എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

0 Digital Malayali എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

ദൈനംദിന ജീവിതത്തിൽ ഓരോ ആവശ്യങ്ങൾക്കായി ഒത്തിരിയേറെ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ആശ്രയിക്കുന്നവരാണോ നിങ്ങൾ? നിസ്സാരം ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷൻ കിട്ടാതെ വലയുന്ന MAC യൂസറാണോ നിങ്ങൾ? അതിന് ഒരു പരിഹാരമായല്ലോ ഇന്ന്! Tinywow എന്ന് ഒരു വെബ്സൈറ്റാണ് അതിനായി നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 200-ൽ പരം ടൂൾസുകളുള്ള ഈ വെബ്സൈറ്റ് എല്ലാവർക്കും ഉപകാരമാകും എന്നതിൽ സംശയമില്ല. വീഡിയോ എഡിറ്റിംഗ് പോലും നമുക്കിതിൽ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള Image tools, Video tools, Document tools, PDF […]

എന്താണ് ഗിറ്റ്ഹബ്ബ്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ!

Github platform screenshot

കമ്പ്യൂട്ടറിൽ വിവിധ സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ ഒരു വട്ടമെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് ഗിറ്റ്ഹബ്ബ് (GitHub). ചിലപ്പോൾ നിങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ, പ്രത്യേകിച്ച് അതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഡൗൺലോഡ് ചെയ്യേണ്ടി വരുന്നത് ഗിറ്റ്‌ഹബ്ബിൽ നിന്നായിരിക്കാം. ഈ ലേഖനത്തിലൂടെ എന്താണ് ഗിറ്റ്ഹബ്ബെന്നും അതിന്റെ ഉപയോഗങ്ങളും ബന്ധപ്പെട്ട ചില പദങ്ങളും വിശദമാക്കാൻ ശ്രമിക്കുകയാണ്. ഗിറ്റ്ഹബ്ബ്? “ഗിറ്റ്ഹബ്ബെന്നാൽ ഡെവലപ്പർമാരുടെ ഫേസ്ബുക്കാണ്” എന്ന് ചിലരൊക്കെ പറയാറുണ്ട്. ഒരു സോഫ്റ്റ്‌വെയർ എന്നാൽ പ്രോഗ്രാമിങ് ഭാഷയിലെ അനേകം കോഡുകളാൽ എഴുതപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലളിതമായി പറഞ്ഞാൽ […]

നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 3

A boy watching video on VR

Free Resume Builder ഒരു റെസ്യുമെ നിർമിക്കാൻ ഡിസൈനിങ് അറിയാവുന്നവരുടെ കാൽ പിടിക്കേണ്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. എന്നാൽ ഈ വെബ്സൈറ്റിൽ സൗജന്യ റെസ്യുമുകൾ ചിലവില്ലാതെ പി ഡി എഫ് ആയി നിർമ്മിച്ചെടുക്കാൻ കഴിയുന്നു. ഡൗൺലോഡ് ചെയ്യുന്ന സമയത്ത് വാട്ടർമാർക്കുള്ള റെസ്യുമെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അത് ഏതെങ്കിലും പി ഡി എഫ് എഡിറ്ററിൽ ഇട്ട് മായിക്കാവുന്നതുമാണ്.   Podcastle AI ഒരു പോഡ്‌കാസ്റ്റ് ഇംഗ്ലീഷിൽ ചെയ്യണം എന്ന് തോന്നുന്നു പക്ഷെ ഇംഗ്ലീഷിൽ ഇത്രയും കാര്യമായി പറയാൻ […]

മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

Keyman Keyboard App in playstore

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്: ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ് ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ] ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ […]