വലിയ ഫയലുകൾ സൗജന്യമായി ഇന്റർനെറ്റ് വഴി അയക്കാനുള്ള മാർഗ്ഗങ്ങൾ

ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ക്ലൈന്റുകൾക്കും ചിലപ്പോൾ സുഹൃത്തുക്കൾക്കും ഇന്റർനെറ്റ് വഴി വലിയ ഫയലുകൾ പങ്കുവെയ്ക്കേണ്ടി വരാറുണ്ടാകും നമ്മളിൽ പലർക്കും. ഗൂഗിൾ ഡ്രൈവ് (Google Drive), ഡ്രോപ്ബോക്സ് (Dropbox), വൺഡ്രൈവ് (OneDrive) തുടങ്ങിയ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളായിരിക്കും പലരും ഉപയോഗിക്കുക. ഇവയ്ക്കെല്ലാം സൗജന്യപ്ലാനുകളിൽ പരിധികളുണ്ടെന്ന് നമുക്കറിയാം. എന്നാൽ, പരിധികളില്ലാതെ, അതായത് ഫയലിന്റെ വലിപ്പം എത്രയാണെങ്കിലും ‘വിഷയമല്ലാത്ത’ ചില സൗജന്യസേവനങ്ങളെ നമുക്കിവിടെ പരിചയപ്പെടാം. ഫയൽ സൈസ് പരിധികളില്ലാത്തവ (Unlimited File Size) ക്യുബിറ്റ്ടൊറന്റ് (qBittorrent) ടൊറന്റ് എന്ന് കേൾക്കുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം. […]