ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

host-website-in-github-pages-digitalmalayali

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]

എന്താണ് ഗിറ്റ്ഹബ്ബ്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ!

Github platform screenshot

കമ്പ്യൂട്ടറിൽ വിവിധ സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ ഒരു വട്ടമെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് ഗിറ്റ്ഹബ്ബ് (GitHub). ചിലപ്പോൾ നിങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ, പ്രത്യേകിച്ച് അതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഡൗൺലോഡ് ചെയ്യേണ്ടി വരുന്നത് ഗിറ്റ്‌ഹബ്ബിൽ നിന്നായിരിക്കാം. ഈ ലേഖനത്തിലൂടെ എന്താണ് ഗിറ്റ്ഹബ്ബെന്നും അതിന്റെ ഉപയോഗങ്ങളും ബന്ധപ്പെട്ട ചില പദങ്ങളും വിശദമാക്കാൻ ശ്രമിക്കുകയാണ്. ഗിറ്റ്ഹബ്ബ്? “ഗിറ്റ്ഹബ്ബെന്നാൽ ഡെവലപ്പർമാരുടെ ഫേസ്ബുക്കാണ്” എന്ന് ചിലരൊക്കെ പറയാറുണ്ട്. ഒരു സോഫ്റ്റ്‌വെയർ എന്നാൽ പ്രോഗ്രാമിങ് ഭാഷയിലെ അനേകം കോഡുകളാൽ എഴുതപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലളിതമായി പറഞ്ഞാൽ […]