വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം?

Calculator and GST Bill

ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. (GST) രജിസ്ട്രേഷൻ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിൽ ജി.എസ്.ടി.ഐ.എൻ. (GSTIN) രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 15 അക്കങ്ങളുള്ള ഒരു തിരിച്ചറിയൽ സംഖ്യയാണിത്. പലപ്പോഴും ബില്ലുകൾ ലഭിക്കുമ്പോൾ ബില്ലിന്റെ മുകൾഭാഗത്തൊക്കെയായിട്ട് ഇത് നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ജി.എസ്.ടി. പ്രചാരത്തിലായതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളും കൂടിയതായി വാർത്തകൾ നമ്മൾ കാണുന്നതാണ്. അതിനാൽ ബില്ലുകളും മറ്റും ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നടത്തി അംഗീകാരമുള്ള സ്ഥാപനമാണോ ഉപഭോക്താവായ നമ്മളിൽ നിന്നും ജി.എസ്.ടി. ഈടാക്കുന്നതെന്ന് […]