facebook login button getting removed from websites

വെബ്സൈറ്റുകളിൽ നിന്ന് ഫേസ്ബുക്ക് ലോഗിൻ ബട്ടൺ അപ്രത്യക്ഷമാകുന്നു

സൈൻ ഇൻ ചെയ്യേണ്ട പല വെബ്സൈറ്റുകളും നൽകിയിരുന്ന ഒരു ഓപ്ഷനായിരുന്നു ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള സൗകര്യം. വെബ്സൈറ്റിന് വേണ്ടി മാത്രം പുതിയതായി ഒരു അക്കൗണ്ട് ഉണ്ടാക്കാതെ നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുതന്നെ ലോഗിൻ ചെയ്യാൻ കഴിയുമെന്നതിനാൽ പല ഉപയോക്താക്കളും എളുപ്പത്തിന് വേണ്ടി ഇതുപയോഗിച്ചിരുന്നു. എന്നാൽ സമീപകാലത്ത് സ്വകാര്യതയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് ലോഗിൻ ബട്ടൺ പല പ്രമുഖ വെബ്സൈറ്റുകളും നീക്കം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡെൽ (Dell), നൈക്കി (Nike), ബെസ്റ്റ് ബൈ (Best Buy), ട്വിച്ച് (Twitch) തുടങ്ങിയ നിരവധി പ്രമുഖകമ്പനികൾ ഫേസ്ബുക്ക് ബട്ടൺ നീക്കം ചെയതവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. കുപ്രസിദ്ധ കേംബ്രിഡ്ജ് അനലറ്റിക്ക (Cambridge Analytica) വിവാദത്തെത്തുടർന്ന് ഫേസ്ബുക്കിന്റെ ജനപ്രീതിയിൽ വലിയതോതിൽ ഇടിവ് സംഭവിച്ചിരുന്നു.

സുരക്ഷ, ഡാറ്റ ചോർത്തൽ, സ്വകാര്യത തുടങ്ങിയ കാര്യങ്ങളിൽ ആശങ്കകൾ വ്യാപിച്ച് തുടങ്ങിയതോടെ ജനങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നത് വളരെയധികം കുറഞ്ഞുവെന്ന് ഡെൽ മേധാവി ജെൻ ഫെൽച്ച് എൻബിസി ന്യൂസിനോട് പറഞ്ഞു. ആളുകൾ സാമൂഹ്യമാധ്യമങ്ങളെ മറ്റ് സേവനങ്ങളുമായി ബന്ധിപ്പിക്കാതെ വേറിട്ട് നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary: More websites are removing the Facebook login option from their websites.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali