പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോന്ന് എങ്ങനെയറിയാം?

പാനും (PAN) ആധാറും (Aadhaar) ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നതായി നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഏറെക്കാലം മുമ്പ് പാൻ എടുത്ത വ്യക്തികളിൽ പലർക്കും അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് സംശയമുണ്ടാകും. അത് ഉറപ്പുവരുത്തുന്നതിന് ഒരു എളുപ്പവഴിയുണ്ട്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. വീഡിയോ ആദ്യം ചെയ്യേണ്ടത് incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. അവിടെ Quick Links-ന്റെ അടിയിലായി Link Aadhaar Status എന്ന് കാണാം, അതിൽ ക്ലിക്ക് ചെയ്യുക. പാനും […]
ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്താം?

വളരെക്കാലം മുമ്പ് ആധാറെടുക്കുകയും എന്നാലന്ന് അതിനുവേണ്ടി എൻറോൾമെന്റ് സെന്ററിൽ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഏതാണെന്ന് മറന്നുപോവുകയും ചെയ്ത വ്യക്തിയാണോ നിങ്ങൾ? ഇത് കാണുമ്പോൾ ചിലർക്കെങ്കിലും ആധാറിൽ തന്നെയങ്ങ് നോക്കിയാൽ പോരേ അതിൽ മൊബൈൽ നമ്പറുണ്ടാവുമല്ലോ, പിന്നെ ഇയാളിതെന്തോന്ന്… എന്ന സംശയം സ്വഭാവികമായും തോന്നിയേക്കാം! 🙄 ആധാറിനായി ആദ്യകാലത്ത് എൻറോൾമെന്റ് ചെയ്ത പലർക്കും ലഭിച്ച കാർഡുകളിൽ ഫോൺ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടാവണമെന്നില്ല. ഇ-ആധാറിൽ നോക്കിയാലും അതേയവസ്ഥ തന്നെയായിരിക്കും. അപ്പോഴെന്ത് ചെയ്യും? കണ്ടെത്തുന്ന വിധം ഇന്ന് പല കാര്യങ്ങൾക്കും ആധാറിനൊപ്പം […]