സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും ലൈവ് ടിവി ചാനലുകൾ സൗജന്യമായി എങ്ങനെ കാണാം?

ജിയോയുടെ വരവോട് കൂടി വൻതോതിൽ കുതിച്ചുയർന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗം, പിന്നീട്, കോവിഡ് കാലത്ത് ഇരട്ടിയായി. വിദ്യാഭ്യാസ ആവശ്യവും “വർക്ക് ഫ്രം ഹോം” എന്ന തൊഴിൽസംസ്കാരവും മൊബൈൽ ഇന്റർനെറ്റിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് മാത്രം മുന്നോട്ട് കൊണ്ടുപോവുക കഴിയാതെ വന്നു. പലരും ബ്രോഡ്ബാൻഡ് കണക്ഷനുകളെ ആശ്രയിച്ചുതുടങ്ങി. ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ പല ടിവി ചാനലുകളും ഇന്ന് ഇന്റർനെറ്റ് വഴിയും—ഐപിടിവി (IPTV) എന്നാണ് ഇതിനെപ്പറയുക—ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനായി മാസം തോറും പണം നൽകുന്നതിനാൽ കേബിൾ/ഡിറ്റിഎച്ച് കണക്ഷനുകൾ പലർക്കും […]