കണ്ടെന്റ് റൈറ്റിങ് വളരെ തലവേദന പിടിച്ചതും വളരെ കഷ്ടപാടുള്ളതുമായ ഒരു പണിയാണ്. ഒരു കണ്ടെന്റ് റൈറ്റർ നിരവധി കണ്ടെന്റുകൾ നിർമ്മിക്കേണ്ടതായുണ്ട്. ബ്ലോഗ്, സോഷ്യൽ മീഡിയ കോപിറൈറ്റിങ്, ഡിസ്‌ക്രിപ്‌ഷൻ തുടങ്ങിയ പലയിടങ്ങളിലും അവർ പ്രവർത്തിക്കേണ്ടതായുണ്ട്. ഈ കാര്യങ്ങൾ സുഖമമായി ചെയ്യുവാൻ വേണ്ടുന്ന കുറച്ച് കിടിലൻ ടൂളുകൾ പരിചയപ്പെടുത്തുന്നു.

 

Title Generator

കണ്ടെന്റ് നിർമ്മിക്കാൻ ഐഡിയ ഇല്ലെങ്കിൽ ഈ ഒരു വെബ്സൈറ്റ് സന്ദർശിച്ച് നോക്കു. നിങ്ങൾക്ക് വേണ്ട ടോപിക്ക് കൊടുത്ത് സെർച്ച് ചെയ്യുക, ടോപ്പിക്കുമായി ബന്ധപ്പെട്ട നിരവധി കണ്ടെന്റ് ടൈറ്റിലുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്നു.

 

Free Headline Analyzer

ഒരു ബ്ലോഗ് എഴുത്തുമ്പോഴോ ഒരു യൂട്യൂബ് വീഡിയോ അപ്‌ലോഡ് ചെയുമ്പോഴോ നമ്മൾ എഴുതിയ ഹെഡ്ലൈൻ എത്ര മാത്രം ക്വാളിറ്റിയുണ്ട് എന്ന് പറഞ്ഞുതരാൻ സഹായിക്കുന്ന ഒരു അടിപൊളി വെബ്സൈറ്റ്. ഏതൊക്കെ ഭാഗത്ത്‌ കൂടുതൽ മെച്ചപ്പെടുത്താം എന്നുള്ള കാര്യങ്ങൾ ഈ ടൂൾ ഉപയോഗിച്ച് അറിയുവാൻ സാധിക്കും. കണ്ടെന്റ് റൈറ്റേഴ്സിന് വളരെ ഉപകാരപ്പെടും.

 

Evernote

കണ്ടെന്റ് റൈറ്റേഴ്സിന് വളരെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ടൂളാണ് evernote. ഒരു കണ്ടെന്റ് റൈറ്റർ 100 കണക്കിന് കണ്ടന്റുകളാണ് മാസം നിർമ്മിക്കുന്നത്. എന്നാൽ ഇതൊക്കെ ഒരു സ്ഥലത്ത് ഓർഗനൈസ് ചെയ്ത് വെച്ചാൽ പിന്നീട് കണ്ടെന്റ് എഴുതുമ്പോൾ വളരെ ഉപകാരപ്പെടും. പെയ്ഡ് വേർഷനും ഫ്രീ വേർഷനും ഇതിൽ കാണുവാൻ സാധിക്കും. ഫ്രീ വേർഷൻ തന്നെ ധാരാളം. തീർച്ചയായും ഉപയോഗിക്കുക.

 

Paraphraser

എഴുതിയ കണ്ടന്റുകൾ ഒന്നു അനലൈസ് ചെയ്ത് നോക്കിയാലോ ? കണ്ടെന്റ്‌ വേറെ എവിടെ നിന്നെകിലും അടിച്ച് മാറ്റി അത് വേറെ രീതിയിൽ എഴുതുവാനും സഹായിക്കുന്ന ഒരു സൗജന്യ ടൂൾ. കൂടുതലായും സ്റ്റുഡൻസിന് വേണ്ടി ഇറക്കിയ ഒരു കിടിലൻ ടൂൾ.

 

Sentence Checkup

നേരത്തെ പറഞ്ഞ കണ്ടെന്റ് അനലൈസിങ് ടൂൾ പോലെ തന്നെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ടൂളാണിത്. എഴുതിയ കണ്ടന്റുകൾ ഒരു പ്രൂഫ് റീഡർ ചെയുന്ന പോലെ മുഴുവനും ചെക്ക് ചെയ്ത് അനലൈസ് ചെയ്ത് തരുന്നു. മികച്ച ക്വാളിറ്റി ഔട്ട്പുട്ട് ഈ ടൂളിൽ നിന്നും കിട്ടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

 

Quillbot

നമ്മൾ എഴുതിയ ഇംഗ്ലീഷ് സെന്റൻസുകൾ വളരെ സ്റ്റാൻഡേർഡ് രീതിയിലേക്ക് മാറ്റി നൽകാൻ സഹായിക്കുന്ന ഒരു കിടിലൻ ടൂൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ടൂൾ പെയ്ഡ് വേർഷനും ഫ്രീ വേർഷനും ലഭ്യമാണ്. ഫ്രീ വേർഷൻ അടിപൊളി ആണ്. – വേറെ ലെവൽ ടൂൾ

 

Small SEO Tools | Article Rewriter

അടിച്ച് മാറ്റിയ കണ്ടന്റുകൾ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പ്ലാനുണ്ടേൽ ഈ വെബ്സൈറ്റ് തീർച്ചയായും ഉപകാരപ്പെടും. പലയിടത്തുനിന്നും അടിച്ച് മാറ്റി ചേർത്തുവെച്ച കണ്ടെന്റുകൾ ഈ വെബ്സൈറ്റിൽ ഇട്ടാൽ പുതുയ രീതിയിൽ റീ റൈറ്റ് ചെയ്ത് കിട്ടുന്നു. മാത്രമല്ല ഈ വെബ്സൈറ്റിൽ നിരവധി സൗജന്യ SEO ടൂളുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *