ഇന്റർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് എങ്ങനെ നടത്താം?

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ (Google Pay), പേടിഎം (Paytm), ഫോൺപേ (PhonePe) എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത യുപിഐ ആപ്പുകളുണ്ട്. ഒരിക്കൽ യാത്രക്കിടെ, ഇന്റർനെറ്റ് ശരിക്ക് കിട്ടാത്ത ഒരു സ്ഥലത്ത് നിങ്ങൾ എത്തിപ്പെടുന്നു. അത്യാവശ്യമായി മറ്റൊരു സ്ഥലത്തുള്ളയാൾക്ക് കുറച്ച് പണം കൈമാറുകയും വേണം! എന്ത് ചെയ്യും? ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 11-ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പൊതുജനങ്ങൾക്കായി യുപിഐ (UPI) എന്ന നൂതന സേവനം ആരഭിച്ചപ്പോൾ ഇന്ത്യയിലെ പണമിടപാടുകളുടെ […]