ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

host-website-in-github-pages-digitalmalayali

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]

ഷവോമി Mi 11 Lite NE-യിലെ ക്യാമറ ലാഗ് പ്രശ്നം എങ്ങനെ പരിഹരിക്കാം?

fix-xiaomi-mi-11-lite-ne-5g-laggy-camera-digital-malayali

മിയുഐ 13 (MIUI 13) അപ്ഡേറ്റിനു ശേഷം പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്ന ഒരു ബഗ്ഗാണ് മി 11 ലൈറ്റ് എൻഇ (Xiaomi Mi 11 Lite NE)-യിലെ ക്യാമറ ആപ്പ് ലാഗ്. ചിലപ്പോൾ ക്യാമറ ആപ്പ് തുറക്കുമ്പോൾ തന്നെയും അല്ലെങ്കിൽ ഒരു ക്യാമറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുമ്പോഴും ഈ പ്രശ്നം അനുഭവപ്പെടാം. ഒടുവിൽ camera isn’t responding എന്ന എറർ ലഭിക്കാൻ വരെ ഇത് കാരണമാകുന്നു. എങ്ങനെ പരിഹരിക്കാം? ഷവോമി ഈ പ്രശ്നം പൂർണ്ണമായി […]

റൗണ്ട്ക്യൂബ് വെബ്മെയിലിൽ എങ്ങനെയാണ് എച്ച്.ടി.എം.എൽ. സിഗ്നേച്ചർ ക്രമീകരിക്കുന്നത്?

roundcube html sign tutorial

നിങ്ങൾ ജോലിസംബന്ധമായ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇമെയിലിൽ ഒരു എച്ച്.ടി.എം.എൽ. സിഗ്നേച്ചർ (HTML signature) ക്രമീകരിക്കുന്നത്, ഓരോ തവണയും മെയിലയക്കുമ്പോൾ നിങ്ങളുടെ പേരോ, കമ്പനിയുടെ പേരോ, വിലാസമോ, മറ്റു വിവരങ്ങളോ ടൈപ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കി, സമയം ലാഭിക്കാൻ സഹായിക്കും. വെബ് ഹോസ്റ്റിങ് സേവനം നൽകുന്ന സർവീസുകളിൽ കൺട്രോൾ പാനൽ സോഫ്റ്റ്‌വെയറായി സിപാനൽ (cPanel) ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ അടിസ്ഥാനപരമായി കാണുന്ന മെയിൽ ക്ലൈന്റ് (mail client) പലപ്പോഴും റൗണ്ട്ക്യൂബായിരിക്കും (Roundcube). അതിൽ എങ്ങനെയാണ് ഒരു എച്ച്.ടി.എം.എൽ. […]

വീഡിയോ/ഓഡിയോ ഫയലുകൾക്ക് കവർ ആർട്ട് ഇടുന്നത് എങ്ങനെ?

Sprite Fright and Big Buck Bunny Movie Thumbnail

സിനിമകളും പാട്ടുമൊക്കെ ഫോൾഡറുകളിലാക്കി സൂക്ഷിക്കുന്നയാളാണോ നിങ്ങൾ? അവയുടെ പേരുകൾ നോക്കിയാണ് നമ്മൾ പലപ്പോഴും തിരഞ്ഞെടുക്കാറ്. അതോടൊപ്പം, അവയ്ക്ക് എപ്പോഴെങ്കിലും കവർ ആർട്ട് ഇടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതായത്, ഫോൾഡറുകളിൽ നിന്ന് നമുക്ക് ആവശ്യമുള്ള പാട്ടുകളെ അവയുടെ ആൽബം കവറും സിനിമകളെ അവയുടെ പോസ്റ്ററും നോക്കി നമുക്ക് എളുപ്പത്തിൽ കണ്ടെത്താം! കവർ ആർട്ട് ഇടാൻ 2 സോഫ്റ്റ്‌വെയറുകളുണ്ട്: എംപി3ടാഗ് (Mp3tag) & എംകെവിടൂൾനിക്സ് (MKVToolNix). രണ്ടും സൗജന്യ സോഫ്റ്റ്‌വെയറുകളാണ്. ഇവ രണ്ടും ഉപയോഗിച്ച് കവർ ആർട്ട് ഇടുന്നത് എങ്ങനെയെന്ന് നമുക്ക് […]

ഇന്റർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് എങ്ങനെ നടത്താം?

upi 123pay website in mobile

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ (Google Pay), പേടിഎം (Paytm), ഫോൺപേ (PhonePe) എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത യുപിഐ ആപ്പുകളുണ്ട്. ഒരിക്കൽ യാത്രക്കിടെ, ഇന്റർനെറ്റ് ശരിക്ക് കിട്ടാത്ത ഒരു സ്ഥലത്ത് നിങ്ങൾ എത്തിപ്പെടുന്നു. അത്യാവശ്യമായി മറ്റൊരു സ്ഥലത്തുള്ളയാൾക്ക് കുറച്ച് പണം കൈമാറുകയും വേണം! എന്ത് ചെയ്യും? ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 11-ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പൊതുജനങ്ങൾക്കായി യുപിഐ (UPI) എന്ന നൂതന സേവനം ആരഭിച്ചപ്പോൾ ഇന്ത്യയിലെ പണമിടപാടുകളുടെ […]

പാൻ കാർഡ് അസാധുവായോന്ന് എങ്ങനെ അറിയാം?

Aadhar card and Pancard

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അത് അസാധുവായി തീരുമെന്ന കേന്ദ്രസർക്കാർ തീരുമാനമൊക്കെ വാർത്തകളിലൂടെ നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാവും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വളരെ എളുപ്പത്തിൽ അത് ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഈ കണ്ണി വഴി ചെയ്യാവുന്നതാണ്. നമ്മുടെ പാൻ കാർഡ് അസാധുവായിട്ടുണ്ടോന്ന് എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ആദ്യം ചെയ്യേണ്ടത്  ഈ കണ്ണിയിലേക്ക് പോവുക. അവിടെ നിങ്ങളുടെ പാൻ, മുഴുവൻ പേര്, ജനനത്തിയ്യതി, ഫോൺ നമ്പർ (പാൻ കാർഡിനു […]

വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം?

Calculator and GST Bill

ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. (GST) രജിസ്ട്രേഷൻ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിൽ ജി.എസ്.ടി.ഐ.എൻ. (GSTIN) രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 15 അക്കങ്ങളുള്ള ഒരു തിരിച്ചറിയൽ സംഖ്യയാണിത്. പലപ്പോഴും ബില്ലുകൾ ലഭിക്കുമ്പോൾ ബില്ലിന്റെ മുകൾഭാഗത്തൊക്കെയായിട്ട് ഇത് നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ജി.എസ്.ടി. പ്രചാരത്തിലായതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളും കൂടിയതായി വാർത്തകൾ നമ്മൾ കാണുന്നതാണ്. അതിനാൽ ബില്ലുകളും മറ്റും ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നടത്തി അംഗീകാരമുള്ള സ്ഥാപനമാണോ ഉപഭോക്താവായ നമ്മളിൽ നിന്നും ജി.എസ്.ടി. ഈടാക്കുന്നതെന്ന് […]

മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

Keyman Keyboard App in playstore

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്: ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ് ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ] ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ […]