ഗൂഗിൾ ഡ്രൈവിൽ ഇതാ പുതിയ ഫീച്ചർ!

ഗൂഗിൾ ഇതാ Android ഫോണുകളിൽ PDF ഫയലുകൾ annotate and draw ചെയ്യാൻ പറ്റുന്ന ഒരു പുതിയ feature ഗൂഗിൾ ഡ്രൈവിൽ അവതരിപ്പിച്ചിരിക്കുന്നു! ഒരു മീറ്റിംഗിലോ യാത്ര ചെയ്യുമ്പോഴോ എഡിറ്റുകൾ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ പറ്റുന്ന രീതിയിലാണ് പുതിയ (annotate and draw) ടൂളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം Android-നായുള്ള Google ഡ്രൈവിൽ ഒരു PDF ഫയൽ തുറക്കുമ്പോൾ സ്‌ക്രീനിന്റെ താഴെ വലത് സൈഡിൽ പുതിയ പേനയുടെ ആകൃതിയിലുള്ള ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ കാണാനാകും. […]
ഫോൺ വേഗത കുറയുന്നുണ്ടോ? നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ എങ്ങനെ വേഗത്തിലാക്കാം

നിങ്ങൾ ഒരു ആപ്പ് തുറക്കുമ്പോഴോ ബ്രൗസറിൽ തിരയുമ്പോഴോ, ഭാവിയിൽ വേഗത്തിൽ റീലോഡ് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ഡാറ്റ കാഷെ (cache) മെമ്മറിയായി സേവ് ചെയ്യുന്നു. എന്നിരുന്നാലും, കാഷെ ഡാറ്റയ്ക്ക് ഫോണിന്റെ ഇടം പിടിച്ചെടുക്കാനും നിങ്ങളുടെ ഫോണിന്റെ വേഗത കുറയ്ക്കാനും കഴിയും. കാഷെ ഡാറ്റ എങ്ങനെ മായ്‌ക്കാമെന്നത് നോക്കിയാലോ. നിങ്ങൾ ഒരു ആപ്പോ ബ്രൗസറോ ഉപയോഗിക്കുമ്പോഴെല്ലാം, ഫയലുകൾ, സ്‌ക്രിപ്റ്റുകൾ, ഇമേജുകൾ എന്നിവ പോലെ ലോഡ് ചെയ്‌ത ഡാറ്റ നിങ്ങളുടെ സിസ്റ്റം കാഷെ മെമ്മറിയായി സേവ് ചെയ്യുന്നു, അതിനാൽ അടുത്ത […]
മികച്ച ആൻഡ്രോയിഡ് മൾട്ടിപ്ലെയർ ഗെയിമുകൾ

മൾട്ടി പ്ലെയർ ഗെയിമുകൾ കളിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്, നമ്മളോടൊപ്പം മറ്റു ആളുകൾ ഒരു ഗെയിമിൽ പങ്കെടുക്കുന്നതും ജയിക്കുന്നതും എല്ലാം ഒരുതരാം പ്രത്യേക വൈബ് തന്നെയാണ്. നിരവധി ഗെയിം ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്, അതിൽ നല്ലതും തീച്ചയും തല്ലിപ്പൊളി ഗെയിം വരെ കാണാം. നല്ലത് ഏതാണ് എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഞങ്ങൾ കളിച്ചിട്ടുള്ളതും ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ മറ്റ് ആളുകൾ നിർദ്ദേശിച്ചതുമായ കുറച്ച് ഗെയിം ഇവിടെ പരിചയപ്പെടുത്താം. Mini Militia ജിയോ […]
ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള മികച്ച ഫ്രീ ആൻഡ്രോയ്ഡ് ആപ്പുകൾ

സ്മാർട്ട്ഫോണിൽ ഒരു ഡോക്യുമെന്റ് സ്കാനർ ആപ്പെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ രേഖകൾ, നോട്ടുകൾ, ബില്ലുകൾ, ഐഡി കാർഡ്, പത്രത്തിലെ/പുസ്തകത്തിലെ ഏതെങ്കിലും ഭാഗം… എന്നിങ്ങനെ എപ്പോഴാണ് ഒരു സ്കാനിങ് ആപ്പ് ഉപകാരപ്പെടുക എന്ന് പറയാൻ പറ്റില്ല. അതിനാൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ സൗജന്യമായി ഉപയോഗിക്കാവുന്ന കുറച്ച് ആൻഡ്രോയ്ഡ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. എല്ലാം ഉപയോഗിച്ച് നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ഫോണിൽ സ്ഥിരമായി സൂക്ഷിക്കുക. ‘പ്രമുഖരെ’ നിങ്ങൾക്ക് നേരത്തെ തന്നെ അറിയാനിടയുള്ളതിനാൽ, മറഞ്ഞിരിക്കുന്ന ‘വിരുതന്മാരെ’ ആദ്യം പരിചയപ്പെടാം. ഓപ്പൺ സോഴ്സും […]