ഫ്ലിപ്കാർട്ടിന് കുറേക്കാലം മുൻപ് Flyte എന്ന പേരിൽ ഒരു ഡിജിറ്റൽ മ്യൂസിക് സ്റ്റോർ ഉണ്ടായിരുന്നത് എത്ര പേർക്ക് അറിയാം/ഓർമ്മയുണ്ട്?

image ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ iTunes-നെ?
Image: datareign.com

2011-ൽ Mime360 എന്ന ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയും, Chakpak എന്ന ബോളിവുഡ് പോർട്ടലിന്റെ കൊണ്ടന്റ് ലൈബ്രററിയും ഫ്ലിപ്കാർട്ട് വാങ്ങിയിരുന്നു. ഇതേതുടർന്നാണ്, 2012-ൽ Flyte എന്ന പേരിൽ ഒരു ഡിജിറ്റൽ മ്യൂസിക് സ്റ്റോർ തുറക്കുന്നത്. ₹6-15 നൽകിയാൽ പാട്ടുകളുടെ MP3 ഡൗൺലോഡ് ചെയ്യാം, ഇതായിരുന്നു സൗകര്യം. ഉപഭോക്താക്കളുടെ സൗകര്യത്തിനായി പ്രത്യേകം ആൻഡോയ്ഡ്, ഐഓഎസ്, വിൻഡോസ് ആപ്പുകളും ഇറക്കിയിരുന്നു.  “ഇന്ത്യയുടെ iTunes” എന്നായിരുന്നു ചില മാധ്യമങ്ങൾ Flyte-നെ വിശേഷിപ്പിച്ചത്.

flyte android ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ iTunes-നെ?

പ്രതിവർഷം ₹5-6 കോടി വരെ മിനിമം ഗ്യാരന്റി ഓഫർ ചെയ്താണ് Flyte മ്യൂസിക് ലേബലുകളുമായി ഡീലിലെത്തിയത്. എന്നാൽ, Gaana, Saavn, Dhingana തുടങ്ങിയ മ്യൂസിക് സർവീസുകൾ സൗജന്യമായി മ്യൂസിക് സ്ട്രീമിംഗ് ഓഫർ ചെയ്തുകൊണ്ട് അന്ന് ഇന്ത്യയിൽ സജീവമായിരുന്നു. അവയോട് മത്സരിച്ച് നിൽക്കാനാകാതെ 2013 ജൂണിൽ ഫ്ലിപ്കാർട്ട് Flyte-ന് പൂട്ടിട്ടു! Medianama-യുടെ റിപ്പോർട്ട് പ്രകാരം, മിനിമം ഗ്യാരന്റിയുടെ പകുതി പോലും വരുമാനമുണ്ടാക്കാൻ Flyte-ന് സാധിച്ചില്ലത്രേ!

 

Leave a Reply

Your email address will not be published. Required fields are marked *