ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]
ഷവോമി Mi 11 Lite NE-യിലെ ക്യാമറ ലാഗ് പ്രശ്നം എങ്ങനെ പരിഹരിക്കാം?

മിയുഐ 13 (MIUI 13) അപ്ഡേറ്റിനു ശേഷം പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്ന ഒരു ബഗ്ഗാണ് മി 11 ലൈറ്റ് എൻഇ (Xiaomi Mi 11 Lite NE)-യിലെ ക്യാമറ ആപ്പ് ലാഗ്. ചിലപ്പോൾ ക്യാമറ ആപ്പ് തുറക്കുമ്പോൾ തന്നെയും അല്ലെങ്കിൽ ഒരു ക്യാമറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുമ്പോഴും ഈ പ്രശ്നം അനുഭവപ്പെടാം. ഒടുവിൽ camera isn’t responding എന്ന എറർ ലഭിക്കാൻ വരെ ഇത് കാരണമാകുന്നു. എങ്ങനെ പരിഹരിക്കാം? ഷവോമി ഈ പ്രശ്നം പൂർണ്ണമായി […]
വി.എൽ.സി. മീഡിയ പ്ലെയറിൽ സബ്ടൈറ്റിലിന്റെ സ്ഥാനവും നിറവും മാറ്റുന്നത് എങ്ങനെ?

How to change colour and position of subtitles in vlc media Player
റൗണ്ട്ക്യൂബ് വെബ്മെയിലിൽ എങ്ങനെയാണ് എച്ച്.ടി.എം.എൽ. സിഗ്നേച്ചർ ക്രമീകരിക്കുന്നത്?

നിങ്ങൾ ജോലിസംബന്ധമായ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇമെയിലിൽ ഒരു എച്ച്.ടി.എം.എൽ. സിഗ്നേച്ചർ (HTML signature) ക്രമീകരിക്കുന്നത്, ഓരോ തവണയും മെയിലയക്കുമ്പോൾ നിങ്ങളുടെ പേരോ, കമ്പനിയുടെ പേരോ, വിലാസമോ, മറ്റു വിവരങ്ങളോ ടൈപ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കി, സമയം ലാഭിക്കാൻ സഹായിക്കും. വെബ് ഹോസ്റ്റിങ് സേവനം നൽകുന്ന സർവീസുകളിൽ കൺട്രോൾ പാനൽ സോഫ്റ്റ്‌വെയറായി സിപാനൽ (cPanel) ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ അടിസ്ഥാനപരമായി കാണുന്ന മെയിൽ ക്ലൈന്റ് (mail client) പലപ്പോഴും റൗണ്ട്ക്യൂബായിരിക്കും (Roundcube). അതിൽ എങ്ങനെയാണ് ഒരു എച്ച്.ടി.എം.എൽ. […]
മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്: ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ് ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ] ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ […]
ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്താം?

വളരെക്കാലം മുമ്പ് ആധാറെടുക്കുകയും എന്നാലന്ന് അതിനുവേണ്ടി എൻറോൾമെന്റ് സെന്ററിൽ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഏതാണെന്ന് മറന്നുപോവുകയും ചെയ്ത വ്യക്തിയാണോ നിങ്ങൾ? ഇത് കാണുമ്പോൾ ചിലർക്കെങ്കിലും ആധാറിൽ തന്നെയങ്ങ് നോക്കിയാൽ പോരേ അതിൽ മൊബൈൽ നമ്പറുണ്ടാവുമല്ലോ, പിന്നെ ഇയാളിതെന്തോന്ന്… എന്ന സംശയം സ്വഭാവികമായും തോന്നിയേക്കാം! 🙄 ആധാറിനായി ആദ്യകാലത്ത് എൻറോൾമെന്റ് ചെയ്ത പലർക്കും ലഭിച്ച കാർഡുകളിൽ ഫോൺ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടാവണമെന്നില്ല. ഇ-ആധാറിൽ നോക്കിയാലും അതേയവസ്ഥ തന്നെയായിരിക്കും. അപ്പോഴെന്ത് ചെയ്യും? കണ്ടെത്തുന്ന വിധം ഇന്ന് പല കാര്യങ്ങൾക്കും ആധാറിനൊപ്പം […]