ഇന്ന് ലോകത്ത് നിരവധി തരത്തിലുള്ള കമ്പ്യൂട്ടറുകൾ കാണുവാൻ സാധിക്കും. ഒരുപാട് തരത്തിലുള്ള രൂപത്തിലും വലിപ്പത്തിലും കാര്യക്ഷമത കൂടിയതും കുറഞ്ഞതുമായ കമ്പ്യൂട്ടറുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഈയിടെ ഞാൻ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കുഞ്ഞൻ കമ്പ്യൂട്ടറിനെ പറ്റി അറിയുവാൻ ഇടയായി. പിക്കോ (Pico) എന്ന് വിളിപ്പേരുള്ള ഒരു കുഞ്ഞൻ കമ്പ്യൂട്ടർ. ഒരു ചെറിയ സോപ്പ് പെട്ടിയുടെ മാത്രം വലിപ്പമുള്ള ഈ കമ്പ്യൂട്ടർ നിസ്സാരകാരനാണ് എന്ന് കരുതാൻ വരട്ടെ. ഈ കുഞ്ഞൻ കമ്പ്യൂട്ടറിന്റെ കൂടുതൽ പ്രത്യേകതകൾ പറഞ്ഞുതരാം. കൂടാതെ ഇതിന്റെ വിലയും അവസാനം പറയാം.

 

ഡെസ്ക്ടോപ്പ് പിസിയുടെ ഒരു പുതിയ വിപ്ലവം

പറഞ്ഞത് പോലെ തന്നെ ഇതിന്റെ വലിപ്പം തന്നെയാണ് പ്രധാന ആകർഷണം. വെറും 177 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വളരെ സ്മൂത്തായി ഇത് വർക്ക് ചെയ്യും. ഈ ഒരു ചെറിയ സി പി യുവിൽ നിന്നും HDMI പോർട്ട് വഴി ഒരു മോണിറ്ററിലേക്ക് കണക്റ്റ് ചെയ്ത് വർക്ക് ചെയ്യിക്കാം. ഇതിലേക്ക് പവർ നൽകുവാൻ സ്മാർട്ട്ഫോൺ ചാർജ് ഉപയോഗിക്കുന്ന ഒരു സാധാ ചാർജിങ് കേബിൾ തന്നെ ധാരാളം. കൂടാതെ ഡ്യൂവൽ ബാൻഡ് വൈഫൈ കണക്ടിവിറ്റി ഈ ഡിവൈസിൽ ലഭ്യമാണ്.

മെമ്മറി സ്റ്റോറേജിന്റെ കാര്യം പറയുകയാണ് എങ്കിൽ 64GB മുതൽ 1 TB വരെയുള്ള ഓപ്‌ഷനുകളിലാണ് Pantera വരുന്നത്. 512 GB സ്റ്റോറേജുള്ള ഓപ്‌ഷൻ ഏറ്റവും കൂടുതൽ പ്രിയപ്പെട്ടതാണ്. 8GB റാമും ഈ ഒരു ചെറിയ കമ്പ്യൂട്ടറിൽ കിട്ടും. ഇത്രയും ഒരു സ്റ്റോറേജ് സ്പേസ് ഒരു കുഞ്ഞു കമ്പ്യൂട്ടറിൽ കിട്ടുന്നു എന്നത് അതിശയമാണ്. അതിനാൽ നിങ്ങളുടെ എല്ലാ ഡോക്യുമെന്റുകളും പ്രസന്റേഷനുകളും വീഡിയോകളും ഫോട്ടോകളും നിങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മറ്റെല്ലാം സംഭരിക്കാൻ കഴിയും.

[elementor-template id=”2329″]

പ്രോസെസ്സറിന്റെ കാര്യം പറയുകയാണേൽ, Intel J4125 Quad Core 2.7Ghz CPU എന്ന പ്രോസസ്സറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇന്റൽ സെലറോൺ J4125 ചിപ്പ് മൾട്ടി ടാസ്കിങ്ങിനു വളരെയധികം കഴിവുള്ളതാണ്, പവർ പോയിന്റ് പ്രസന്റേഷൻ, ഡോക്യുമെന്റുകൾ, വെബ് ബ്രൗസിംഗ് എന്നിവ പോലുള്ള കാര്യങ്ങൾ Pantera Pico PC-യിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. വീഡിയോ ഔട്പുട്ട് കൈകാര്യം ചെയുന്നത് ഇന്റൽ UHD ഗ്രാഫിക്‌സാണ്. പരമാവധി സെക്കൻഡിൽ 60 ഫ്രെയിമുള്ള 4K വീഡിയോ ഇതിൽ നന്നായി പ്ലേ ചെയ്യാം.

Tiny Desktop PC's - Pantera Pico PC
Tiny Desktop PC’s – Pantera Pico PC

 

ഈ കുഞ്ഞൻ കമ്പ്യൂട്ടറിന്റെ മൊത്തത്തിലുള്ള ടെക്‌നിക്കൽ സ്പെസിഫിക്കേഷൻ ഒന്ന് നോക്കാം.

[elementor-template id=”2329″]

ഇനി ഇതിന്റെ വിലയെ പറ്റി പറയുകയാണെങ്കിൽ വെറും ₹11000 രൂപ മുതൽ ഇത് ലഭ്യമാണ്. ഇന്ത്യയിൽ പലയിടത്തും കിട്ടുമെങ്കിലും ഓൺലൈനായി ആമസോൺ ഫ്ലിപ്പ്കാർട്ട് സൈറ്റുകളിൽ നോക്കിട്ട് കാണാൻ പോലുമില്ല. Indiegog എന്ന വേറെ ഒരു സൈറ്റിൽ നോക്കിയപ്പോൾ ₹12,221 രൂപക്ക് ലഭ്യമായി കണ്ടു.

ജോലിക്ക് പോകുമ്പോൾ ഇങ്ങനെ ഒരു കമ്പ്യൂട്ടർ പോക്കറ്റിലിട്ട് കൊണ്ടുപോകാൻ വളരെ രസം തന്നെയല്ലേ.

Leave a Reply

Your email address will not be published. Required fields are marked *