വാട്സ്ആപ്പ് ഗ്രൂപ്പ് മെസ്സേജ് ഇനി അഡ്മിന് ഡിലീറ്റ് ചെയ്യാം

ലോകത്തുള്ള വാട്സ്ആപ്പ് ഉപഭോക്താക്കൾ കാത്തിരുന്ന ഒരു ഫീച്ചറാണ് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിൽ മറ്റുള്ളവർ അയക്കുന്ന മെസ്സേജ് ഡിലീറ്റ് ആക്കുവാനുള്ള പെർമിഷൻ. കുറച്ച് ദിവസം മുമ്പ് വാട്സ്ആപ്പ് ഈ അപ്ഡേറ്റ് ബീറ്റാ യൂസേഴ്‌സിന് നൽകികൊണ്ട് അവതരിപ്പിച്ചു. ഈ കിടിലൻ അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് അവർ നിർമ്മിച്ച ഗ്രോപ്പിന്റെ മുഴുവൻ കൺഡ്രോളും നേടുവാൻ സാധിക്കും. ഗ്രൂപ്പിൽ അനാവശ്യ ചർച്ചകളോ അനാവശ്യ മെസ്സേജുകളോ വന്നാൽ ഗ്രൂപ്പ് അഡ്മിന് തന്നെ അത് ഡിലീറ്റ് ചെയ്യുവാൻ സാധിക്കും.
വളരെ വൈകാതെ തന്നെ എല്ലാ യൂസേഴ്സിനും ഈ അപ്ഡേറ്റ് ലഭ്യമാകും. പ്ലേ സ്റ്റോറിൽ കയറി അപ്ഡേറ്റ് ചെയ്യുന്നവർക്കും ഈ അപ്ഡേറ്റഡ് ലഭ്യമാകും. പ്രൈവസി കൂടുതൽ ഉറപ്പാക്കുവാനും ഒരു ഗ്രൂപ്പ് അല്ലെങ്കിൽ ഒരു കമ്മ്യൂണിറ്റി വളരെ നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകുവാനും ഈ അപ്ഡേറ്റ് ഉപകാരപ്പെടും.
Whatsapp Group Messages by group members can be delete by group admin
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

ഉള്ളടക്കം

ടാഗുകൾ

Digital Malayali