ഗൂഗിൾ ഡ്രൈവിൽ ഇതാ പുതിയ ഫീച്ചർ!

ഗൂഗിൾ ഇതാ Android ഫോണുകളിൽ PDF ഫയലുകൾ annotate and draw ചെയ്യാൻ പറ്റുന്ന ഒരു പുതിയ feature ഗൂഗിൾ ഡ്രൈവിൽ അവതരിപ്പിച്ചിരിക്കുന്നു! ഒരു മീറ്റിംഗിലോ യാത്ര ചെയ്യുമ്പോഴോ എഡിറ്റുകൾ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ പറ്റുന്ന രീതിയിലാണ് പുതിയ (annotate and draw) ടൂളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം Android-നായുള്ള Google ഡ്രൈവിൽ ഒരു PDF ഫയൽ തുറക്കുമ്പോൾ സ്‌ക്രീനിന്റെ താഴെ വലത് സൈഡിൽ പുതിയ പേനയുടെ ആകൃതിയിലുള്ള ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ കാണാനാകും. […]
ഫോൺ വേഗത കുറയുന്നുണ്ടോ? നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ എങ്ങനെ വേഗത്തിലാക്കാം

നിങ്ങൾ ഒരു ആപ്പ് തുറക്കുമ്പോഴോ ബ്രൗസറിൽ തിരയുമ്പോഴോ, ഭാവിയിൽ വേഗത്തിൽ റീലോഡ് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ഡാറ്റ കാഷെ (cache) മെമ്മറിയായി സേവ് ചെയ്യുന്നു. എന്നിരുന്നാലും, കാഷെ ഡാറ്റയ്ക്ക് ഫോണിന്റെ ഇടം പിടിച്ചെടുക്കാനും നിങ്ങളുടെ ഫോണിന്റെ വേഗത കുറയ്ക്കാനും കഴിയും. കാഷെ ഡാറ്റ എങ്ങനെ മായ്‌ക്കാമെന്നത് നോക്കിയാലോ. നിങ്ങൾ ഒരു ആപ്പോ ബ്രൗസറോ ഉപയോഗിക്കുമ്പോഴെല്ലാം, ഫയലുകൾ, സ്‌ക്രിപ്റ്റുകൾ, ഇമേജുകൾ എന്നിവ പോലെ ലോഡ് ചെയ്‌ത ഡാറ്റ നിങ്ങളുടെ സിസ്റ്റം കാഷെ മെമ്മറിയായി സേവ് ചെയ്യുന്നു, അതിനാൽ അടുത്ത […]
ബീറിയൽ ആപ്പ്: ഹൈപ്പിന് പിന്നിൽ

ക്ലബ്ഹൗസിന് (Clubhouse) ശേഷം ഏറ്റവും ഹൈപ്പിൽ വന്ന ആപ്പേതാണെന്ന് ഇപ്പോൾ ചോദിച്ചാൽ ബീറിയൽ (BeReal) എന്നാണുത്തരം! കഴിഞ്ഞ കുറച്ചു ആഴ്ചകളായി യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞൻ ആപ്പ്. ആരംഭം 2020-ൽ, ഗോപ്രോയുടെ (GoPro) മുൻ ഉദ്യോഗസ്ഥനായിരുന്ന, ഫ്രഞ്ചുകാരനായ അലക്സിസ് ബാരിയാത്ത് നിർമ്മിച്ച ആപ്പ് ഇത്രയും കാലം വല്യ അനക്കമില്ലാതെ ആപ്പ് സ്റ്റോറുകളിൽ കിടക്കുകയായിരുന്നു. പിന്നീട്, പെയ്ഡ് അമ്പാസഡർ പ്രോഗാം ആരംഭിച്ചതോടെ കോളേജ് ക്യാമ്പസുകളിൽ നിന്ന് ഒരുപാട് ഉപയോക്താക്കളെ ലഭിച്ചു, പ്രചാരം കൂടി. 2022 ആഗസ്റ്റ് […]