Aadhar card and Pancard

പാൻ കാർഡ് അസാധുവായോന്ന് എങ്ങനെ അറിയാം?

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അത് അസാധുവായി തീരുമെന്ന കേന്ദ്രസർക്കാർ തീരുമാനമൊക്കെ വാർത്തകളിലൂടെ നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാവും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വളരെ എളുപ്പത്തിൽ അത് ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഈ കണ്ണി വഴി ചെയ്യാവുന്നതാണ്. നമ്മുടെ പാൻ കാർഡ് അസാധുവായിട്ടുണ്ടോന്ന് എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

  • ആദ്യം ചെയ്യേണ്ടത്  ഈ കണ്ണിയിലേക്ക് പോവുക.

    fill pan details
    പാൻ വിവരങ്ങൾ നൽകുക
  • അവിടെ നിങ്ങളുടെ പാൻ, മുഴുവൻ പേര്, ജനനത്തിയ്യതി, ഫോൺ നമ്പർ (പാൻ കാർഡിനു അപേക്ഷിച്ചപ്പോൾ കൊടുത്ത ഫോൺ നമ്പർ തന്നെ വേണമെന്നില്ല) എന്നിവ നൽകി Continue ക്ലിക്ക് ചെയ്യുക.

    Pasted 32 പാൻ കാർഡ് അസാധുവായോന്ന് എങ്ങനെ അറിയാം?
  • നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി (OTP) വന്നിട്ടുണ്ടാവും. അത് ടൈപ്പ് ചെയ്ത് Validate ക്ലിക്ക് ചെയ്യുക.

    enter otp
    ഒടിപി നൽകുക
  • നിങ്ങളുടെ കാർഡ് അസാധുവായിട്ടില്ല എന്നുണ്ടെങ്കിൽ തുടർന്നു വരുന്ന പേജിൽ PAN is Active എന്ന് കാണാൻ സാധിക്കും.

    pan validity
    നിങ്ങളുടെ പാനിന്റെ സാധുത

One Response

  1. നന്ദി, എന്റെ ചേട്ടന്റെ പാൻകാർഡ് ഇങ്ങനെ നോക്കി, അപ്പോളാണ് അത് എക്സ്പെയർ ആയന്ന് മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *

ഉള്ളടക്കം

ടാഗുകൾ