ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]