മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്: ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ് ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ] ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ […]
ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്താം?

വളരെക്കാലം മുമ്പ് ആധാറെടുക്കുകയും എന്നാലന്ന് അതിനുവേണ്ടി എൻറോൾമെന്റ് സെന്ററിൽ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഏതാണെന്ന് മറന്നുപോവുകയും ചെയ്ത വ്യക്തിയാണോ നിങ്ങൾ? ഇത് കാണുമ്പോൾ ചിലർക്കെങ്കിലും ആധാറിൽ തന്നെയങ്ങ് നോക്കിയാൽ പോരേ അതിൽ മൊബൈൽ നമ്പറുണ്ടാവുമല്ലോ, പിന്നെ ഇയാളിതെന്തോന്ന്… എന്ന സംശയം സ്വഭാവികമായും തോന്നിയേക്കാം! 🙄 ആധാറിനായി ആദ്യകാലത്ത് എൻറോൾമെന്റ് ചെയ്ത പലർക്കും ലഭിച്ച കാർഡുകളിൽ ഫോൺ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടാവണമെന്നില്ല. ഇ-ആധാറിൽ നോക്കിയാലും അതേയവസ്ഥ തന്നെയായിരിക്കും. അപ്പോഴെന്ത് ചെയ്യും? കണ്ടെത്തുന്ന വിധം ഇന്ന് പല കാര്യങ്ങൾക്കും ആധാറിനൊപ്പം […]