വെബ്സൈറ്റ് നടത്തിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ച് ഏറ്റവും ആശയകുഴപ്പമുണ്ടാക്കുന്ന ഒന്നാണ് മികച്ച വെബ് ഹോസ്റ്റിങ് സേവനങ്ങളെ കണ്ടെത്തുക എന്നുള്ളത്. അധികം ട്രാഫിക് ഇല്ലാത്ത വെബ്സൈറ്റാണെങ്കിൽ പലരും കുറഞ്ഞ നിരക്കിൽ തരക്കേടില്ലാത്ത സേവനം നൽകുന്ന കമ്പനികളെ തിരയും. പലപ്പോഴും ഉപയോഗിച്ച് നോക്കാതെ അവരുടെ സേവനം എങ്ങനെയുണ്ടെന്ന് മുൻകൂട്ടി അറിയാൻ സാധിക്കാറില്ല. ഇതിനാൽ തന്നെ ഒരു കമ്പനിയുടെ ഹോസ്റ്റിങ് പാക്കേജ് എടുത്ത് കഴിയുമ്പോഴായിരിക്കും അത് നിങ്ങളുടെ വെബ്സൈറ്റിനു യോജിക്കുന്നത് അല്ലെന്നും അബദ്ധമായിയെന്നും മനസ്സിലാവുക! എന്നാൽ, ഇനി നിങ്ങൾക്ക് അങ്ങനെ അബദ്ധം സംഭവിക്കില്ല. കാരണം ഞങ്ങൾ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാനായി ഉപയോഗിച്ചിട്ടുള്ള ചില സർവീസുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

TVMSERVER

പേരുപോലെ തന്നെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഹോസ്റ്റിങ് സർവീസാണിത്. പാക്കേജുകൾക്ക് താങ്ങാവുന്ന കുറഞ്ഞ നിരക്കേയുള്ളൂ എന്നതാണ് പ്രധാന മേന്മ. നല്ല IOPS (വെബ്സൈറ്റ് എത്ര പെട്ടെന്ന് ലോഡാവും എന്നത് ഇതിനെ ആശ്രയിച്ചാണ്) ഉണ്ട്. ഞങ്ങൾ എടുത്തിട്ടുള്ള കുറഞ്ഞ പാക്കേജിൽ തന്നെ 4 MB/s IOPS അവർ നൽകുന്നുണ്ട്. ചാറ്റ് സപ്പോർട്ടില്ല, ഓട്ടോമാറ്റിക്ക് ബാക്കപ്പില്ല എന്നിവയൊക്കെ പ്രധാന പോരായ്മകളാണ്.

FlexiCloud

ചെറിയ വെബ്സൈറ്റ് മുതൽ വലിയ വെബ്സൈറ്റ് വരെ വിശ്വസ്തതയോടെ ഹോസ്റ്റ് ചെയ്യുവാൻ വളരെ മികച്ച ഒരു സർവീസാണ് FlexiCloud. ഏതൊരാൾക്കും ഒരു വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുവാനുള്ള പാക്കേജുകളാണ് ഇവരുടെ പ്രത്യേകത. വർഷം 1000 രൂപ മുതൽ തുടങ്ങുന്ന പാക്കേജുകളും ഇതിൽ കാണാം. ഓട്ടോ ബാക്കപ്പ് ഫീച്ചർ ഇതിൽ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു വെബ്സൈറ് ഹോസ്റ്റ് ചെയ്ത ശേഷം ആവശ്യമുണ്ടെകിൽ ടിക്കറ്റിങ് വഴി ഇവരുടെ സപ്പോർട്ട് ലഭ്യമാണ്. VPS Hosting, Cloud, Mail Deliverability, DigitalOcean Droplets, Cloud Servers, Azure Servers, Vultr Cloud, Digital Ocean Cloud, Linode Cloud, Shared hosting എന്നിവയാണ് ഇവരുടെ ഹോസ്റ്റിങ് സർവീസിൽ ഉൾപെട്ടിട്ടുള്ളത്. 2 വർഷമായി FlexiCloud എന്ന ഹോസ്റ്റിങ് കമ്പനിയുടെ സർവീസ് എടുത്ത ഒരു കസ്റ്റമർ എന്ന നിലക്ക് ധൈര്യമായി ഈ സർവീസ് സജസ്റ്റ് ചെയ്യുവാൻ സാധിക്കും. കൂടാതെ റെഫറൽ പ്രോഗ്രാം ഇവർക്ക് ലഭ്യമാണ്.

ഹോസ്റ്റിങ് പർച്ചേസ് ചെയ്യുവാൻ FlexiCloud എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

DeleteZero

സ്വന്തം വെബ് ഹോസ്റ്റിങ് ആവശ്യങ്ങൾക്കും മറ്റുള്ളവർക്ക് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാനുമായി ഞങ്ങൾ ഒരുപാട് പ്രാവശ്യം ആശ്രയിച്ചിട്ടുള്ളതാണ് ഡിലീറ്റ്സീറോയുടെ (DeleteZero) സേവനങ്ങൾ. അവരുടെ ഏറ്റവും വലിയ മേന്മ 24 മണിക്കൂറും ലഭ്യമായ കസ്റ്റമർ സപ്പോർട്ടാണ്. അതിനെ വെല്ലുന്ന മറ്റൊരു കസ്റ്റമർ സർവീസ് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല, സത്യം! വെബ് ഹോസ്റ്റിങുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങളും തീർക്കാനായി ഏത് സമയത്തും അവരുമായി ചാറ്റ് ചെയ്യാൻ സാധിക്കും. അവരോട് സംശയങ്ങൾ ചോദിച്ച് തന്നെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടിട്ടുണ്ട്. പോരായ്മകളായിട്ടുള്ളത്, കുറഞ്ഞ IOPS, ഓട്ടോമാറ്റിക്ക് ബാക്കപ്പില്ല, സെർവറുകളുടെ സംശയകരമായ സുരക്ഷിതത്വം (മുമ്പൊരിക്കൽ അവരുടെ സെർവറുകൾ തകരാറിലായതിനെ തുടർന്ന് ഒരുപാട് വെബ്സൈറ്റുകൾ നഷ്ടപ്പെടുകയുണ്ടായി) എന്നിവയാണ്.

Bluehost

ബ്ലൂഹോസ്റ്റ് എന്ന ഹോസ്റ്റിങ് സർവീസ് കേൾക്കാത്തവർ കുറവാണ്. കാരണം ഒരുപാട് പരസ്യം Bluehost ന്റെ കണ്ടവരാണ് നമ്മളിൽ പലരും. ഒരു ക്ലൈൻറ്റിന് വേണ്ടി 3 വർഷത്തെ പാക്കേജ് Bluehost എന്ന കമ്പനിയുടെ പർച്ചേസ് ചെയ്ത് കൊടുത്തു. ശേഷം വെബ്സൈറ്റ് ലോഡ് ആകുവാനുള്ള താമസം കാരണം ക്ലൈന്റ് ഇപ്പോഴും വിളിച്ച് ഈ കാര്യം സൂചിപ്പിക്കും. CDN ൽ വെബ്സൈറ്റ് കൊടുത്തിട്ടും വെബ്സൈറ്റ് സ്പീഡ് കൂടുവാനുള്ള ഒരുപാട് ടെക്‌നിക്ക് ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല. ഒരു പരാതി നല്കാൻ അവരുടെ സൈറ്റിൽ കേറിയപ്പോൾ അതും വളരെ ശോകം. സപ്പോർട്ട് കിട്ടീട്ടും വെബ്സൈറ്റ് ഡെവലപ്പറിനോട് സംസാരിക്കാൻ പറഞ്ഞു തിരിച്ച് വിട്ടു. ഡെവലപ്പ് ചെയ്‌ത ഞങൾ തന്നെയാണ് അവരോട് ഈ പരാതി പറയാൻ പോയത്. കൂടാതെ ബാക്കപ്പ് ഓട്ടോമാറ്റിക്ക് ആയി എടുക്കുവാൻ വേറെ പാക്കേജ് എടുക്കണം, അല്ലെങ്കിൽ നമ്മൾ തന്നെ ഇരുന്ന് എടുക്കണം. 3 വർഷത്തെ പാക്കേജ് എടുത്തിട്ടാണ് ഇവന്മാരുടെ ഈ ചെയ്ത്ത്.

Hostinger

ഒരുപാട് ആളുകൾ ഈ ഹോസ്റ്റിങ് ഉപയോഗിക്കുന്നുണ്ട്. ഇവരുടെ കസ്റ്റമർ സപ്പോർട്ട് അടിപൊളിയാണ് എന്നാണ് പലരും പറയുന്നത്. ഒരു ഏജൻസി അല്ലെങ്കിൽ ഒരുപാട് വെബ് ഡിസൈൻ വർക്ക് വരുന്നവർ ഈ സർവീസ് എടുക്കുന്നത് ഉചിതമാണ് എന്ന് Digital Malayali കമ്മ്യൂണിറ്റി മെമ്പറുമാർ പറയുന്നു. അധികം ആരും കുറ്റം പറയാത്ത ഒരു നല്ല സർവീസ് എന്ന് വേണമെങ്കിൽ പറയാം.

സൗജന്യമായി വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനെപ്പറ്റി അറിയാൻ ഞങ്ങളുടെ “വെബ് ഡിസൈനിങ് പഠിക്കുവാൻ സൗജന്യമായി ഹോസ്റ്റിംഗും ഡൊമൈനും എങ്ങനെ കിട്ടും?”, “ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?” എന്നീ പോസ്റ്റുകൾ വായിക്കുക.

ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ അംഗമാകുവാൻ +917012323749 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.

5 Responses

  1. Orupadu works undel hostinger labhamanu. Support um kollam. Cheriya work okkeyanel normal web hosting service kalkk kodukkam

Leave a Reply

Your email address will not be published. Required fields are marked *