ക്രിസ്മസ് പോസ്റ്റ്കാർഡ് ഗിവ്എവേയ് ക്യാമ്പയിന്റെ അതി ഗംഭീരവും അതിപ്രതാപവുമായ വിജയത്തിന് ശേഷം ഡിജിറ്റൽ മലയാളി അഭിമാനപൂർവ്വം നടത്തുന്ന ഓണം പോസ്റ്റ്കാർഡ് ഗിവ്എവേയ് 2023.
നിബന്ധനകൾ വായിച്ചിട്ട് പോയാൽ മതി.
• ഡിജിറ്റൽ മലയാളി ടീം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഡിജിറ്റൽ മലയാളി റേഡിയോ കേട്ടിട്ട് ഒരു മികച്ച അഭിപ്രായം എഴുത് (radio.digitalmalayali.in)
• റേഡിയോ കേട്ടിട്ട് അതിനെ പറ്റി പൊക്കിപ്പറയുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 പേർക്ക് അവരുടെ അഡ്രസിലേക്ക് പോസ്റ്റ്കാർഡ് അയച്ചുതരുന്നതാണ് (ഓണത്തിന് മുമ്പ് കിട്ടിയാൽ ഭാഗ്യം). മികച്ച പൊക്കലുകൾ പബ്ലിഷ് ചെയ്യുന്നതാണ്
• ക്രിസ്മസ് പോസ്റ്റ്കാർഡ് ഗിവ്എവേയിൽ പങ്കെടുത്ത് വിജയികളായവർക്കും ഇതിൽ പങ്കെടുക്കാം (ആകെ പ്രതീക്ഷ അവരിലാണ്)
• ഗിവ്എവേയിൽ 5 പേരിൽ താഴെ മാത്രമേ പങ്കെടുത്തു എങ്കിൽ ഈ ക്യാമ്പയിൻ അസാധുവാക്കുന്നതാണ് (പിന്നെ മേലാൽ ഇമ്മാതിരി പണി ആയിട്ട് വരില്ല, കൊറച്ച് കാശുമുടക്കുള്ള ഏർപ്പാടാണ്.)
• അഡ്രസ്സ് കറക്റ്റായിട്ടല്ല അടിക്കുന്നത് എങ്കിൽ ഇത് അയക്കാൻ പോണില്ല.
• എനിക്ക് കിട്ടിയില്ല, ലവന് കിട്ടി എന്നൊന്നും പറഞ്ഞു വന്നിട്ട് കാര്യമില്ല.
ഇനി താഴെ കാണുന്ന ഫോമിലെ ഡാറ്റ ഫിൽ ചെയ്തിട്ട് പൊക്കോ.