങൾ ലഭ്യമാണ്. മലയാളത്തിലുള്ളവയ്ക്കായി ഈ കണ്ണി സന്ദർശിക്കുക.
  5. ദേശീയ ഡിജിറ്റല്‍ ലൈബ്രറി – ഭാരതസർക്കാരിൻ്റെ ഡിജിറ്റൽ ലൈബ്രറിയിൽ കൂടുതലും പഠനസംബന്ധമായ പുസ്തകങ്ങളും രേഖകളുമാണുള്ളത്. ഭാഷയുടെ അടിസ്ഥാനത്തിൽ ലൈബ്രറിയിൽ തിരയാനുള്ള സൗകര്യവും ലഭ്യമാണ്.
5 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ashiqe Safeer
Ashiqe Safeer

ഇൻ്റർനെറ്റ് ആർക്കൈവ് വളരെ ഉപകരപ്പെട്ടു.

ഉള്ളടക്കം

ടാഗുകൾ